/indian-express-malayalam/media/media_files/2025/08/12/happy-independence-day-wishes-2025-fi-7-2025-08-12-14-30-27.jpg)
Happy Independence Day 2025: സ്വാതന്ത്ര്യദിനാശംസകൾ
Happy Independence Day 2025: രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 79-ാം വാർഷികം ആഘോഷിക്കുമ്പോൾ ഈ ദിവസത്തിൻ്റെ ചരിത്രവും പ്രാധാന്യവും നമുക്ക് ഒന്നുകൂടിയോർക്കാം.
1947 ആഗസ്റ്റ് 15 അർദ്ധരാത്രി, സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പറഞ്ഞു. "ലോകം ഉറങ്ങികിടക്കുന്ന ഈ അർദ്ധരാത്രി, ഇന്ത്യ അതിന്റെ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയാണ്," ബ്രിട്ടീഷ് ഭരണത്തിന്റെ യാതനകളിൽ നിന്നും പോരാട്ടങ്ങൾക്കൊടുവിൽ മോചിതയായ ഇന്ത്യയുടെ സന്തോഷം മുഴുവൻ ആ വാക്കുകളിൽ നിഴലിച്ചിരുന്നു.
/filters:format(webp)/indian-express-malayalam/media/media_files/2025/08/12/happy-independence-day-wishes-2025-11-2025-08-12-14-32-11.jpg)
ആ ചരിത്രദിനം രേഖപ്പെടുത്താനായി, ഡൽഹി ചെങ്കോട്ടയിലെ ലഹോറി ഗേറ്റിനു മുകളിൽ ഇന്ത്യയുടെ ദേശീയ പതാക ഉയർത്തി. നെഹ്റുവിന്റെ ആ സന്തോഷപ്രകടനം പിന്നീട് രാജ്യം പ്രതീകാത്മകമായി പിൻതുടരുകയായിരുന്നു. എല്ലാവർഷവും ഓഗസ്റ്റ് 15ന് സ്വാതന്ത്യ്ര ദിനത്തിൽ ഓർമ പുതുക്കികൊണ്ട് ഇന്ത്യൻ പതാക ഉയരുന്നു. പതാക ഉയർത്തൽ, അഭ്യാസപ്രകടനങ്ങൾ, സാംസ്കാരിക പരിപാടികൾ, ദേശീയ ഗാനാലാപം എന്നിങ്ങനെ നിരവധി പരിപാടികളോടെയാണ് രാജ്യമെമ്പാടും സ്വാതന്ത്ര്യദിനം കൊണ്ടാടുന്നത്.
/filters:format(webp)/indian-express-malayalam/media/media_files/2025/08/12/happy-independence-day-wishes-2025-9-2025-08-12-14-36-32.jpg)
Also Read: അഭിമാനം വാനോളം ഉയരട്ടെ: പ്രിയപ്പെട്ടവർക്ക് സ്വാതന്ത്രദിനാശംസകൾ കൈമാറാം
കോഴിക്കോടിന് അടുത്തുള്ള കാപ്പാട് കടൽതീരത്ത് പോർച്ചുഗീസ് നാവികനായ വാസ്കോ ഡ ഗാമ 1498ൽ കപ്പലിറങ്ങിയതോടെയാണ് യൂറോപ്യൻ കച്ചവടക്കാർ കടൽമാർഗ്ഗം ഇന്ത്യൻ തീരങ്ങളിലേക്ക് എത്താൻ തുടങ്ങിയത്. 1757ൽ പ്ലാസ്സി യുദ്ധത്തിൽ ബ്രീട്ടിഷ് സൈന്യം ബംഗാൾ നവാബിനെ പരാജയപ്പെടുത്തുകയും ഇന്ത്യയ്ക്ക് മേൽ അധീശത്വം സ്ഥാപിക്കുകയും ചെയ്തു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിൽ ശക്തമാവുന്നതിനു ഈ യുദ്ധം കാരണമായി. 200 വർഷത്തോളമാണ് ബ്രിട്ടീഷ് കൊളോണിയൽ ശക്തികളുടെ അടിച്ചമർത്തലുകൾക്ക് ഇന്ത്യ വിധേയമായത്.
/filters:format(webp)/indian-express-malayalam/media/media_files/2025/08/12/happy-independence-day-wishes-2025-12-2025-08-12-14-36-53.jpg)
ബ്രിട്ടീഷ് ഭരണം രാജ്യത്ത് വ്യാപകമായ നീരസത്തിനും കലാപത്തിനും കാരണമായി. അനന്തരഫലമായി, ഇന്ത്യൻ ചരിത്രത്തിൽ നിരവധി സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളും പോരാട്ടങ്ങളും മുന്നേറ്റങ്ങളുമുണ്ടായി. ഒടുവിൽ ബ്രിട്ടീഷുകാരെ ഇന്ത്യക്കാർ രാജ്യത്തു നിന്നും പുറത്താക്കി. രാജ്യം സ്വതന്ത്രമായതിനൊപ്പം രാജ്യത്തിന്റെ വിഭജനത്തെ കൂടി ഓർമ്മപ്പെടുത്തുന്ന ദിനമാണ് സ്വാതന്ത്യദിനം. വ്യാപകമായ രക്തച്ചൊരിച്ചിലും കുടിയേറ്റവും അക്രമവും അരങ്ങേറിയതിന്റെ പശ്ചാത്തലത്തിൽ രാജ്യം ഇന്ത്യ, പാകിസ്താൻ എന്നിങ്ങനെ രണ്ടു രാജ്യങ്ങളായി വിഭജിക്കപ്പെട്ടു.
Also Read: പരസ്പര സ്നേഹത്തിൻ്റെയും ഒരുമയുടെയും സന്ദേശങ്ങൾ ഈ സ്വാതന്ത്ര്യദിനത്തിൽ കൈമാറാം
/filters:format(webp)/indian-express-malayalam/media/media_files/2025/08/12/happy-independence-day-wishes-2025-8-2025-08-12-14-37-08.jpg)
ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് രാജ്യത്തിന് സ്വാതന്ത്ര്യം നേടി തരാനായി പോരാടിയ സ്വാതന്ത്ര്യസമരസേനാനികളുടെ ധീരതയും സഹനവും അനുസ്മരിച്ചുകൊണ്ടാണ് ഓരോ സ്വാതന്ത്ര്യദിനവും നമ്മളാഘോഷിക്കുന്നത്. എല്ലാ വർഷവും ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തുകയും രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും. ഇന്ത്യക്കാരെ സംബന്ധിച്ച് അഭിമാനത്തിന്റെയും ഉജ്ജ്വലമായ പോരാട്ടത്തിന്റെ ഓർമ പുതുക്കലിന്റെയും ദിനമാണ് സ്വാതന്ത്ര്യദിനം. സ്വാതന്ത്ര്യദിനത്തിന് മുൻപായി രാഷ്ട്രപതി രാഷ്ട്രത്തെ അഭിസംബോധന ചെയ്യും.
Also Read: ആത്മസമർപ്പണത്തിൻ്റെയും ത്യാഗത്തിൻ്റെയും സ്മരണയിൽ സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേരാം
/filters:format(webp)/indian-express-malayalam/media/media_files/2025/08/12/happy-independence-day-wishes-2025-10-2025-08-12-14-37-20.jpg)
ഓരോ സ്വാതന്ത്ര്യദിനവും വിപുലമായ ചടങ്ങുകളോടെയാണ് കാലാകാലങ്ങളായി ആഘോഷിച്ച് വരുന്നത്. പ്രത്യേക സുരക്ഷാ സജ്ജീകരണങ്ങളും ഒരുക്കും.
Read More: സ്വാതന്ത്ര്യദിന പ്രസംഗം, അറിയേണ്ടതെല്ലാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us