/indian-express-malayalam/media/media_files/2025/06/25/krishnakumar-diya-krishna-2025-06-25-16-12-22.jpg)
ദിയ, ദിയ കൃഷ്ണകുമാർ
Actor Krishna Kumar Case: തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിൻ്റെ മകൾ ദിയ കൃഷ്ണകുമാറിൻറെ സ്ഥാപനത്തിലെ മൂന്നു ജീവനക്കാരികളുടെ ജാമ്യാപേക്ഷ തള്ളി കോടതി. സ്ഥാപനത്തിൽ നിന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പ്രതികളായ വിനീത, ദിവ്യ, രാധ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് തള്ളിയത്. ജീവനക്കാരികൾ ദിയയുടെ തിരുവനന്തപുരത്ത പ്രവൃത്തിക്കുന്ന സ്ഥാപനത്തിൽ നിന്ന് 69 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.
Also Read: അനാവശ്യ യാത്രകൾ ഒഴിവാക്കണം; ഡാമുകൾ തുറന്നേക്കും, സംസ്ഥാനത്ത് അതിശക്ത മഴ
കൃഷ്ണകുമാറും മകൾ ദിയയും തങ്ങളെ തട്ടിക്കൊണ്ടുപോയെന്ന് ജീവനക്കാരികളുടെ പരാതിയിൽ ഇരുവർക്കുമെതിരെ വ്യക്തമായ തെളിവുകളില്ലെന്ന് ഇന്നലെ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കൃഷ്ണകുമാറിന്റെയും ദിയയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച തിരുവനന്തപുരം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതിയിലാണ് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
Also Read:ഇന്ന് ശക്തമായ മഴ; അഞ്ചിടത്ത് ഓറഞ്ച് അലർട്ട്, മൂന്നിടത്ത് അവധി
69ലക്ഷം രൂപ അപപരിച്ചെന്ന കൃഷ്ണകുമാറിന്റെയും കുടുംബത്തിന്റെയും പരാതിയിലായിരുന്നു ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തത്. ദിയ കൃഷ്ണയുടെ കവടിയാറിലെ സ്ഥാപനത്തിൽ ക്യൂ ആർ കോഡ് മാറ്റി 2024 ജൂലൈ മുതൽ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. ഇതിൽ നാലുപേരെ പ്രതികളാക്കിയാണ് പൊലീസ് കേസെടുത്തത്.
Also Read:കാലവർഷം ഒരു മാസം പിന്നിടുമ്പോൾ സംസ്ഥാനത്ത് 53 ശതമാനം അധിക മഴ
മൂന്നു വനിതാ ജീവനക്കാരുടെ പരാതിയിലാണ് കൃഷ്ണകുമാറിനും മകൾക്കും എതിരായ കേസ്. വിഷയം സംസാരിച്ച് പരിഹരിക്കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയ ശേഷം തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തി പണം കവർന്നെന്ന ജീവനക്കാരുടെ പരാതിയിന്മേലാണ് കേസ്. എന്നാൽ പരാതി വ്യാജമാണെന്നും കേസിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമാണ് കൃഷ്ണകുമാറിന്റെ ആരോപണം. ആരോപണം നിഷേധിച്ച് ജീവനക്കാരും നേരത്തെ രംഗത്തെത്തിയിരുന്നു.
Read More
വീണ്ടും ഭാരതാംബ ചിത്ര വിവാദം; കേരള സർവകലാശാലയിൽ ഗവർണർ പങ്കെടുത്ത പരിപാടിയിൽ പ്രതിഷേധം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.