scorecardresearch

വിസി നിയമന പ്രക്രിയയിൽനിന്ന് മുഖ്യമന്ത്രിയെ മാറ്റണം; ​ഗവർണർ സുപ്രീം കോടതിയിൽ

സെര്‍ച്ച് കമ്മിറ്റിയില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്നും യുജിസി പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്നും ഗവർണർ ആവശ്യപ്പെട്ടു

സെര്‍ച്ച് കമ്മിറ്റിയില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്നും യുജിസി പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്നും ഗവർണർ ആവശ്യപ്പെട്ടു

author-image
WebDesk
New Update
Governor

ചിത്രം: എക്സ്

ഡൽഹി: വകലാശാലാ വൈസ് ചാൻസിലർ (വിസി) നിയമനത്തിൽ നിര്‍ണായക നീക്കവുമായി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കർ. സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലാ വിസിമാരുടെ നിയമന പ്രക്രിയയിൽ നിന്ന് മുഖ്യമന്ത്രിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ​ഗവർണർ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു.

Advertisment

വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്നും യുജിസി പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. വിഷയത്തിലെ സുപ്രീം കോടതി ഉത്തരവ് പരിഷ്കരിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു. വിസിയെ നിയമിക്കുന്നതിനായി സെര്‍ച്ച് കമ്മിറ്റി തയ്യാറാക്കുന്ന പട്ടിക മുഖ്യമന്ത്രിക്ക് കൈമാറണമെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്.

Also Read: ആയിഷ റഷയുടെ മരണം; ആൺസുഹൃത്ത് മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നതിന് തെളിവുകൾ

സെര്‍ച്ച് കമ്മിറ്റിയുടെ പട്ടിക ചാൻസിലർക്ക് സമർപ്പിക്കണമെന്നാണ് ഗവർണർ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സെര്‍ച്ച് കമ്മിറ്റിയില്‍ നിലവില്‍, ഗവര്‍ണറുടെ രണ്ട് പ്രതിനിധികള്‍, സര്‍ക്കാരിന്റെ രണ്ട്  പ്രതിനിധികള്‍ എന്നിങ്ങനെയാണുള്ളത്. ഇതില്‍ യുജിസി പ്രതിനിധിയെകൂടി ഉള്‍പ്പെടുത്തണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്.

Read More: സ്വകാര്യ ആശുപത്രികളിലെ വന്‍ കമ്പനികളുടെ നിക്ഷേപം സദുദ്ദേശത്തോടെയല്ല; ചികിത്സാ ചെലവ് മാറിയെന്ന് മുഖ്യമന്ത്രി

Supreme Court Governor University

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: