New Update
/indian-express-malayalam/media/media_files/2024/10/26/XSPRguXHjl6tCElHXGx2.jpg)
ശരീരത്തിൽ സുഗന്ധം നിലനിർത്താം; ടിപ്സ്
വിയർപ്പുനാറ്റവും ശരീര ദുർഗന്ധവും പലപ്പോഴും ആളുകളുടെ ആത്മവിശ്വാസത്തെ ബാധിക്കുന്ന ഘടകങ്ങളാണ്. എന്നാൽ വിയർപ്പുനാറ്റം അകറ്റി ദിവസം മുഴുവൻ ഫ്രഷായി ഇരിക്കാനും സുഗന്ധം നിലനിർത്താനും സഹായിക്കുന്ന ചില ടിപ്സ് പരിചയപ്പെടാം.
Advertisment
- ദിവസം രണ്ടു നേരം കുളിക്കുക. മുടി കഴുകാൻ നല്ല മണമുള്ള ഷാംപൂവും കണ്ടീഷറും ഉപയോഗിക്കുക.
- ശരീരം കഴുകാൻ സുഗന്ധമുള്ള സോപ്പോ ബോഡി വാഷുകളോ ഉപയോഗിക്കുക
- പതിവായി മുടി കഴുകുന്നത് ദുർഗന്ധം വമിക്കുന്നത് തടയാം.
- ഡിയോഡറൻ്റ് അല്ലെങ്കിൽ ആൻ്റിപെർസ്പിറൻ്റ് ഉപയോഗിക്കുക. ആൻ്റിപെർസ്പിറൻ്റ് വിയർപ്പിനെ തടയുന്നു. അതേസമയം കക്ഷത്തിലെ വിയർപ്പുമണം ഒഴിവാക്കാൻ ഡിയോഡറൻ്റ് ഉപയോഗിക്കാം.
- പ്രകൃതിദത്ത തുണിത്തരങ്ങൾ നിങ്ങളുടെ ചർമ്മത്തെ ശ്വസിക്കാൻ അനുവദിക്കുന്നു. അവ വിയർപ്പുനാറ്റം കുറയ്ക്കും.
- അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക. ഇറുകിയ വസ്ത്രങ്ങൾ നിങ്ങളുടെ ചർമ്മത്തിൽ കൂടുതൽ ഘർഷണം സൃഷ്ടിക്കുകയും വിയർപ്പ് കൂടാൻ കാരണമാവുകയും ചെയ്യും.
- വസ്ത്രങ്ങൾക്ക് നേരിയ മണമുള്ളതാക്കാൻ സുഗന്ധമുള്ള സാച്ചെറ്റുകൾ ഡ്രോയറുകളിൽ വയ്ക്കുക. ഇവ തുണിത്തരങ്ങളുടെ നറുമണം നിലനിർത്തും.
- കുളിച്ചതിന് ശേഷം ശരീരത്തിൽ സുഗന്ധമുള്ള എന്തെങ്കിലും ബോഡി ഓയിലോ ലോഷനോ പുരട്ടുക.
- എല്ലായ്പ്പോഴും വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക
- വസ്ത്രങ്ങൾ കഴുകുമ്പോൾ ഫാബ്രിക് റിഫ്രഷ്നർ ഉപയോഗിക്കുന്നതും നല്ലതാണ്.
- പെർഫ്യൂം അടിക്കും മുൻപ് അൽപ്പം വാസ്ലിൻ പുരട്ടുക. ഇതു പെർഫ്യൂമിന്റെ സുഗന്ധം ദീർഘനേരം നിലനിർത്തും.
- നിങ്ങളുടെ ഷൂസ് വൃത്തിയായും ഉണങ്ങിയും സൂക്ഷിക്കുക
- ഹാൻഡ് സാനിറ്റൈസർ കൂടെ കരുതുക. കൈകൾ ഇടയ്ക്ക് കഴുകുന്നത് നല്ലതാണ്.
- ഷുഗർ ഫ്രീയായ ച്യൂയിംഗ് ഗം ഇടയ്ക്ക് ചവയ്ക്കുന്നത് പല്ലുകൾ ക്ലീനായിരിക്കാൻ സഹായിക്കും.
- ദിവസത്തിൽ രണ്ടുതവണ പല്ല് തേക്കുന്നതും ശീലമാക്കുക.
- കൂടുതൽ വെള്ളം കുടിക്കുക, ശരീരത്തിലെ ജലാംശം നിലനിർത്തുക.
- സമീകൃതാഹാരം കഴിക്കുക. രൂക്ഷഗന്ധമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക.
- പുകവലി ഒഴിവാക്കുക.
- മദ്യപാനം പരിമിതപ്പെടുത്തുക.
- നിങ്ങളുടെ മുടി ചീകുന്നതിന് മുമ്പ്, നിങ്ങളുടെ ഹെയർ ബ്രഷിൽ പെർഫ്യൂം ചെറുതായി തളിക്കുക. ഇത് ദിവസം മുഴുവൻ സുഗന്ധം നിലനിൽക്കാൻ സഹായിക്കും.
Read More
- തിളപ്പിക്കുന്നതിനു മുമ്പ് അൽപ്പം പാൽ മാറ്റി വച്ചോളൂ; ടാൻ അകറ്റാൻ ഉഗ്രൻ വിദ്യയുണ്ട്
- ഉരുളക്കിഴങ്ങും കറ്റാർവാഴയും നിസാരക്കാരല്ല, കഴുത്തിലെ പാടുകൾ അകറ്റാൻ ഇങ്ങനെ ചെയ്തു നോക്കൂ
- ബീറ്റ്റൂട്ട് മുതൽ മൈലാഞ്ചി ഇല വരെ, അകാല നര അകറ്റാൻ ഇതാ ചില വഴികൾ
- ഉലുവയും കഞ്ഞിവെള്ളവും ചേർന്നാൽ ഉണ്ടാകുന്ന ഗുണങ്ങൾ ഇവയാണ്
- കഞ്ഞി വെള്ളം ഇനി വെറുതെ കളയേണ്ട, തലമുടിയിൽ ഇങ്ങനെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.