scorecardresearch

യൂത്ത് കോൺഗ്രസ് പ്രവർത്തകന് പോലീസിന്റെ അതിക്രൂര മർദ്ദനം; ദൃശ്യങ്ങൾ പുറത്ത്

സ്റ്റേഷനിൽ എത്തിയത് മുതൽ മൂന്നിലധികം പോലീസുകാർ ചേർന്ന് വളഞ്ഞിട്ടായിരുന്നു മർദനം. വിവരാവകാശ നിയമ പ്രകാരമാണ് മർദ്ദന ദൃശ്യങ്ങൾ പരാതിക്കാരന് ലഭിച്ചത്

സ്റ്റേഷനിൽ എത്തിയത് മുതൽ മൂന്നിലധികം പോലീസുകാർ ചേർന്ന് വളഞ്ഞിട്ടായിരുന്നു മർദനം. വിവരാവകാശ നിയമ പ്രകാരമാണ് മർദ്ദന ദൃശ്യങ്ങൾ പരാതിക്കാരന് ലഭിച്ചത്

author-image
WebDesk
New Update
jail rep image

പ്രതീകാത്മക ചിത്രം

തൃശൂർ: പൊലീസിൻറെ ഭീഷണിയെ ചോദ്യം ചെയ്തതിൻറെ പേരിൽ യൂത്ത് കോൺഗ്രസ് നേതാവിനെ സ്റ്റേഷനിൽ വെച്ച് അതിക്രൂരമായി തല്ലച്ചതയ്ക്കുന്നതിൻറെ ദൃശ്യങ്ങൾ പുറത്ത്. തൃശൂർ കുന്നംകുളം പോലീസ് സ്റ്റേഷനിൽ നടന്ന ക്രൂരതയുടെ ദൃശ്യങ്ങളാണിപ്പോൾ വിവരാവകാശ കമ്മീഷൻറെ ഉത്തരവ് പ്രകാരം ലഭിച്ചത്. 

Advertisment

Also Read:ആഗോള അയ്യപ്പ സംഗമം; സർക്കാരിനോടും ദേവസ്വം ബോർഡിനോടും ചോദ്യങ്ങളുമായി ഹൈക്കോടതി

യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡൻറ് സുജിത്തിനെ പോലീസ് സ്റ്റേഷനിൽ വെച്ച് മർദിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്യുന്നതാണ് ദൃശ്യത്തിലുള്ളത്. രണ്ടുവർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണിപ്പോൾ ദൃശ്യങ്ങൾ പുറത്തുവന്നത്. 2023 ഏപ്രിൽ അഞ്ചിനാണ് സംഭവം

തൃശൂർ ചൊവ്വന്നൂരിൽ വെച്ച് വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പോലീസ് ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ട സുജിത്ത് കാര്യം തിരക്കുകയായിരുന്നു. ഇത് ഇഷ്ടപ്പെടാതിരുന്ന കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എസ്. ഐ. നുഹ്മാൻ സുജിത്തിനെ ജീപ്പിൽ സ്റ്റേഷനിലേക്ക് കൊണ്ട് പോയി. 

Also Read:സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; ആറിടത്ത് യെല്ലോ അലർട്ട്

Advertisment

ഷർട്ടടക്കം ഊരിമാറ്റിയ നിലയിലാണ് സുജിത്തിനെ പൊലീസ് ജീപ്പിൽ സ്റ്റേഷനിലേക്ക് കൂട്ടികൊണ്ടുവരുന്നത്. സ്റ്റേഷനിൽ എത്തിയത് മുതൽ മൂന്നിലധികം പോലീസുകാർ ചേർന്ന് വളഞ്ഞിട്ടായിരുന്നു മർദനം. സ്റ്റേഷനിൽ വെച്ച് കുനിച്ചുനിർത്തി സുജിത്തിൻറെ പുറത്തും മുഖത്തുമടക്കം അടിക്കുന്നത് ദൃശ്യത്തിലുണ്ട്. 

Also Read:വിസി നിയമന പ്രക്രിയയിൽനിന്ന് മുഖ്യമന്ത്രിയെ മാറ്റണം; ​ഗവർണർ സുപ്രീം കോടതിയിൽ

എസ്‌ഐ നുഹ്മാൻറെ നേതൃത്വത്തിലായിരുന്നു മർദനം. എന്നാൽ, സംഭവത്തിൽ മദ്യപിച്ചു പ്രശ്‌നമുണ്ടാക്കുകയും പോലീസിനെ ഉപദ്രവിക്കുകയും കൃത്യ നിർവഹണം തടസപ്പെടുത്തുകയും ചെയ്തുവെന്ന വ്യാജ എഫ്‌ഐആർ ഉണ്ടാക്കി സുജിത്തിനെ ജയിലിൽ അടക്കാനായിരുന്നു പോലീസ് നീക്കം. തുടർന്ന് വൈദ്യ പരിശോധനയിൽ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ ചാവക്കാട് മജിസ്ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു. 

കോടതി നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിൽ സുജിത്തിൻറെ ചെവിക്ക് കേൾവി തകരാർ സംഭവിച്ചുവെന്നും വ്യക്തമായി. പോലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തിരുന്നില്ല. പിന്നീട് കോടതി നിർദ്ദേശപ്രകാരമെടുത്ത കേസ് വിചാരണ ഘട്ടത്തിലാണിപ്പോൾ. പിന്നാലെയാണ് വിവരാവകാശപ്രകാരം മർദ്ദന ദൃശ്യങ്ങൾ പരാതിക്കാരന് ലഭിച്ചത്.

Read More:പോരാടി നേടിയ വിജയം; വ്യാജ പീഡന പരാതിയിൽ അധ്യാപകനെ കുറ്റവിമുക്തനാക്കി

Police Atrocity Police Brutality

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: