/indian-express-malayalam/media/media_files/3cWXfaMfLV9nDixfA8FW.jpg)
പ്രീതി സിന്റ
ബോളിവുഡിന്റെ പ്രിയതാരമാണ് പ്രീതി സിന്റ. ഐപിഎല്ലിൽ പഞ്ചാബ് കിങ്സിന്റെ ഉടമകളിൽ ഒരാൾ കൂടിയാണ് നടി. കഴിഞ്ഞ ദിവസം മുല്ലൻപൂരിൽ നടന്ന പഞ്ചാബ് കിങ്സും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള മത്സരം കാണാൻ പ്രീതി സിന്റ എത്തിയിരുന്നു.
വൈറ്റ് പട്ടിയാല സൽവാർ കമ്മീസിനൊപ്പം റെഡ് ദുപ്പട്ടയും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് താരം മത്സരം കാണാൻ എത്തിയത്. പ്രീതി സിന്റയുടെ പട്ടിയാല സൽവാർ കമ്മീസ് ലുക്ക് ഫാഷൻ പ്രേമികളുടെ ഹൃദയം കീഴടക്കിയിട്ടുണ്ട്. മത്സരത്തിൽ സ്വന്തം ടീം വിജയിച്ചതിന് പിന്നാലെ ആരാധകർക്കെല്ലാം ഫ്ലൈയിങ് കിസ് നൽകിയാണ് നടി മടങ്ങിയത്.
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ വിജയമാണ് പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 175 റൺസ് വിജയലക്ഷ്യം നാല് പന്ത് ബാക്കിനിൽക്കെയാണ് പഞ്ചാബ് മറികടന്നത്.
The first week of 17th relationship after 16 failed relationships 😂#ipl#PreityZintapic.twitter.com/CZOUaFdBi0
— Rahul Raj (@Rahulrajtwits) March 23, 2024
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ക്യാപിറ്റല്‍സിന് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് എടുത്തു. അർധസെഞ്ചുറി നേടിയ സാം കറനും (47 പന്തിൽ 63) മികച്ച പിന്തുണ നൽകിയ ലിയാം ലിവിങ്സ്റ്റണും (21 പന്തിൽ 38) ചേർന്നാണ് ധവാന്റെ ടീമിന് മൂന്ന് പോയിന്റുകൾ സമ്മാനിച്ചത്. പഞ്ചാബ് കിംഗ്‌സിന് വേണ്ടി അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us