Children’s Day: മക്കളുടെ വിദ്യഭ്യാസ ചെലവുകൾക്കായി മാതാപിതാക്കൾ വലിയൊരു തുക ചെലവഴിക്കുന്നുണ്ട്. ചില സമയങ്ങളിൽ പലർക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. എന്നാൽ നേരത്തെ പ്ലാൻ ചെയ്താൽ ഈ ബുദ്ധിമുട്ടുകൾ ഒഴിവാക്കാം. കുട്ടികളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ഒരു നിശ്ചിത തുക വിദ്യാഭ്യാസത്തിനായി നിക്ഷേപം നടത്തിയാൽ ഈ പ്രയാസം മറികടക്കാനാവും.

Read More: ജവഹർലാൽ നെഹ്റുവിന്റെ ചില അപൂർവ ചിത്രങ്ങൾ

കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി നിക്ഷേപങ്ങൾക്ക് രക്ഷകർത്താക്കൾ മുൻഗണന നൽകണം. ഇന്നത്തെ കാലത്ത് വിദ്യാഭ്യാസ ചെലവുകൾ കൂടിവരുന്ന സാഹചര്യത്തിൽ വളരെ നേരത്തെ ഇതിനെക്കുറിച്ച് പ്ലാൻ ചെയ്യുന്നത് നല്ലതാണ്. ഒരുമിച്ച് 1 കോടി രൂപ നിക്ഷേപിക്കുന്നത് ബുദ്ധിമുട്ടാണ്. എന്നാൽ പ്രതിമാസം 10,000 രൂപ വച്ച് 15 വർഷത്തേക്കോ അതിൽ കൂടുതലോ നിക്ഷേപിക്കുന്നതിലൂടെ അത്രയും തന്നെ തുക ലഭിക്കാൻ ഇടയാക്കും.

Childrens Day 2019 Wishes: ശിശുദിനാശംസകൾ കൈമാറാം
മൂച്വൽ ഫണ്ടുകളായോ, സ്ഥിര നിക്ഷേപങ്ങളായോ അല്ലെങ്കിൽ വിവിധ ഇൻഷുറൻസ് സ്കീമുകളായോ മാതാപിതാക്കൾക്ക് പണം നിക്ഷേപിക്കാം. ആദ്യം തന്നെ തനിക്ക് എന്താണ് അനുയോജ്യമായതെന്നും എത്ര പണമാണ് അതിനായി മാറ്റി വയ്ക്കാൻ കഴിയുകയെന്നും സ്വയം തീരുമാനിക്കുക.

Children’s Day: ഇന്ത്യയിൽ ശിശുദിനം നവംബര്‍ 14; മറ്റു രാജ്യങ്ങളിലെ തീയതി അറിയാം

ദീർഘകാല നിക്ഷേപം

ദീർഘകാലം ലക്ഷ്യമിട്ടാണ് പണം നിക്ഷേപിക്കാൻ ആലോചിക്കുന്നതെങ്കിൽ പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്) അനുയോജ്യമാണ്. ഒരു വർഷത്തിൽ ഒരാൾക്ക് ഒന്നര ലക്ഷം രൂപവരെ പിപിഎഫിൽ നിക്ഷേപിക്കാം. നിലവിൽ വർഷത്തിൽ 7.6 ശതമാനം പലിശയാണ് പിപിഎഫ് നൽകുന്നത്. ഒരു വ്യക്തി തന്റെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്കായി ഒരു പിപിഎഫ് അക്കൗണ്ട് തുറക്കുമ്പോൾ, കുട്ടിയുടെ അക്കൗണ്ട് രക്ഷകർത്താവിന്റെ രക്ഷാകർതൃത്വത്തിൽ പരിപാലിക്കപ്പെടുന്നു, കൂടാതെ രണ്ട് അക്കൗണ്ടുകളും ഒന്നായി കാണുകയും മൊത്തത്തിലുള്ള പരിധി 1.5 ലക്ഷം രൂപയിൽ കവിയുകയും ചെയ്യരുത്.

കുട്ടികളുടെ വിദ്യാഭ്യാസത്തിനോ വിവാഹ ആവശ്യങ്ങൾക്കോ വേണ്ടി പണം സ്വരൂപിക്കുന്നതിന് മ്യൂച്വൽ ഫണ്ടുകളെയും പരിഗണിക്കാം. ഇൻഷുറൻസിൽ നിന്ന് വ്യത്യസ്തമായി, മ്യൂച്വൽ ഫണ്ടുകൾക്ക് പരിരക്ഷയില്ല, ഇത് കുട്ടികളെ സംബന്ധിച്ച് ഒരു പ്രധാന ഘടകമാണ്. ഉന്നതവിദ്യാഭ്യാസത്തിനായി പരമാവധി തുക നിക്ഷേപിക്കുമ്പോൾ അപകടസാധ്യതയുള്ള ഉൽപ്പന്നങ്ങളിൽ നിന്ന് നിക്ഷേപം സുരക്ഷിതമായ ഓപ്ഷനിലേക്ക് മാറ്റിക്കൊണ്ട് ഒരാൾ റിസ്ക് കുറയ്ക്കണം. ചില നിക്ഷേപങ്ങൾ അസ്ഥിരമായ വിപണിയിൽ നഷ്ടപ്പെടാൻ സാധ്യതയുള്ള സാഹചര്യത്തിൽ ഇത് നഷ്ടം സംഭവിക്കുന്നത് തടയും.

ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ

കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി പണം നിക്ഷേപിക്കാൻ നല്ലൊരു മാർഗമാണ് ഇൻഷുറൻസ്. ഐടി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി ആനുകൂല്യം നൽകുന്ന എൻ‌ഡോവ്‌മെൻറ്, യൂണിറ്റ്-ലിങ്ക്ഡ് ഇൻ‌ഷുറൻസ് പ്ലാനുകൾ‌ എന്നിവ‌ ഒരാൾ‌ക്ക് തിരഞ്ഞെടുക്കാം. ഒന്നര ലക്ഷം വരെ പ്രീമിയം തുക അടയ്ക്കുന്ന പോളിസികളിലൂടെ പ്രതിവർഷമുളള ആദായ നികുതിയിൽ കിഴിവ് ലഭിക്കും. സിംഗിൾ പ്രീമിയം ചൈൽഡ് പ്ലാനുകളുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യമനുസരിച്ച് ഇതിൽ മാറ്റം വരുത്താം. ചൈൽഡ് ഇൻഷുറൻസ് പ്ലാനുകളിൽ ഒരു നിശ്ചിത തുക നിശ്ചിത കാലത്തേക്ക് നിക്ഷേപിക്കാം. ഇൻഷുറൻസ് കാലാവധി തീരുമ്പോൾ ഇത് ലഭിക്കും.

Children’s Day: ജവഹർലാൽ നെഹ്റുവിന്റെ 10 മഹത് വചനങ്ങൾ

വിദ്യാഭ്യാസ വായ്‌പ

കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നിക്ഷേപം നടത്താൻ കഴിയാത്തവർക്ക് ബാങ്ക് വിദ്യാഭ്യാസ വായ്‌പകൾ നൽകുന്നുണ്ട്. വിവിധ സർവകലാശാലകളിൽ ബിരുദ, ബിരുദാന്തര പഠനങ്ങൾക്ക് വായ്‌പ ലഭിക്കും. ഫുൾ ടൈം കോഴ്സ് ചെയ്യുന്നവർക്ക് മാത്രമേ വായ്‌പ ലഭിക്കൂ. മറ്റ് വായ്പകളെപ്പോലെ വിദ്യാഭ്യാസ വായ്‌പകളും നിശ്ചിത നിരക്ക് അല്ലെങ്കിൽ ഫ്ലോട്ടിങ് റേറ്റ് വായ്പകളാകാം. നിശ്ചിത നിരക്ക് വായ്‌പകൾക്ക് പലിശ കൂടുതലാണ്. ഒരു വർഷത്തിനുള്ളിൽ വിദ്യാഭ്യാസ വായ്‌പ അടച്ചശേഷം പലിശയുടെ കിഴിവ് അവകാശപ്പെടാം.

വിദ്യാഭ്യാസ വായ്‌പ എടുത്ത വ്യക്തിക്ക് മാത്രമേ ആനുകൂല്യം ലഭിക്കൂ, വായ്‌പ ഒരു അംഗീകൃത ധനകാര്യ സ്ഥാപനത്തിൽ നിന്നായിരിക്കണം.നിങ്ങൾ തിരിച്ചടവ് ആരംഭിച്ച വർഷം മുതൽ 8 വർഷത്തേക്ക് പലിശ കിഴിവ് ലഭ്യമാണ്. മിക്ക വിദ്യാഭ്യാസ വായ്‌പ തിരിച്ചടവും ആരംഭിക്കുന്നത് ഒരു മൊറട്ടോറിയം കാലയളവിനു ശേഷമാണ്, ഇത് പഠനം അവസാനിച്ച് ഒരു വർഷത്തിന് ശേഷമോ അല്ലെങ്കിൽ തൊഴിൽ നേടിയതിന് ആറുമാസത്തിന് ശേഷമോ ആയിരിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook