/indian-express-malayalam/media/media_files/2025/08/11/happy-independence-day-2025-wishes-22-2025-08-11-17-38-19.jpg)
Independence Day Wishes 2025: സ്വാതന്ത്ര്യദിനാശംസകൾ 2025
Happy Independence Day 2025 Wishes Images, Quotes Photos, Messages, Status, Greetings in malayalam: വർഷങ്ങൾ നീണ്ട ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിൽ നിന്നും ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ ഓർമ്മ പുതുക്കി മറ്റൊരു സ്വാതന്ത്ര്യ ദിനം കൂടി സമാഗതമാവുകയാണ്.
/filters:format(webp)/indian-express-malayalam/media/media_files/2025/08/11/happy-independence-day-wishes-2025-11-2025-08-11-17-41-59.jpg)
രാജ്യം സ്വാതന്ത്ര്യത്തിന്റെ 79 വര്‍ഷങ്ങള്‍ ആഘോഷിക്കുമ്പോൾ, പാരതന്ത്ര്യത്തിന്റെ ഇരുളിൽ നിന്നും പ്രകാശമാനമായൊരു ആകാശവും ഭൂമിയും സ്വതന്ത്ര്യവും ഇന്ത്യക്കാർക്ക് സമ്മാനിക്കാനായി പോരാടുകയും ജീവൻ ബലി നൽകുകയും ചെയ്ത പോരാളികളുടെ ഓർമ്മ പുതുക്കൽ കൂടിയാണ് നമുക്ക് സ്വാതന്ത്ര്യ ദിനം. അവരെ ഓർക്കാതെയും ആ മഹാരഥൻമാരുടെ ഓർമ്മകൾക്കു മുന്നിൽ ശിരസ്സു നമിക്കാതെയും ഒരു സ്വാതന്ത്ര്യദിനവും പൂർണമാവില്ല. കാരണം പ്രാണനേക്കാള്‍ വലുത് പിറന്ന നാടിന്റെ അഭിമാനവും സ്വാതന്ത്ര്യവുമാണെന്ന് ചിന്തിച്ച ഒരു തലമുറയുടെ ത്യാഗം കൂടിയാണ് നമ്മള്‍ ഇന്നു അനുഭവിക്കുന്ന സ്വാതന്ത്ര്യം.
Also Read: വൈക്കം സത്യാഗ്രഹം; സ്വാതന്ത്രസമരത്തിലേക്കുള്ള ആദ്യപടി
/filters:format(webp)/indian-express-malayalam/media/media_files/2025/08/11/happy-independence-day-wishes-2025-66-2025-08-11-17-41-59.jpg)
പതാക ഉയർത്തൽ, ചടങ്ങുകളും സാംസ്കാരിക പരിപാടികളും രാജ്യത്തുടനീളമുള്ള സർക്കാർ, സർക്കാരിതര സ്ഥാപനങ്ങളിൽ നടക്കുന്നു. സ്കൂളുകളും കോളേജുകളും പതാക ഉയർത്തൽ ചടങ്ങുകളും സാംസ്കാരിക പരിപാടികളും നടത്തുന്നു.
Also Read: അഭിമാനം വാനോളം ഉയരട്ടെ: പ്രിയപ്പെട്ടവർക്ക് സ്വാതന്ത്രദിനാശംസകൾ കൈമാറാം
/filters:format(webp)/indian-express-malayalam/media/media_files/2025/08/11/happy-independence-day-wishes-2025-44-2025-08-11-17-41-59.jpg)
തീവ്രവാദ ആക്രമണങ്ങൾ പ്രതീക്ഷിച്ച്, ദില്ലി, മുംബൈ പോലുള്ള പ്രധാന നഗരങ്ങളിലും, പ്രശ്നബാധിത സംസ്ഥാനങ്ങളായ ജമ്മു കശ്മീർ എന്നിവിടങ്ങളിലും സുരക്ഷാ നടപടികൾ ശക്തമാക്കിക്കൊണ്ട് സ്വാതന്ത്ര്യ ദിനത്തിൽ ചടങ്ങുകൾ നടക്കുന്നത്.
/filters:format(webp)/indian-express-malayalam/media/media_files/2025/08/11/happy-independence-day-wishes-2025-33-2025-08-11-17-41-59.jpg)
നാം ഓരോരുത്തരും കടന്നുപോവുന്ന യാതനകൾക്കിടയിലും രാജ്യസ്നേഹവും ജനാധിപത്യമൂല്യങ്ങളെയും രാജ്യത്തിൻ്റെ അഖണ്ഡതയേയും നെഞ്ചോട് ചേർത്തു കൊണ്ട് ഒരു ജനത സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കായി ഒരുങ്ങുകയാണ്.
Also Read: കാണാം, കേരളത്തിലെ സ്വാതന്ത്ര്യസമര വീര്യമുണർത്തുന്ന ഇടങ്ങൾ
/filters:format(webp)/indian-express-malayalam/media/media_files/2025/08/11/happy-independence-day-wishes-2025-55-2025-08-11-17-41-59.jpg)
നമുക്കും സ്വാന്തന്ത്ര്യ ദിനാഘോഷങ്ങളിൽ പങ്കു ചേരാം, പ്രിയപ്പെട്ടവർക്ക് ആശംസകൾ കൈമാറാം, ഇന്ത്യയുടെ മുന്നേറ്റത്തിനായി പ്രാർത്ഥിക്കാം, ഒരുമിച്ച് കൈകോർത്തിരിക്കാം.
Read More: സ്വാതന്ത്ര്യദിന പ്രസംഗം, അറിയേണ്ടതെല്ലാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us