/indian-express-malayalam/media/media_files/2025/09/03/happy-teachers-day-2025-wishes-fi-2025-09-03-14-06-05.jpg)
Teacher's Day 2025 Best Wishes and Status: അധ്യാപക ദിനം 2025
Teacher's Day 2025 Best Wishes and Greetings: സെപ്റ്റംബർ 5 ന് രാജ്യമെങ്ങും അധ്യാപകദിനമായി ആചരിക്കുകയാണ്. അവരുടെ ജീവിതത്തിലെ മൂല്യങ്ങൾ പകർന്നു തന്ന് വിദ്യാർത്ഥികളിൽ നിന്നും നമ്മെ ഓരോരുത്തരെയും സമൂഹത്തിൽ ഉത്തരവാദിത്വമുളള പൗരന്മാരാക്കി മാറ്റിയ അധ്യാപകർക്ക് മാത്രമായി ഒരു ദിനം. ജീവിതത്തിൽ ഉയരങ്ങളിലെത്താൻ കൈകൾ തന്ന അധ്യാപകരെ ഓർക്കുന്നതിനും ആശംസകള്‍ കൈമാറുന്നതിനും ഒരു ദിനം.
/filters:format(webp)/indian-express-malayalam/media/media_files/2025/09/03/happy-teachers-day-2025-wishes-1-2025-09-03-14-08-01.jpg)
രാജ്യത്തിന്റെ മുൻരാഷ്‌ട്രപതി സർവേപ്പള്ളി രാധാകൃഷ്ണന്റെ സംഭാവനകൾക്കും നേട്ടങ്ങൾക്കുമുള്ള ആദരസൂചകമായിമായാണ് എല്ലാ വർഷവും ഇന്ത്യ അദ്ദേഹത്തിന്റെ ജന്മദിനം (സെപ്റ്റംബർ 5) ദേശീയ അധ്യാപക ദിനമായി ആഘോഷിക്കുന്നത്.
/filters:format(webp)/indian-express-malayalam/media/media_files/2025/09/03/happy-teachers-day-2025-wishes-2-2025-09-03-14-08-21.jpg)
നമ്മുടെ ജീവിതത്തിൽ അധ്യാപകരുടെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനും സമൂഹത്തിന് അവരുടെ സംഭാവനകൾ തിരിച്ചറിയുന്നതിനുമാണ് അധ്യാപക ദിനം ആഘോഷിക്കുന്നത്.
/filters:format(webp)/indian-express-malayalam/media/media_files/2025/09/03/happy-teachers-day-2025-wishes-3-2025-09-03-14-08-33.jpg)
ഈ ദിനത്തിൽ നമുക്കോർക്കാം നമ്മുടെ അധ്യാപകരെ. വിദ്യ പകർന്നു തന്നവരെ നേരിൽ കാണാൻ കഴിഞ്ഞില്ലെങ്കിലും നല്ലൊരു സന്ദേശത്തിലൂടെ നമുക്ക് അവരെ ഓർക്കാം. എസ്എംഎസ്സിലൂടെയോ ഫെയ്സ്ബുക്ക്, വാട്സ്ആപ്പ് മെസേജുകളിലൂടെയോ ആശംസ കാർഡുകളിലൂടെയോ അവർക്ക് ഈ ദിനം നമുക്ക് സമ്മാനിക്കാം.
Also Read:സ്കറിയാവഴികൾ
/filters:format(webp)/indian-express-malayalam/media/media_files/2025/09/03/happy-teachers-day-2025-wishes-4-2025-09-03-14-08-44.jpg)
Also Read:പതിനഞ്ചിൽ നിന്നും ജീവിതത്തിലേയ്ക്ക് പാലം പണിതൊരാൾ
Teachers Day Quotes in malayalam: അധ്യാപക ദിനം ആശംസകൾ
അധ്യാപക ദിനത്തില്‍ ടീച്ചര്‍ക്ക് അയക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ലന്നോ? ചുവടെ കൊടുത്തിരിക്കുന്നവ ഉപയോഗിക്കാം.
- നിങ്ങൾ പഠിപ്പിച്ച രീതിയും പകർന്നു തന്ന അറിവും സ്നേഹവും കരുതലുമാണ് ഈ ലോകത്തിലെ തന്നെ മികച്ച ടീച്ചറായി നിങ്ങളെ മാറ്റുന്നത്. ഹാപ്പി ടീച്ചേഴ്സ് ഡേ
- നിങ്ങളുടെ വിദ്യാർത്ഥിയാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. എനിക്ക് ശരിയായ പാത കാട്ടിത്തന്നതിനും ജീവിതത്തിൽ ഉയരത്തിലെത്തിച്ചതിനും നന്ദി. ഹാപ്പി ടീച്ചേഴ്സ് ഡേ
- പ്രിയപ്പെട്ട ടീച്ചർ, എന്റെ കരിയർ രൂപപ്പെടുത്തുന്നതിനുളള വഴികാട്ടിയും മാർഗ്ഗദർശിയും നിങ്ങളായിരുന്നു. അതിന് ഞാൻ നന്ദി പറയുന്നു. എന്നെപ്പോലെ മറ്റുളള കുട്ടികൾക്കും നിങ്ങൾ നല്ലൊരു മാർഗ്ഗദർശിയാവട്ടെ.
/filters:format(webp)/indian-express-malayalam/media/media_files/2025/09/03/happy-teachers-day-2025-wishes-5-2025-09-03-14-09-00.jpg)
Also Read:കാരൂരിന്റെ മകളും എഴുത്തുകാരിയുമായ ബി സരസ്വതിയെ കുറിച്ച്...
- എപ്പോഴും എനിക്ക് പ്രചോദനം പകർന്ന് എന്റെ ലക്ഷ്യങ്ങൾ നേടാൻ ഒപ്പം നിന്നതിന് നന്ദി. സൗഹൃദവും അച്ചടക്കവും സ്നേഹവും എല്ലാം ഞാൻ ഒരാളിൽ നിന്നും അനുഭവിച്ചു. ആ വ്യക്തി നിങ്ങളാണ്. ഹാപ്പി ടീച്ചേഴ്സ് ഡേ
- വായിക്കാനും എഴുതാനും എന്നെ പഠിപ്പിച്ചതിന് നന്ദി. തെറ്റേതാണെന്നും ശരിയേതാണെന്നും ചൂണ്ടിക്കാണിച്ച് എന്നെ ശരിയായ രീതിയിൽ നയിച്ചതിനും നന്ദി.
- സ്വപ്നം കാണാൻ പഠിപ്പിച്ചതിനും പട്ടത്തെപ്പോലെ ഉയരങ്ങളിലേക്ക് ഉയരാനും എന്നെ അനുവദിച്ചതിന് നന്ദി. എന്റെ സുഹൃത്തായും വഴികാട്ടിയായും ഒപ്പം നിന്നതിനും നന്ദി. അധ്യാപക ദിനാംശംസകൾ
Read More: അധ്യാപക ദിനം, തീയതി പ്രാധാന്യം ചരിത്രം; അറിയേണ്ടതെല്ലാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.