/indian-express-malayalam/media/media_files/IVqp1OKHgL07OkWFeXtm.jpg)
Photo Source: Deepika Padukone/Instagram
ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡ്സ് (ബാഫ്ത) പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ആറ്റം ബോംബുകളുടെ പിതാവ് എന്നറിയപ്പെടുന്ന ഭൗതിക ശാസ്ത്രജ്ഞന്‍ ജെ റോബര്‍ട്ട് ഓപ്പന്‍ഹൈമറുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ 'ഓപ്പന്‍ഹൈമര്‍' എന്ന ചിത്രം ഏഴു പുരസ്കാരങ്ങൾ സ്വന്തമാക്കി. ക്രിസ്റ്റഫര്‍ നോളന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്.
ചടങ്ങിലെ മുഖ്യാതിഥിയായി ബോളിവുഡ് നടി ദീപിക പദുക്കോണും പങ്കെടുത്തിരുന്നു. ദ സോണ്‍ ഓഫ് ഇന്ററസ്റ്റിന്റെ സംവിധായകന്‍ ജോനാഥന്‍ ഗ്ലേസറിന് പുരസ്‌കാരം സമ്മാനിച്ചത് ദീപികയായിരുന്നു. സബ്യാസാചി മുഖർജി ഡിസൈൻ ചെയ്ത വൈറ്റ് സാരിയിലാണ് ദീപിക അവാർഡ് നിശയ്ക്കെത്തിയത്.
സാരിക്ക് ചേരുന്ന സ്ലീവ്‌ലെസ് ബ്ലൗസാണ് ദീപിക തിരഞ്ഞെടുത്തത്. അവാർഡ് നിശയ്ക്ക് എത്തിയപ്പോഴുള്ള ചിത്രങ്ങൾ ദീപിക സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന 'കൽകി 2898 എഡി' ആണ് ദീപികയുടെ അടുത്ത ചിത്രം. പ്രഭാസ്, അമിതാഭ് ബച്ചൻ, കമൽ ഹാസൻ എന്നിവർ ചിത്രത്തിൽ മുഖ്യവേഷത്തിലെത്തുന്നു. ഈ വർഷം മേയിൽ ചിത്രം തിയേറ്ററുകളിലെത്തും.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.