scorecardresearch

ദീപിക ധരിച്ച ബ്ലാക്ക് ബോഡികോൺ വസ്ത്രത്തിന്റെ വില അറിയേണ്ടേ?

ഗർഭകാലത്തും സിനിമാ പ്രൊമോഷൻ തിരക്കിലാണ് നടി. പരിപാടിക്ക് ബ്ലാക്ക് ബോഡികോൺ ഡ്രസിലാണ് ദീപിക എത്തിയത്.

ഗർഭകാലത്തും സിനിമാ പ്രൊമോഷൻ തിരക്കിലാണ് നടി. പരിപാടിക്ക് ബ്ലാക്ക് ബോഡികോൺ ഡ്രസിലാണ് ദീപിക എത്തിയത്.

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Deepika Padukone | Kalki Release Event

ദീപിക പദുക്കോൺ

ആദ്യകൺമണിക്കായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് താരം ദീപിക പദുക്കോൺ. ഗർഭകാലത്തും സിനിമാ പ്രൊമോഷൻ തിരക്കിലാണ് നടി. തന്റെ പുതിയ ചിത്രമായ 'കൽക്കി 2898 എഡി' എന്ന ചിത്രത്തിന്റെ പ്രൊമോഷന് ദീപിക എത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്.

Advertisment

പരിപാടിക്ക് സ്ലീക്ക് ബ്ലാക്ക് ബോഡികോൺ ഡ്രസിലാണ് ദീപിക എത്തിയത്. മുൻവശത്ത് വൈഡ് സ്ട്രാപ്പോടു കൂടിയ സ്ലിം ഫിറ്റ് ഡ്രസ് ഗർഭകാലത്തിന് അനുയോജ്യമായതായിരുന്നു. പ്രശസ്ത ഡിസൈനർ ഹൗസായ ലോവിൽനിന്നുള്ളതാണ് ദീപികയുടെ ഈ ഔട്ട്ഫിറ്റ്. 1,14,000 രൂപയാണ് ഈ വസ്ത്രത്തിന്റെ വില.

കൽക്കി 2898 എഡി  ഒരു പോസ്റ്റ്-അപ്പോക്കലിപ്റ്റിക് ചിത്രമാണ്. പ്രഭാസ്, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, കമൽഹാസൻ, ദിഷ പടാനി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഏകദേശം 600 കോടി രൂപ ബജറ്റിലൊരുക്കിയ കൽക്കി 2898 എഡി ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നാണ്. ജൂൺ 27നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.

Advertisment

ദീപിക അമ്മയാകാൻ പോകുന്നുവെന്ന വാർത്ത ഈ വർഷമാദ്യമാണ് താരദമ്പതികൾ അറിയിച്ചത്. സെപ്റ്റംബറിൽ തങ്ങളുടെ കുഞ്ഞെത്തുമെന്നും ഇരുവരും ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചിരുന്നു. 2018 നവംബർ 14ന് ഇറ്റലിയിലെ ലേക്ക് കോമോയിൽ വച്ചായിരുന്നു ദീപിക- രൺവീർ വിവാഹം. ആറ് വർഷത്തെ പ്രണയത്തിനുശേഷമായിരുന്നു വിവാഹം.

Read More

Deepika Padukone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: