/indian-express-malayalam/media/media_files/2025/05/23/Qa04WWn4ZFbAGITTyunz.jpg)
കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം അകറ്റാൻ റൈസ് വാട്ടർ ഗുണപ്രദമാണ് | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/05/23/rice-water-eye-cream-2-976829.jpg)
റൈസ് വാട്ടർ ഐക്രീം
രണ്ട് ടേബിൾസ്പൂൺ അരി കാൽ കപ്പ് വെള്ളത്തിൽ രണ്ട് മണിക്കൂർ കുതിർത്തുവയ്ക്കാം. ശേഷം വെള്ളം ഒരു പാനിലേയ്ക്ക് അരിച്ചെടുത്ത് അടുപ്പിൽ വച്ച് കുറഞ്ഞ തീയിൽ കട്ടിയാകുന്നതു വരെ തിളപ്പിക്കാം. തുടർന്ന് അടുപ്പണച്ച് തണുക്കാൻ മാറ്റി വയ്ക്കാം. ഇതിലേയ്ക്ക് ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലും ഒരു ടീസ്പൂൺ വിറ്റാമിൻ ഇ എണ്ണയും ചേർത്തിളക്കി യോജിപ്പിക്കാം. ഇതൊരു ചെറിയ പാത്രത്തിലേയ്ക്കു മാറ്റി ഫ്രിഡ്ജിൽ സൂക്ഷിക്കാം. ദിവസവും ഇത് കണ്ണിനടിയിൽ പുരട്ടാൻ ഉപയോഗിക്കാം.
/indian-express-malayalam/media/media_files/2025/05/23/rice-water-eye-cream-3-714856.jpg)
വെളിച്ചെണ്ണ റൈസ് വാട്ടർ ക്രീം
രണ്ട് ടേബിൾസ്പൂൺ അരി കാൽ കപ്പ് വെള്ളത്തിൽ രണ്ട് മണിക്കൂർ കുതിർത്തു വയ്ക്കാം. ആ വെള്ളം അരിച്ചെടുത്ത് ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണയും അര ടീസ്പൂൺ ബീവാക്സും ചേർത്ത് ഡബിൾ ബോയിൽ ചെയ്യുക. ഇത് തണുത്തതിനു ശേഷം വൃത്തിയുള്ള ഒരു പാത്രത്തിലേയ്ക്കു മാറ്റി സൂക്ഷിക്കാം.
/indian-express-malayalam/media/media_files/2025/05/23/rice-water-eye-cream-4-925324.jpg)
ഗ്രീൻ ടീ, റൈസ് വാട്ടർ ഐ ക്രീം
രണ്ട് ടേബിൾസ്പൂൺ അരി രണ്ട് മണിക്കൂർ കാൽ കപ്പ് വെള്ളത്തിൽ കുതിർത്തു വയ്ക്കാം. മറ്റൊരു പാനിൽ ഗ്രീൻ ടീ ബാഗിട്ട് വെള്ളമൊഴിച്ച് തിളപ്പിക്കാം. ഇതിലേയ്ക്ക് തുല്യ അളവിൽ ഗ്രീൻ ടീയും ഒരു ടീസ്പൂൺ ബദാം എണ്ണയും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് ഒരുകുപ്പിയിലേയ്ക്കു മാറ്റി സൂക്ഷിക്കാം. ശേഷം കണ്ണിനടിയിൽ പുരട്ടാം.
/indian-express-malayalam/media/media_files/2025/05/23/rice-water-eye-cream-1-884985.jpg)
കറ്റാർവാഴ, റൈസ് വാട്ടർ കൂളിങ് ക്രീം
രണ്ട് ടേബിൾസ്പൂൺ അരി വെള്ളത്തിൽ കുതിർത്തെടുക്കാം. അത് അരിച്ചെടുത്ത് കറ്റാർവാഴ ജെ ചേർത്തിളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക് രണ്ട് തുള്ളി ലാവൻഡർ എണ്ണ കൂടി ചേർക്കാം. ശേഷം ഒരു ചെറിയ പാത്രത്തിലേയ്ക്കു മാറ്റി ഫ്രിഡ്ജിൽ സൂക്ഷിക്കാം. ആവശ്യാനുസരണം ഉപയോഗിക്കാം.
/indian-express-malayalam/media/media_files/2025/05/23/rice-water-eye-cream-5-592358.jpg)
ഷിയ ബട്ടർ, റൈസ് വാട്ടർ ഹൈഡ്രേറ്റിങ് ക്രീം
അരി കുതിർത്തു വച്ച് വെള്ളത്തിലേയ്ക്ക് ഒരു ടേബിൾസ്പൂൺ ഷിയ ബട്ടറും ഒരു ടീസ്പൂൺ ജോജോബ എണ്ണയും ചേർത്ത് അടുപ്പിൽ വച്ചു ചൂടാക്കാം. അത് കട്ടിയാകുമ്പോൾ അടുപ്പണച്ച് തണുക്കാൻ വയ്ക്കാം ശേഷം വൃത്തിയുള്ള പാത്രത്തിലേയ്ക്കു മാറ്റി ഫ്രിഡ്ജിൽ സൂക്ഷിക്കാം. ആവശ്യാനുസരണം ഉപയോഗിക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.