/indian-express-malayalam/media/media_files/x9Ul4i7RVo7RJqrjbTtL.jpg)
ഫൊട്ടോ: ഭാവന/ഇൻസ്റ്റഗ്രാം
എല്ലാ വർഷവും മാർച്ച് 8 നാണ് വനിതാ ദിനം ആഘോഷിക്കുന്നത്. ലോകമെമ്പാടുമുള്ള സ്ത്രീകൾ അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി നടത്തിയ ചരിത്രപരമായ യാത്രയുടെ പ്രതീകമാണ് ഈ ദിനം. വനിതാ ദിനത്തിൽ റെഡ് ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് ഭാവന.
/indian-express-malayalam/media/media_files/hGF4yVPF5Vev3P9IoQVh.jpg)
റെഡ് സൽവാറിലുള്ള ചിത്രങ്ങളാണ് ഭാവന ഷെയർ ചെയ്തത്. ചുവപ്പിൽ അതിമനോഹരിയായിരുന്നു ഭാവന.
/indian-express-malayalam/media/media_files/bOjFCQwskTbHOkwwnkXN.jpg)
സോഷ്യൽ മീഡിയയിലും ഭാവന വളരെ ആക്ടീവാണ്. ഫൊട്ടോഷൂട്ട് ചിത്രങ്ങളും ജീവിതത്തിലെ ചെറിയ സന്തോഷങ്ങളും സോഷ്യൽ മീഡിയയിലൂടെ താരം ആരാധകരുമായി പങ്കിടാറുണ്ട്.
/indian-express-malayalam/media/media_files/dbpj7B8AgGcvLvldnP1A.jpg)
നീണ്ട ഇടവേളയ്ക്കുശേഷം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ വീണ്ടും സജീവമായിരിക്കുകയാണ് നടി. അഞ്ച് വർഷങ്ങൾക്കു ശേഷാണ് മലയാളികളുടെ പ്രിയ താരം ഭാവന വീണ്ടും ബിഗ് സ്ക്രീനിലെത്തിയത്.
/indian-express-malayalam/media/media_files/egVeplbIALiXpZCzxlMD.jpg)
മലയാളികളുടെ എക്കാലത്തെയും പ്രിയനായികമാരിലൊരാളാണ് ഭാവന. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലെല്ലാം ഭാവന തന്റെ സാന്നിധ്യമറിയിച്ചു.
/indian-express-malayalam/media/media_files/sKhCUU9f3bGVgYmQ3BmW.jpg)
മറ്റു ഭാഷാചിത്രങ്ങളിൽ താരം സജീവമായിരുന്നെങ്കിലും മലയാളത്തിൽ മുഖം കാണിച്ചിരുന്നില്ല. വിവാഹശേഷം മലയാള സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നുവെങ്കിലും കന്നഡ സിനിമയിൽ താരം സജീവമായിരുന്നു.
/indian-express-malayalam/media/media_files/STrbhongK5HmtExu2swP.jpg)
പത്തു വർഷത്തിനു ശേഷം തമിഴിലേക്കും തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് ഭാവന. ‘ദ ഡോർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം ഭാവനയുടെ സഹോദരൻ ജയദേവാണ്.
Read More
- ബ്ലാക്ക് ഔട്ട്ഫിറ്റിൽ സ്റ്റൈലിഷായി തമന്ന, വില 1.16 ലക്ഷം
- ജംഗിൾ തീം ഗ്രീൻ പ്രിന്റഡ് ഔട്ട്ഫിറ്റിൽ സ്റ്റൈലിഷായി മാധുരി ദീക്ഷിത്, വില അറിയാമോ?
- സാരിയിൽ തിളങ്ങി കരീന, ലെഹങ്കയിൽ സുന്ദരിയായി ആലിയ; സ്റ്റൈലിഷ് ലുക്കിൽ ബോളിവുഡ് താരസുന്ദരിമാർ
- മകന്റെ പ്രീ വെഡ്ഡിങ്ങിൽ നിത അംബാനി അണിഞ്ഞത് 500 കോടിയുടെ ഡയമണ്ട് നെക്ലേസ്, 53 കോടിയുടെ മോതിരം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us