/indian-express-malayalam/media/media_files/osM8Kvdvsk4vGIpufmv9.jpg)
ഫൊട്ടോ: ഹൻസിക മോട്‌വാനി/ഇൻസ്റ്റഗ്രാം
തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നടിയാണ് ഹൻസിക മോട്‌വാനി. ബാലതാരമായിട്ടാണ് ഹൻസിക സിനിമയിലേക്കെത്തുന്നത്. ബോളിവുഡ് സിനിമയിലൂടെയാണ് തുടക്കമെങ്കിലും തമിഴ്, തെലുങ്ക് ഭാഷകളിലാണ് ഹൻസിക തിളങ്ങിയത്. തമിഴിൽ വിജയ്, സൂര്യ, ധനുഷ്, ചിമ്പു തുടങ്ങിയ നടന്മാർക്കൊപ്പം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ സജീവമായ ഹൻസിക ഇടയ്ക്കിടെ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ ഷെയർ ചെയ്യാറുണ്ട്. സാരിയിലുള്ള പുതിയ ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് താരം. ​'ഗാർഡിയൻ' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി എടുത്ത ചിത്രങ്ങളാണ് താരം പങ്കിട്ടത്.
സുർമയി ബ്രാൻഡിന്റെ കളക്ഷനിൽനിന്നുള്ള അഡോറേ ജാംദാനി സാരിയാണ് ഹൻസിക ധരിച്ചത്. 23,000 രൂപയാണ് സാരിയുടെ വില.
വിവാഹശേഷവും അഭിനയത്തിൽ സജീവമാണ് താരം. ബിസിനസുകാരനായ സൊഹൈൽ കാട്ടൂരിയെയാണ് നടി വിവാഹം ചെയ്തത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.