/indian-express-malayalam/media/media_files/I5gwFKW3QifSQ4Bfuvo4.jpg)
ഫൊട്ടോ: ഖുഷി കപൂർ/ഇൻസ്റ്റഗ്രാം
മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും പ്രീ വെഡ്ഡിങ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ അന്തരിച്ച നടി ശ്രീദേവിയുടെ മക്കളായ ജാൻവി കപൂറും ഖുഷി കപൂറും എത്തിയിരുന്നു. ആഘോഷങ്ങളുടെ അവസാന ദിനത്തിൽ പാരമ്പര്യ വസ്ത്രമണിഞ്ഞാണ് കപൂർ സഹോദരിമാർ എത്തിയത്. മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത സാരിയിൽ ഇരുവരെയും കാണാൻ മനോഹരമായിരുന്നു.
ആഘോഷങ്ങളിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ ഖുഷി കപൂർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ക്രീം സാരിക്കൊപ്പം പീകോക്ക് പർപ്പിൾ ബ്ലൗസുമാണ് ഖുഷി തിരഞ്ഞെടുത്തത്. ഗോൾഡൻ വർക്കുകൾ നിറഞ്ഞതായിരുന്നു സാരി. എംബ്രോയിഡറി മിറർ വർക്കുകൾ നിറഞ്ഞതായിരുന്നു സാരിയുടെ ബോർഡർ. സാരിക്ക് ഇണങ്ങുന്ന വലിയ ചോക്കറും സ്റ്റഡുമാണ് ഖുഷി അണിഞ്ഞത്.
പീച്ച് ലെഹങ്ക സെറ്റായിരുന്നു ജാൻവി തിരഞ്ഞെടുത്തത്. പിങ്ക് ബ്ലൗസും ദുപ്പട്ടയും ചേരുന്നതായിരുന്നു ജാൻവിയുടെ ഔട്ട്ഫിറ്റ്. പ്രിന്റുകൾ നിറഞ്ഞ ദുപ്പട്ട സാരി സ്റ്റൈലിലാണ് ജാൻവി ധരിച്ചത്. വസ്ത്രത്തിനു ഇണങ്ങുന്ന ഗ്രീൻ ചോക്കറും സ്റ്റഡുമാണ് ജാൻവി അണിഞ്ഞത്.
ഗുജറാത്തിലെ ജാംനഗറിലാണ് മൂന്നു ദിവസം നീണ്ടുനിന്ന അനന്ത് അംബാനി-രാധിക മെർച്ചന്റ് വിവാഹത്തിനു മുന്നോടിയായുള്ള ആഘോഷങ്ങൾ നടന്നത്. മാർച്ച് ഒന്നു മുതൽ മൂന്നുവരെയായിരുന്നു ആഘോഷ പരിപാടികൾ. ജൂലൈയിൽ മുംബൈയിൽവച്ചാണ് വിവാഹം.
Read More
- കരീനയുടെ ജാക്കറ്റിന്റെ വർക്ക് തീർക്കാനെടുത്തത് 200 മണിക്കൂർ, വില കേട്ടാൽ അമ്പരക്കും
- സാരിയിൽ തിളങ്ങി കരീന, ലെഹങ്കയിൽ സുന്ദരിയായി ആലിയ; സ്റ്റൈലിഷ് ലുക്കിൽ ബോളിവുഡ് താരസുന്ദരിമാർ
- 'അംബാനിക്കല്യാണ'ത്തിൽ പരമ്പരാഗത ഔട്ട്ഫിറ്റിൽ മനം കവർന്ന് ബോളിവുഡ് താരങ്ങൾ
- സീക്വിൻ സാരി മുതൽ പിങ്ക് കോർസെറ്റ് സ്കർട്ട് വരെ; സ്റ്റണ്ണിങ് ലുക്കിൽ ജാൻവി കപൂർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.