scorecardresearch

പി.വി അന്‍വര്‍ സമാന്തര സംവിധാനമാണോ? സർക്കാരിനോട് ഹൈക്കോടതി

പി.വി അന്‍വറിനെതിരായ അന്വേഷണം എന്തുകൊണ്ട് വസാനിപ്പിച്ചെന്ന് കോടതി സര്‍ക്കാരിനോട് ആരാഞ്ഞു

പി.വി അന്‍വറിനെതിരായ അന്വേഷണം എന്തുകൊണ്ട് വസാനിപ്പിച്ചെന്ന് കോടതി സര്‍ക്കാരിനോട് ആരാഞ്ഞു

author-image
WebDesk
New Update
PV Anvar, PV Anwar

ഫയൽ ഫൊട്ടോ

കൊച്ചി: ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തില്‍ സര്‍ക്കാരിനും പി.വി അന്‍വറിനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. അന്‍വറിനെതിരായ അന്വേഷണം എന്തുകൊണ്ട് വസാനിപ്പിച്ചെന്ന് കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. അന്‍വര്‍ സമാന്തര സംവിധാനമാണോ എന്നും കോടതി ചോദിച്ചു.

Advertisment

Also Read: വാട്ട്‌സ്ആപ്പിൽ അശ്ലീല സന്ദേശം അയച്ചു, നിരന്തരം ശല്യം ചെയ്തു, ഒടുവിൽ ഞാൻ അയാളെ തല്ലി: വെളിപ്പെടുത്തി ചിലങ്ക

ആരോപണത്തിൽ തെളിവുകൾ ലഭിച്ചില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും കോടതി കണക്കിലെടുത്തില്ല. തെളിവുകള്‍ കണ്ടെത്തേണ്ടത് സര്‍ക്കാരല്ലേയെന്ന് കോടതി ചോദിച്ചു. ഐപിഎസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയെന്ന അന്‍വറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

Also Read:അനാവശ്യ യാത്രകൾ ഒഴിവാക്കണം; ഡാമുകൾ തുറന്നേക്കും, സംസ്ഥാനത്ത് അതിശക്ത മഴ

Advertisment

മലപ്പുറം ഡിവൈഎസ്‌പി പ്രാഥമികാന്വേഷണം നടത്തിയെന്നും  കേസെടുക്കാവുന്ന കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയില്ലെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. അന്‍വറിനെതിരെ ഒരു സ്വകാര്യ വ്യക്തിയാണ് പരാതി നല്‍കിയിരുന്നത്. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 

Read More: സാമ്പത്തിക തട്ടിപ്പ് കേസ്; ദിയ കൃഷ്ണകുമാറിൻറെ സ്ഥാപനത്തിലെ ജീവനക്കാരികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

Phone High Court Pv Anvar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: