/indian-express-malayalam/media/media_files/tZ980d4judb8MHxttNc3.jpg)
ചിത്രം: ഫ്രിപിക്
മുഖത്തിൻ്റെ ഒരു പ്രധാന ഘടകം തന്നെയാണ് പുരികങ്ങൾ. ഒരാളുടെ മുഖരൂപം നിശ്ചയിക്കുന്നതിൽ പ്രധാന സ്വാധീനമാണ് പുരികങ്ങൾ വഹിക്കുന്നത്. മിക്ക സ്ത്രീകളുടെയും ആഗ്രഹമാണ് നല്ല കട്ടിയും ആകൃതിയും ഉള്ള പുരികങ്ങൾ. എന്നാൽ ഇപ്പോൾ പലരും നേരിടുന്ന ഒരു പ്രശ്നമാണ് പുരികങ്ങളുടെ കട്ടികുറയൽ. ഇതിന് പരിഹാരം അന്വേഷിക്കുന്നതിന് മുൻപായി പുരികത്തിന്റെ കനംകുറയുന്നതിന്റെ പിന്നിലെ മൂലകാരണം മനസ്സിലാക്കേണ്ടത് ആവശ്യമാണ്. ഡോക്ടർ അഞ്ചൽ പന്ത് പങ്കുവയക്കുന്ന ചില കാരണങ്ങൾ ഇതാ:
പ്രായം
പുരികങ്ങളുടെ കട്ടികുറയുന്നതിനുള്ള പ്രധാന കാരണമാണ് പ്രായം. പ്രായം കൂടുന്നതിനനുസരിച്ച് സ്വാഭാവികമായി പുരികത്തിന്റെ കട്ടികുറയുന്നു. 45 വയസിന് മുകളിലേക്കാണ് സാധാരണയായി ഈ പ്രശ്നം അനുഭവപ്പെടുക.
തൈറോയ്ഡ്
ശരീരത്തിന്റെ ആന്തരികമായ പ്രശ്നമാകാം പുരികങ്ങളുടെ ശോഷണം എന്ന് പലരും മനസിലാക്കുന്നില്ല. തൈറോയ്ഡ് അമിതമാകുന്നതും കുറയുന്നതും മുടി കൊഴിച്ചിലിന് കാരണമാകും. എന്നാൽ പുരികം കട്ടികുറയുന്നത്, തൈറോയ്ഡ് കുറയുന്നതിന്റെ അനന്തരഫലമാകാം.
അമിതമായ ത്രെഡ്ഡിങ്
അധികമായ രോമം നീക്കം ചെയ്യുന്നതിനായി പുരികം പതിവായി ത്രെഡ്ഡുചെയ്യുന്ന ശീലം മിക്ക സ്ത്രീകൾക്കും ഉണ്ട്. എന്നാൽ പുരികങ്ങൾ അമിതമായി പറിച്ചെടുക്കുന്നത് ക്രമേണ വളർച്ചയെ കുറയക്കുമെന്നും കട്ടികുറയുന്നതിന് കാരണമാകുമെന്നുമാണ്, ഡോക്ടർ പറയുന്നത്.
അലോപ്പീസിയ ഏരിയറ്റ
മുടി കൊഴിയുന്ന അവസ്ഥയായ അലോപ്പീസിയ ഏരിയറ്റ, പുരികം കനംകുറയുന്നതിൻ്റെ ഒരു പ്രധാന കാരണമാണ്. ഇത് ഒരു സ്വയം രോഗപ്രതിരോധ അവസ്ഥയാണ്, അതുകൊണ്ടുതന്നെ ശരീരത്തിൻ്റെ പ്രതിരോധ സംവിധാനം രോമകൂപങ്ങളെ തെറ്റായി ആക്രമിക്കുന്നു, ഇത് മുടി കൊഴിച്ചിലിലേക്ക് നയിക്കുന്നു, ഡോക്ടർ വിശദീകരിച്ചു.
പോഷകാഹാരക്കുറവ്
പോഷകാഹാരക്കുറവ് ഗുരുതരമായ രോഗങ്ങളിലേക്ക് നയിക്കുമെന്നത് രഹസ്യമല്ല, എന്നാൽ ഇത് നിങ്ങളുടെ പുരികങ്ങളുടെ കട്ടിയിലും സ്വാധീനം ചെലുത്തുമെന്ന് പലർക്കും അറിയില്ല. ഇരുമ്പിൻ്റെ കുറവ്, സിങ്ക്, വിറ്റാമിൻ ബി, വൈറ്റമിൻ ഡി എന്നിവയുടെ കുറവ് പുരികം കനംകുറയുന്നതിന് കാരണമാകുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.