/indian-express-malayalam/media/media_files/2025/05/24/dGzvVn2cWwCRyrYKD4BB.jpg)
തമന്ന ഭാട്ടിയ
തിളക്കമുള്ള ചർമ്മം സ്വന്തമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എന്നാൽ അതിന് പറ്റിയ ഒരു വഴിയാണ് തെന്നിന്ത്യൻ താരം തമന്ന പരിചയപ്പെടുത്തി തരുന്നത്. പ്രമുഖ ഫാഷൻ മാഗസിൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം തൻ്റെ ചർമ്മ പരിചരണ രീതികൾ പരിചയപ്പെടുത്തിയത്. അതിൽ തന്നെ ചർമ്മത്തിലെ കരുവാളിപ്പും കറുത്തപാടുകളും, മുഖക്കുരുവും അതിവേഗം ഇല്ലാതാക്കാൻ സഹായിക്കുന്ന ഒരു ഫെയ്സമാസ്ക് പരിചയപ്പെടുത്തുന്നുണ്ട്.
ചർമ്മാരോഗ്യത്തിന് പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിക്കണം എന്നാണ് തമന്ന വീഡിയോയിൽ പറയുന്നത്.
Also Read: ചുണ്ടിനു ചുറ്റുമുള്ള കറുപ്പ് നിറം ഒരാഴ്ചക്കുള്ളിൽ കുറയ്ക്കാം, ഇതാ ചില നുറുങ്ങു വിദ്യകൾ
ചേരുവകൾ
- ചന്ദനപ്പൊടി
- കാപ്പിപ്പൊടി
- തേൻ
തയ്യാറാക്കുന്ന വിധം
ചന്ദനപ്പൊടിയിലേയ്ക്ക് ഒരു ടീസ്പൂൺ തേനും, അര സ്പൂൺ കാപ്പിപ്പൊടിയും ചേർക്കാം. ലഭ്യമെങ്കിൽ ഇതിലേയ്ക്ക് തൈരോ റോസ് വാട്ടറോ ചേർക്കാവുന്നതാണ്. ശേഷം അത് നന്നായി ഇളക്കി യോജിപ്പിക്കാം. ക്ലെൻസ് ചെയ്ത മുഖത്ത് ഈ മിശ്രിതം പുരട്ടി മൃദുവായി മസാജ് ചെയ്യാം. 20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
തേൻ
തേനിന് ആൻ്റി ബാക്ടീരിയൽ, ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതകളുണ്ട്. അതിനാൽ മുഖക്കുരു ഇല്ലാതാക്കുന്നതിനൊപ്പം അതിൻ്റെ പാടുകൾ കുറയ്ക്കുന്നതിനും ഉപകരിക്കും. മികച്ച മോയ്സ്ചറൈസർ കൂടിയാണിത്. തേൻ ചർമ്മത്തിൽ സ്ഥിരമായി ഉപയോഗിക്കുന്നത് ഏറെ ഗുണങ്ങൾ നൽകും.
Also Read: ദിവസവും ഉറങ്ങുന്നതിനു മുമ്പ് ബദാം ഇങ്ങനെ ഉപയോഗിക്കൂ, ഗ്ലാസ് സ്കിൻ സ്വന്തമാക്കാം ദിവസങ്ങൾക്കുള്ളിൽ
കാപ്പിപ്പൊടി
ഇതിൽ അടങ്ങിയിരിക്കുന്ന മെലനോയിഡിന് ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതകളുണ്ട്. കഫീൻ അടങ്ങിയിരിക്കുന്നതിനാൽ അൾട്രാവയലറ്റ് രശ്മികളിൽ നിന്നും സംരക്ഷിക്കുന്നു.
ചന്ദനപ്പൊടി
മുഖ ചർമത്തിൽ കണ്ടുവരുന്ന മുഖക്കുരു, കണ്ണുകൾക്ക് ചുറ്റുമുള്ള ഡാർക്ക് സർക്കിൾസ്, കറുത്ത പാടുകൾ, സൂര്യപ്രകാശമേറ്റതിൻറെ ഇരുണ്ട പാടുകൾ എന്നിവ പൂർണമായും നീക്കം ചെയ്ത് മുഖ ചർമം മനോഹരമാക്കാൻ ചന്ദനം ഉപയോഗിക്കുന്നത് വഴി സാധിക്കും. ആന്റിസെപ്ടിക്, ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ഇതിനുണ്ട്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More:മുഖം മിനുക്കാൻ ഗോതമ്പ് പൊടി ഉപയോഗിക്കാം ഈ 5 രീതിയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.