/indian-express-malayalam/media/media_files/uploads/2019/11/jawaharlal-nehru-1.jpg)
Children's Day: സ്വാതന്ത്ര്യസമര നായകനും സ്വതന്ത്ര ഇന്ത്യയുടെ ഒന്നാമത്തെ പ്രധാനമന്ത്രിയുമാണ് ജവഹർലാൽ നെഹ്റു. ആധുനിക ഇന്ത്യയുടെ ശിൽപിയായി നെഹ്റുവിനെ രാജ്യം ബഹുമാനിക്കുന്നു. കശ്മീരിലെ പണ്ഡിറ്റ് സമൂഹത്തിലുള്ള ബ്രാഹ്മണ കുടുബത്തില്‍ ജനിച്ചതിനാല്‍, അദ്ദേഹം പണ്ഡിറ്റ് ജവഹര്‍ലാല്‍ എന്നറിയപ്പെട്ടു. കുട്ടികൾ അദ്ദേഹത്തെ ചാച്ചാ നെഹ്റുവെന്നാണ് വിളിച്ചിരുന്നത്.
Childrens Day 2019 Wishes: ശിശുദിനാശംസകൾ കൈമാറാം
1964 ജനുവരിയില്‍ ഭുവനേശ്വറിൽ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കുമ്പോഴാണ് നെഹ്റുവിന് രോഗബാധയുണ്ടായത്. ചികിത്സകൾ തുടർന്നുവെങ്കിലും മേയിൽ രോഗനില വഷളായി. മേയ് 27 ന് രോഗം മൂര്‍ഛിച്ച് അദ്ദേഹം അന്തരിച്ചു. തന്റെ ചിതാഭസ്മത്തില്‍ നിന്ന് ഒരു പിടി ഗംഗാനദിയില്‍ ഒഴുക്കണമെന്നും വലിയൊരു ഭാഗം വിമാനം വഴി ഇന്ത്യയിലെ കൃഷിക്കാര്‍ അധ്വാനിക്കുന്ന വയലുകളില്‍ വിതറണമെന്നുമായിരുന്നു നെഹ്റുവിന്റെ അന്ത്യാഭിലാഷം. അദ്ദേഹത്തിന്റെ ആഗ്രഹം പോലെ ചിതാഭസ്മം അലഹാബാദിലെ ത്രിവേണീ സംഗമത്തില്‍ ഒഴുക്കുകയും ഹിമാലയത്തിലും രാജ്യമെങ്ങുമുളള കൃഷിയിടങ്ങളിലും പാടങ്ങളിലും വിമാനം വഴി വിതറുകയും ചെയ്തു.
Read More: ജവഹർലാൽ നെഹ്റുവിന്റെ ചില അപൂർവ ചിത്രങ്ങൾ
Children’s Day 2019: നിങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസത്തിനായി എങ്ങനെ നിക്ഷേപിക്കാം
നവംബർ 14 ന് ജവഹർ ലാൽ നെഹ്റുവിന്റെ ജന്മദിനം രാജ്യമെങ്ങും ശിശുദിനമായി ആചരിക്കുന്നു. നെഹ്റുവിന്റെ 10 മഹദ് വചനങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
Children’s Day: ഇന്ത്യയിൽ ശിശുദിനം നവംബര്‍ 14; മറ്റു രാജ്യങ്ങളിലെ തീയതി അറിയാം
1. ആദർശങ്ങളും ലക്ഷ്യങ്ങളും തത്വങ്ങളും നാം മറക്കുമ്പോൾ മാത്രമാണ് പരാജയം സംഭവിക്കുന്നത്
2. മറ്റുള്ളവർ നമ്മളെക്കുറിച്ച് ചിന്തിക്കുന്നതിനേക്കാൾ പ്രധാനം നമ്മൾ എന്താണെന്നുളളതാണ്
3. ഒരാൾ വാങ്ങുന്ന ശമ്പളമോ ധരിക്കുന്ന വസ്ത്രമോ, പാർക്കുന്ന ഭവനമോ അല്ല അയാളുടെ യോഗ്യത നിശ്ചയിക്കുന്നത്
4. ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസ്സിനു ചുറ്റും നാം പണിയുന്നതാണ്
5. രാജ്യത്തിന്റെ സേവനത്തിൽ പൗരത്വം അടങ്ങിയിരിക്കുന്നു
6. വസ്തുതകൾ വസ്തുതകളാണ്, നിങ്ങളുടെ ഇഷ്‌ടങ്ങൾ കാരണം അവ അപ്രത്യക്ഷമാകില്ല
7. സമാധാനമില്ലെങ്കിൽ, മറ്റെല്ലാ സ്വപ്നങ്ങളും അപ്രത്യക്ഷമാവുകയും ചാരമായിത്തീരുകയും ചെയ്യും
8. മനസിന്റെയും ആത്മാവിന്റെയും വിശാലതയാണ് സംസ്കാരം
9. ഒരു ജനതയുടെ കല അവരുടെ മനസിന്റെ യഥാർഥ കണ്ണാടിയാണ്
10. നമ്മുടെ മതമോ മതവിശ്വാസമോ എന്തുമാകട്ടെ, നാമെല്ലാം ഒരു ജനതയാണെന്ന് നിരന്തരം ഓർമിക്കണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us