/indian-express-malayalam/media/media_files/imoCdXG4b3oW4vC7LpeT.jpg)
ഫൊട്ടോ: ഐശ്വര്യ ലക്ഷ്മി/ഇൻസ്റ്റഗ്രാം
വളരെ കുറച്ച് ചിത്രങ്ങൾ കൊണ്ടുതന്നെ തെന്നിന്ത്യയിലെ അറിയപ്പെടുന്ന താരമായി ഐശ്വര്യ ലക്ഷ്മി മാറിയിട്ടുണ്ട്. മണിരത്നത്തിന്റെ പൊന്നിയിൻ സെൽവനിലെ കഥാപാത്രം തമിഴകത്തും താരത്തിന് ആരാധകവൃന്ദം കൂട്ടിയിട്ടുണ്ട്. മലയാളത്തിലൂടെയാണ് തുടക്കമെങ്കിലും തമിഴ്, തെലുങ്ക് ഭാഷകളിൽ നിറഞ്ഞുനിൽക്കുകയാണ് താരം.
/indian-express-malayalam/media/media_files/WCX9qWDKpWgcvDkul7iB.jpg)
സോഷ്യൽ മീഡിയയിലും നിറസാന്നിധ്യമാണ് ഐശ്വര്യ ലക്ഷ്മി. സോഷ്യൽ മീഡിയയിൽ സ്റ്റൈലിഷ് ചിത്രങ്ങൾ താരം പങ്കുവയ്ക്കാറുണ്ട്.
/indian-express-malayalam/media/media_files/uZE9hvN8QoDHzVWz6YLt.jpg)
വൈഡ് ഷോൾഡർ പഫ്ഡ് ഫ്ലോറൽ ടോപ്പും വൈറ്റ് ജീൻസും അണിഞ്ഞുള്ള താരത്തിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിട്ടുണ്ട്.
/indian-express-malayalam/media/media_files/sP0g2mmJD5Xj7kpsV5FV.jpg)
2017 ൽ അൽത്താഫ് സംവിധാനം ചെയ്ത് നിവിൻ പോളി നായകനായ 'ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള' എന്ന സിനിമയിലൂടെയാണ് എം ബി ബി എസ് ഡോക്ടറും മോഡലുമായ ഐശ്വര്യ ലക്ഷ്മി ചലച്ചിത്രലോകത്തേയ്ക്ക് എത്തുന്നത്.
/indian-express-malayalam/media/media_files/w80N1jGJSaGT4AL9A4vC.jpg)
ആ വർഷം തന്നെ റിലീസ് ചെയ്ത 'മായാനദി' എന്ന സിനിമയിൽ ടൊവിനോയുടെ നായികയായി അഭിനയിച്ചു. തുടർന്ന് 'വരത്തൻ,' 'വിജയ് സൂപ്പറും പൗർണമിയും' എന്നിവയുൾപ്പെടെ എട്ട് മലയാള ചിത്രങ്ങളിൽ അഭിനയിച്ചു.
/indian-express-malayalam/media/media_files/EECCtBAeUz8nYXL4tWa5.jpg)
2020 ൽ 'ജഗമേ തന്തിരം' എന്ന സിനിമയിലൂടെ തമിഴ് സിനിമയിലും തുടക്കം കുറിച്ചു.
/indian-express-malayalam/media/media_files/rx4ZPVrhyeQnjA5cBBtt.jpg)
ദുൽഖർ സൽമാൻ നായകനായ 'കിങ്ങ് ഓഫ് കൊത്ത' ആണ് ഐശ്വര്യയുടെ അടുത്തിടെ റിലീസായ ചിത്രം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.