/indian-express-malayalam/media/media_files/2025/08/13/freedom-1-2025-08-13-17-44-14.jpg)
Independence Day 2025: സ്വാതന്ത്ര്യദിനാശംസകൾ
Happy Independence Day Wishes 2025: 1947 ആഗസ്റ്റ് 15 അർദ്ധരാത്രി, സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പറഞ്ഞു. "ലോകം ഉറങ്ങികിടക്കുന്ന ഈ അർദ്ധരാത്രി, ഇന്ത്യ അതിന്റെ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയാണ്," ബ്രിട്ടീഷ് ഭരണത്തിന്റെ യാതനകളിൽ നിന്നും പോരാട്ടങ്ങൾക്കൊടുവിൽ മോചിതയായ ഇന്ത്യയുടെ സന്തോഷം മുഴുവൻ ആ വാക്കുകളിൽ നിഴലിച്ചിരുന്നു.
Also Read: സ്വാതന്ത്ര്യദിനത്തിൻ്റെ നിറവിൽ പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം
/filters:format(webp)/indian-express-malayalam/media/media_files/2025/08/13/79th-independence-day-wishes-fi-2025-08-13-17-43-58.jpg)
ആ ചരിത്രദിനം രേഖപ്പെടുത്താനായി, ഡൽഹി ചെങ്കോട്ടയിലെ ലഹോറി ഗേറ്റിനു മുകളിൽ ഇന്ത്യയുടെ ദേശീയ പതാക ഉയർത്തി. നെഹ്റുവിന്റെ ആ സന്തോഷപ്രകടനം പിന്നീട് രാജ്യം പ്രതീകാത്മകമായി പിൻതുടരുകയായിരുന്നു.
Also Read: സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ കൈമാറാം
/filters:format(webp)/indian-express-malayalam/media/media_files/2025/08/13/79th-independence-day-wishes-5-2025-08-13-17-45-16.jpg)
എല്ലാവർഷവും ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തിൽ ഓർമ പുതുക്കികൊണ്ട് ഇന്ത്യൻ പതാക ഉയരുന്നു. പതാക ഉയർത്തൽ, അഭ്യാസപ്രകടനങ്ങൾ, സാംസ്കാരിക പരിപാടികൾ, ദേശീയ ഗാനാലാപം എന്നിങ്ങനെ നിരവധി പരിപാടികളോടെയാണ് രാജ്യമെമ്പാടും സ്വാതന്ത്ര്യദിനം കൊണ്ടാടുന്നത്.
Also Read: അഭിമാനം വാനോളം ഉയരട്ടെ: പ്രിയപ്പെട്ടവർക്ക് സ്വാതന്ത്രദിനാശംസകൾ കൈമാറാം
/filters:format(webp)/indian-express-malayalam/media/media_files/2025/08/13/79th-independence-day-wishes-4-2025-08-13-17-45-32.jpg)
രാജ്യത്തിൻ്റെ 79-ാമത് സ്വാന്ത്ര്യ ദിനാഘോഷങ്ങൾക്കൊരുങ്ങി നിൽക്കുകയാണ് നമ്മള്‍. നിരവധി മഹാരഥന്മാരുടെ ചോരയും നീരും കൊണ്ടാണ് സ്വതന്ത്ര ഇന്ത്യയെന്ന കാവ്യം രചിക്കപ്പെട്ടത്.
/filters:format(webp)/indian-express-malayalam/media/media_files/2025/08/13/79th-independence-day-wishes-3-2025-08-13-17-45-02.jpg)
Also Read: പരസ്പര സ്നേഹത്തിൻ്റെയും ഒരുമയുടെയും സന്ദേശങ്ങൾ ഈ സ്വാതന്ത്ര്യദിനത്തിൽ കൈമാറാം
ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം പ്രാപിച്ച പല രാജ്യങ്ങളും പട്ടാളഭരണത്തിലേക്കും ഏകാധിപത്യത്തിലേക്കും കാലിടറി വീണപ്പോള്‍, മൂവര്‍ണക്കൊടി പാറിനിന്നു. കാരണം, ഗാന്ധിജി പകര്‍ന്നു തന്ന കാഴ്‌ചപ്പാടുകളും മൂല്യങ്ങളുമാണ് നമ്മുടെ അടിത്തറ.
/filters:format(webp)/indian-express-malayalam/media/media_files/2025/08/13/79th-independence-day-wishes-1-2025-08-13-17-46-20.jpg)
സ്വാതന്ത്ര്യദിനാഘോഷത്തിനായി സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമൊക്കെ അയയ്ക്കാന്‍ കഴിയുന്ന ആശംസ സന്ദേശങ്ങള്‍ പങ്കുവയ്ക്കുന്നു.
Read More: സ്വാതന്ത്ര്യദിന പ്രസംഗം, അറിയേണ്ടതെല്ലാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us