scorecardresearch

Kerala Sahitya Academy Awards: സാഹിത്യ അക്കാദമി പുരസ്‌കാരം സ്വീകരിക്കില്ല; നയം വ്യക്തമാക്കി എം.സ്വരാജ്

ഉപന്യാസം വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമിയുടെ സി ബി കുമാർ എൻഡോവ്‌മെന്റ് അവാർഡാണ് സ്വരാജിന് ലഭിച്ചത്. പതിനായിരം രൂപയാണ് സമ്മാനത്തുക

ഉപന്യാസം വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമിയുടെ സി ബി കുമാർ എൻഡോവ്‌മെന്റ് അവാർഡാണ് സ്വരാജിന് ലഭിച്ചത്. പതിനായിരം രൂപയാണ് സമ്മാനത്തുക

author-image
WebDesk
New Update
swaraj new

എം.സ്വരാജ്

Kerala Sahitya Academy Awards: തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമിയുടെ കഴിഞ്ഞ വർഷത്തെ മികച്ച ഉപന്യാസത്തിനുള്ള എൻഡോവ്‌മെന്റ് നിരസിച്ച് എം സ്വരാജ്. പുരസ്‌കാരങ്ങൾ സ്വീകരിക്കില്ലെന്ന മുൻ നിലപാടിൽ മാറ്റമില്ലെന്നും ഈ പുരസ്‌കാരവും സ്വീകരിക്കില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു. ഇന്ന് മുഴുവൻ പാർട്ടി യോഗത്തിലായതിനാൽ ഇപ്പോഴാണ് അവാർഡ് വിവരം അറിഞ്ഞതെന്ന് വ്യക്തമാക്കി ഫെയ്‌സ്ബുക്കിലാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്.

Advertisment

Also Read:ഇന്ദുഗോപൻ്റെ നോവലിനും അനിത തമ്പിയുടെ കവിതയ്ക്കും ഷിനിലാലിൻ്റെ കഥയ്ക്കും കേരള സാഹിത്യ അക്കാദമി അവാർഡ്

ഉപന്യാസം വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമിയുടെ സി ബി കുമാർ എൻഡോവ്‌മെന്റ് അവാർഡാണ് സ്വരാജിന് ലഭിച്ചത്. പതിനായിരം രൂപയാണ് സമ്മാനത്തുക. ഇന്ന് വൈകിട്ടാണ് സാഹിത്യ അക്കാദമിയുടെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.

കേരള സാഹിത്യ അക്കാദമിയുടെ ഒരു അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടതായി അറിയുന്നു. ഇന്ന് മുഴുവൻ സമയവും പാർട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിൽ ആയിരുന്നതിനാൽ ഇപ്പോൾ മാത്രമാണ് ഇക്കാര്യം അറിഞ്ഞത്. ഒരു വിധത്തിലുമുള്ള പുരസ്‌കാരങ്ങൾ സ്വീകരിക്കില്ല എന്നത് വളരെ മുൻപുതന്നെയുള്ള നിലപാടാണ്. മുൻപ് ചില ട്രസ്റ്റുകളും സമിതികളും മറ്റും പുരസ്‌കാരങ്ങൾക്ക് പരിഗണിച്ചപ്പോൾ തന്നെ ഈ നിലപാട് അവരെ അറിയിച്ചിരുന്നു.

Also Read:ഏഴ് ജില്ലകളിൽ അവധി; സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ

Advertisment

അതിനാൽ ഇങ്ങനെ ഒരു പരസ്യ നിലപാട് പ്രഖ്യാപനം അന്നൊന്നും വേണ്ടിവന്നില്ല. ഇപ്പോൾ അവാർഡ് വിവരം വാർത്തയായി വന്നതിനാലാണ് പരസ്യ പ്രതികരണം വേണ്ടി വന്നത്. പൊതുപ്രവർത്തനവും സാഹിത്യ പ്രവർത്തനവും ഉൾപ്പെടെ ഒരു കാര്യത്തിനും ജീവിതത്തിലൊരിക്കലും പുരസ്‌കാരങ്ങൾ സ്വീകരിക്കുന്നതല്ല എന്ന നിലപാട് ആവർത്തിക്കുന്നു. അക്കാദമിയോട് ബഹുമാനം മാത്രം.

Also Read:പി.വി അന്‍വര്‍ സമാന്തര സംവിധാനമാണോ? സർക്കാരിനോട് ഹൈക്കോടതി

വ്യാഴാഴ്ചയാണ് കേരള സാഹിത്യഅക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. മികച്ച നോവലിനുള്ള പുരസ്‌കാരം ജി.ആർ ഇന്ദുഗോപൻ എഴുതിയ 'ആനോ' സ്വന്തമാക്കി. മികച്ച ചെറുകഥയ്ക്കുള്ള പുരസ്‌കാരം ഷിനിലാൽ എഴുതിയ 'ഗരിസപ്പ അരുവി അഥവാ ഒരു ജലയാത്ര'യ്ക്ക് ലഭിച്ചു. 

മികച്ച കവിതയ്ക്കുള്ള പുരസ്‌കാരം അനിതാ തമ്പിയുടെ 'മുരിങ്ങ വാഴ കറിവേപ്പി'ന് ലഭിച്ചു. ബാലസാഹിത്യത്തിനുള്ള പുരസ്‌കാരം ഇ.എൻ.ഷീജയുടെ 'അമ്മ മണമുള്ള കനിവുള്ള' നേടി. മികച്ച യാത്രാവിവരണം കെ.ആർ.അഭയൻ എഴുതിയ 'ആരോഹണം ഹിമാലയം' നേടി.

Read More

വീണ്ടും ഭാരതാംബ ചിത്ര വിവാദം; കേരള സർവകലാശാലയിൽ ഗവർണർ പങ്കെടുത്ത പരിപാടിയിൽ പ്രതിഷേധം

Kerala Sahithiya Academy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: