/indian-express-malayalam/media/media_files/2025/08/12/happy-independence-day-wishes-2025-fi-6-2025-08-12-10-27-55.jpg)
Independence Day Wishes 2025: സ്വാതന്ത്യ്രദിനാശംസകൾ 2025
Happy Independence Day 2025 Wishes Images, Quotes, SMS, Photos, Messages, Status, Wallpaper, Pics, Greetings in malayalam: വർഷങ്ങൾ നീണ്ട ബ്രിട്ടീഷ് ഭരണത്തിൻ്റെ കീഴിൽ നിന്നും ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ ഓർമ്മ പുതുക്കി മറ്റൊരു സ്വാതന്ത്ര്യ ദിനം കൂടി സമാഗതമാവുകയാണ്.
Also Read: കാണാം, കേരളത്തിലെ സ്വാതന്ത്ര്യസമര വീര്യമുണർത്തുന്ന ഇടങ്ങൾ
/filters:format(webp)/indian-express-malayalam/media/media_files/2025/08/12/happy-independence-day-speech-2025-fi-2025-08-12-09-47-37.jpg)
ഏഴു പതിറ്റാണ്ടുകള്‍ക്കിപ്പുറം ചൊവ്വ പര്യവേക്ഷണം, ചാന്ദ്രയാന്‍ ദൗത്യം, ഉപഗ്രഹ വിക്ഷേപണം, അത്യന്താധുനിക മിസൈലുകള്‍, ആണവോര്‍ജം തുടങ്ങി ശാസ്‌ത്രസാങ്കേതികരംഗത്ത് വന്‍ കുതിച്ചുചാട്ടം നടത്താന്‍ രാജ്യത്തിനു സാധിച്ചു. അതോടൊപ്പം, ഇന്ത്യന്‍ ജനാധിപത്യം ലോകത്തിലെ ഏറ്റവും വലുതും കരുത്തുമുള്ള ജനാധിപത്യമായി മാറി.
/filters:format(webp)/indian-express-malayalam/media/media_files/2025/08/11/happy-independence-day-wishes-2025-55-2025-08-11-17-41-59.jpg)
Also Read: അഭിമാനം വാനോളം ഉയരട്ടെ: പ്രിയപ്പെട്ടവർക്ക് സ്വാതന്ത്രദിനാശംസകൾ കൈമാറാം
ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം പ്രാപിച്ച പല രാജ്യങ്ങളും പട്ടാളഭരണത്തിലേക്കും ഏകാധിപത്യത്തിലേക്കും കാലിടറി വീണപ്പോള്‍, മൂവര്‍ണക്കൊടി പാറിനിന്നു. കാരണം, ഗാന്ധിജി പകര്‍ന്നു തന്ന കാഴ്‌ചപ്പാടുകളും മൂല്യങ്ങളുമാണ് നമ്മുടെ അടിത്തറ. സ്വാതന്ത്ര്യദിനാഘോഷത്തിനായി സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും പ്രിയ്യപ്പെട്ടവര്‍ക്കുമൊക്കെ അയയ്ക്കാന്‍ കഴിയുന്ന ആശംസ സന്ദേശങ്ങള്‍ പങ്കുവയ്ക്കുന്നു.
/filters:format(webp)/indian-express-malayalam/media/media_files/2025/08/11/happy-independence-day-wishes-2025-66-2025-08-11-17-41-59.jpg)
Also Read: ആത്മസമർപ്പണത്തിൻ്റെയും ത്യാഗത്തിൻ്റെയും സ്മരണയിൽ സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേരാം
പാരതന്ത്ര്യത്തിന്റെ ഇരുളിൽ നിന്നും പ്രകാശമാനമായൊരു ആകാശവും ഭൂമിയും സ്വതന്ത്ര്യവും ഇന്ത്യക്കാർക്ക് സമ്മാനിക്കാനായി പോരാടുകയും ജീവൻ ബലി നൽകുകയും ചെയ്ത പോരാളികളുടെ ഓർമ്മ പുതുക്കൽ കൂടിയാണ് നമുക്ക് സ്വാതന്ത്ര്യ ദിനം.
/filters:format(webp)/indian-express-malayalam/media/media_files/2025/08/11/happy-independence-day-wishs-2025fi-2025-08-11-10-47-19.jpg)
അവരെ ഓർക്കാതെയും ആ മഹാരഥൻമാരുടെ ഓർമ്മകൾക്കു മുന്നിൽ ശിരസ്സു നമിക്കാതെയും ഒരു സ്വാതന്ത്ര്യദിനവും പൂർണമാവില്ല. കാരണം പ്രാണനേക്കാള്‍ വലുത് പിറന്ന നാടിന്റെ അഭിമാനവും സ്വാതന്ത്ര്യവുമാണെന്ന് ചിന്തിച്ച ഒരു തലമുറയുടെ ത്യാഗം കൂടിയാണ് നമ്മള്‍ ഇന്നു അനുഭവിക്കുന്ന സ്വാതന്ത്ര്യം.
Read More: സ്വാതന്ത്ര്യദിന പ്രസംഗം, അറിയേണ്ടതെല്ലാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us