scorecardresearch

വെള്ളം കൂടുതൽ കുടിച്ച് ശരീരഭാരം കുറയ്ക്കാം; ഇങ്ങനെ ചെയ്താൽ മതി

"ഭക്ഷണത്തിന് മുമ്പ് രണ്ട് ഗ്ലാസ് വെള്ളം കുടിക്കൂ, ഗുണങ്ങൾ ഏറെയാണ്," ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

"ഭക്ഷണത്തിന് മുമ്പ് രണ്ട് ഗ്ലാസ് വെള്ളം കുടിക്കൂ, ഗുണങ്ങൾ ഏറെയാണ്," ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
benefits of the Japanese water therapy

വെള്ളം ധാരാളം കുടിക്കുന്നതിന്റെ ഗുണങ്ങൾ ചില്ലറയല്ല. വെള്ളം കുടിയുടെ ആരോഗ്യപരമായ ഗുണങ്ങൾ മനസ്സിലാക്കി ജപ്പാനിൽ വാട്ടർ തെറാപ്പി പോലും നിലവിലുണ്ട്. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനായി ജലത്തെ ഗുണകരമായി പ്രയോജനപ്പെടുത്തുന്നതാണ് ജാപ്പനീസ് വാട്ടർ തെറാപ്പി. മെച്ചപ്പെട്ട ദഹനം വാഗ്ദാനം ചെയ്യുന്നതിനൊപ്പം ശരീരഭാരം കുറയാനും ധാരാളം വെള്ളം കുടിക്കുന്നത് സഹായിക്കും.

Advertisment

ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് കലോറി ഉപഭോഗം കുറയ്ക്കാൻ സഹായിക്കുന്ന കാര്യമാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. കാരണം, വെള്ളം വയറിൽ ഇടം പിടിക്കുന്നതോടെ കൂടുതൽ നേരം പൂർണ്ണത അനുഭവപ്പെടുന്നു. ഇത് ഭക്ഷണം കഴിക്കുന്നതിന്റെ അളവു കുറയ്ക്കും. ഭക്ഷണത്തിന് മുമ്പ് രണ്ട് ഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന അവകാശവാദമാണ് ന്യൂട്രീഷ്യനിസ്റ്റ് അലൻ അരഗോണും മുന്നോട്ട് വയ്ക്കുന്നത്.

ശരീരഭാരം കുറയ്ക്കാനൊരു  'വാട്ടർ ട്രിക്ക്' എന്നാണ് ന്യൂട്രീഷ്യനിസ്റ്റ് അലൻ ഇതിനെ വിശേഷിപ്പിക്കുന്നത്. വിശപ്പ് നിയന്ത്രിക്കാനും മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാനും ഭക്ഷണത്തിന് മുമ്പ് രണ്ടു ഗ്ലാസ് വെള്ളം കുടിക്കുന്നത് സഹായിക്കുമെന്ന് അലൻ പറയുന്നു. ഭക്ഷണത്തിനും മുൻപായി വെള്ളം കുടിക്കുമ്പോൾ സാധരണ കഴിക്കുന്നതിനേക്കാൾ കുറച്ച് ഭക്ഷണമേ കഴിക്കാനാവൂ എന്നും അലൻ കൂട്ടിച്ചേർത്തു. 

View this post on Instagram

A post shared by Health | Wellness | Mindset | Longevity (@wellnessesteps)

Advertisment

എന്നാൽ, വെള്ളം കുടി അമിതമാവരുത്. കൂടിയ അളവിൽ വെള്ളം കുടിക്കുന്നതിനെ  ഡോ കിരൺ ദലാലിനെ പോലുള്ള ചില ഡോക്ടർമാർ എതിർക്കുന്നുണ്ട്. അങ്ങനെ ചെയ്യുന്നത് ഓവർഹൈഡ്രേഷന് ഇടയാക്കുമെന്നും തലവേദന, ഓക്കാനം, തലകറക്കം തുടങ്ങിയ ലക്ഷണങ്ങളിലേക്ക് നയിക്കുമെന്നുമാണ് ഡോ. കിരൺ ദലാൽ പറയുന്നത്. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Weight Loss Water

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: