scorecardresearch

തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നത് ശീലമാക്കിക്കോളൂ, ഗുണങ്ങൾ അറിയാം

രാവിലെ എണീറ്റ ഉടൻ തണുത്ത വെള്ളത്തിൽ മുഖം കഴുകുന്ന ശീലമുണ്ടോ? അത് ചർമ്മത്തിന് എങ്ങനെ ഗുണം ചെയ്യുമെന്ന് അറിഞ്ഞോളൂ

രാവിലെ എണീറ്റ ഉടൻ തണുത്ത വെള്ളത്തിൽ മുഖം കഴുകുന്ന ശീലമുണ്ടോ? അത് ചർമ്മത്തിന് എങ്ങനെ ഗുണം ചെയ്യുമെന്ന് അറിഞ്ഞോളൂ

author-image
WebDesk
New Update
Benefits Of Washing Face Using Cold Water

രാവിലെ തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നതിൻ്റെ ഗുണങ്ങൾ ചിത്രം: ഫ്രീപിക്

യുവത്വം തുളുമ്പുന്ന പാടുകൾ ഏതുമില്ലാത്ത ചർമ്മം ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. സൗന്ദര്യ സംരക്ഷണം ഏറെ ഗൗരവത്തോടെ കാണുന്നവരുണ്ട്. അതിനായി നിരവധി ഉത്പന്നങ്ങൾ മാറി മാറി പരീക്ഷിക്കുന്ന വിഭാഗക്കാരുമുണ്ട്. വ്യക്തിഗതമായി ഓരോരുത്തരുടെയും ചർമ്മം വ്യത്യസ്തമായിരിക്കും, കൂടാതെ നേരിടുന്ന പ്രശ്നങ്ങളുടെ മൂല കാരണവും വേറിട്ടതാവാം. അതിനാൽ കഴിവതും വിദഗ്ധ നിർദ്ദേശ പ്രകാരമുള്ള പരിചരണ രീതികൾ പിൻതുടരാൻ ശ്രദ്ധിക്കുക. 

Advertisment

ചർമ്മ പരിചരണത്തിൽ മാത്രമല്ല കഴിക്കുന്ന ഭക്ഷണത്തിനും ചർമ്മാരോഗ്യവുമായി ബന്ധമുണ്ട്. നമ്മൾ എന്ത് കഴിക്കുന്നുവോ അതിൻറെ ഫലം ചർമ്മത്തിൽ കാണാൻ സാധിക്കും. പോഷക സമൃദ്ധമായ സമീകൃത ആഹാര രീതി പിൻതുടരാൻ ശ്രദ്ധിക്കൂ. ജീവിത ശൈലിയിലും അൽപ്പം മാറ്റങ്ങൾ കൊണ്ടു വരാം. ദിവസം തുടങ്ങുമ്പോൾ തന്നെ മുഖം നന്നായി തണുത്ത വെള്ളത്തിൽ കഴുകുന്നത് ഉന്മേഷം നൽകും എന്നതിലുപരി മുഖ സംരക്ഷണത്തിനും ഏറെ പ്രയോജനപ്രദമാണ്.

തിളങ്ങുന്ന ചർമ്മം

ദിവസവും മുഖം തണുത്ത വെള്ളത്തിൽ കുഴകുന്നത് ചർമ്മത്തിന് തെളിച്ചവും, മൃദുത്വവും നൽകുന്നു. ചർമ്മം അമിതമായി വരണ്ടു പോകുന്നത് ഇത് തടയും.

വീക്കം കുറയ്ക്കുന്നു

ഉറങ്ങി എണീറ്റ ഉടൻ കണ്ണിന് ചുറ്റും ചെറിയ വീക്കം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?. മുഖത്തിൻ്റെ ആകൃതി തന്നെ ഇതിലൂടെ മാറുന്നു. തണുത്ത വെള്ളത്തിൽ കഴുകുന്നത് ഈ വീക്കം കുറച്ച് മുഖത്തിന് തെളിച്ചം നൽകുന്നു. 

Advertisment

Benefits Of Washing Face Using Cold Water

യുവത്വം

ചർമ്മത്തിൻ്റെ ദൃഢത വർധിപ്പിക്കുന്നു. അകാല വാർദ്ധക്യത്തിൻ്റെ ലക്ഷണങ്ങളായ ചുളിവുകൾ, പാടുകൾ എന്നിവ കുറയ്ക്കുന്നു. 

പ്രതിരോധം

അന്തരീക്ഷ മലിനീകരണത്തേയും ദോഷകരമായ സൂര്യ രശ്മികളെയും പ്രതിരോധിച്ച് നിർത്തുന്നതിനുള്ള  ഊർജ്ജം ചർമ്മത്തിന് ലഭിക്കുന്നു.

ഇക്കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കാം

മുഖം ദിവസവും കഴുകുന്നതു കൂടാതെ ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കുക. ദിവസും 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം എന്നാണ് ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കാറുള്ളത്. ഇത് ചർമ്മത്തിന് മാത്രമല്ല ശരീരത്തിൻ്റെ മൊത്തത്തിലുള്ള ക്ഷേമത്തിനും സഹായിക്കും. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

skin Skin Care Beauty Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: