scorecardresearch

30 വർഷം പഴക്കമുള്ള സാരിയിൽ സ്റ്റൈലിഷായി ആലിയ ഭട്ട്

ഡിസൈനർ അബു ജാനി സന്ദീപ് ഖോസ്‌ലയുടെ വസ്ത്രശേഖരണത്തിൽ നിന്നുള്ളതായിരുന്നു ഈ സാരി. ആലിയ ധരിച്ച സാരിക്ക് മറ്റു ചില പ്രത്യേകതകൾ കൂടിയുണ്ട്

ഡിസൈനർ അബു ജാനി സന്ദീപ് ഖോസ്‌ലയുടെ വസ്ത്രശേഖരണത്തിൽ നിന്നുള്ളതായിരുന്നു ഈ സാരി. ആലിയ ധരിച്ച സാരിക്ക് മറ്റു ചില പ്രത്യേകതകൾ കൂടിയുണ്ട്

author-image
Lifestyle Desk
New Update
Alia Bhatt

ആലിയ ഭട്ട്

ബോളിവുഡിന്റെ നടി ആലിയ ഭട്ടിന്റെ സാരി സെലക്ഷനുകൾ എപ്പോഴും ഫാഷൻ പ്രേമികളുടെ ഇഷ്ടം നേടാറുണ്ട്. സിംപിളാണ്, എന്നാൽ സ്റ്റൈലിഷുമാണ് എന്നു തോന്നുന്നവിധമാണ് താരത്തിന്റെ സാരി തിരഞ്ഞെടുപ്പുകൾ. 

Advertisment

actress

അടുത്തിടെ ലണ്ടനിൽ നടന്ന ഹോപ് ഗാല 2024 പരിപാടിയിലും പങ്കെടുക്കാൻ സാരിയിലാണ് നടി എത്തിയത്. 

actress

ഡിസൈനർ അബു ജാനി സന്ദീപ് ഖോസ്‌ലയുടെ വസ്ത്രശേഖരണത്തിൽ നിന്നുള്ളതായിരുന്നു ഈ സാരി. 

actress

ആലിയ ധരിച്ച സാരിക്ക് മറ്റു ചില പ്രത്യേകതകൾ കൂടിയുണ്ട്. അതെന്താണെന്ന് ഡിസൈനർ അബു ജാനി സന്ദീപ് ഖോസ്‌ല സോഷ്യൽ മീഡിയ പേജിൽ വിശദീകരിച്ചിട്ടുണ്ട്. 

Advertisment

actress

30 വർഷങ്ങൾക്കു മുൻപ് 1994 ലാണ് ഈ സാരി നിർമ്മിച്ചത്. 3500 മണിക്കൂർ (ഏകദേശം 5 മാസത്തോളം) എടുത്ത് കൈകൊണ്ട് നിർമ്മിച്ച ഐവറി ഫ്ലോറൽ റേഷം സാരിയിൽ നിറയെ സിൽക്ക് ത്രെഡുകൾ എംബ്രോയ്ഡറി വർക്കുകളാണ്.

actress

സാരിക്കൊപ്പം ഹാൾട്ടർ നെക് ടുളേ ബ്ലൗസാണ് ആലിയ തിരഞ്ഞെടുത്തത്.

actress

ബ്ലൗസിന്റെ പിൻഭാഗത്ത് മുത്തുകൾ കൊണ്ടുള്ള വർക്ക് ഫാഷൻ പ്രേമികളുടെ പ്രത്യേക ശ്രദ്ധ കവരുന്നതായിരുന്നു.

actress

സാരിക്കൊപ്പം ഹീരാമാനക് ആൻഡ് സണിന്റെ എമറാൾഡ് കമ്മലുകൾ മാത്രമാണ് ആലിയ അണിഞ്ഞത്. 

actress

മികവാർന്ന അഭിനയത്തിലൂടെ ബോളിവുഡിൽ മുൻനിര നായികയായി മാറിയ താരമാണ് ആലിയ ഭട്ട്. 

actress

1999ൽ സംഘർഷ് എന്ന  ചിത്രത്തിൽ ബാലതാരമായാണ് ആലിയആദ്യം അഭിനയിക്കുന്നത്. പിന്നീട്  കരൺജോഹർ ചിത്രം സ്റ്റുഡന്റ് ഓഫ് ദ ഇയറിലൂടെ (2012) നായികയായി അരങ്ങേറ്റം കുറിച്ചു. 

actress

2 സ്റ്റേറ്റ്സ്, ഹൈവേ, ഡിയർ സിന്ദഗി, ഉഡ്താ പഞ്ചാബ്, ആർആർആർ, റാസി, ബ്രഹ്മാസ്ത്ര, ഗംഗുഭായി കത്തിയവാഡി എന്നിങ്ങനെ നിരവധി ചിത്രങ്ങളിലൂടെ ആലിയ ബോളിവുഡിൽ തന്റെ സ്ഥാനം ഉറപ്പിച്ചു.

actress

2022 ഏപ്രിലിൽ ആലിയയും രൺബീർ കപൂറും വിവാഹിതരായി. ഇവർക്ക് റാഹ എന്നൊരു മകളുണ്ട്. 

Read More

Fashion Alia Bhatt

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: