/indian-express-malayalam/media/media_files/wUqx0ermGEPpgXGLBuY9.jpg)
ഫൊട്ടോ: സ്ക്രീൻ ഗ്രാബ്
പത്തനംതിട്ട: മകരവിളക്ക് ദിനത്തിൽ അയ്യന് ചാർത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് പന്തളത്ത് നിന്നും പുറപ്പെടും. ഉച്ചയ്ക്ക് ഒരു മണിയോടുകൂടി ആരംഭിച്ച തിരുവാഭരണ പേടകവും വഹിച്ചുള്ള യാത്ര പരമ്പരാഗത പാതയിലൂടെയാണ് ശബരിമലയിൽ എത്തിച്ചേരുക. പതിവിൽ നിന്നും വ്യത്യസ്തമായി ഇത്തവണ പന്തളം രാജകുടുംബത്തിലെ ആരും തന്നെ ഘോഷയാത്രയെ അനുഗമിക്കുന്നില്ല. രാജകുടുംബത്തിലെ അംഗം മരണമടഞ്ഞതിനെ തുടർന്നാണ് അംഗങ്ങൾ യാത്രയിൽ നിന്നും വിട്ടു നിൽക്കുന്നത്.
ഘോഷയാത്രയുടെ മുന്നൊരുക്കങ്ങൾ പത്തനംതിട്ട ജില്ലാ ഭരണകൂടം വിലയിരുത്തി. യാത്ര സുഗമമാക്കാനും വഴിനീളെയുള്ള ഭക്തരുടെ ദർശനം ക്രമീകരിക്കുന്നതടക്കം എല്ലാ മുന്നൊരുക്കങ്ങളും ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും വിലയിരുത്തി. മകരവിളക്ക് ദിനമായ തിങ്കളാഴ്ച്ച വൈകിട്ടോടെ തിരുവാഭരണ ഘോഷയാത്ര സന്നിധാനത്ത് എത്തും. തുടർന്നാകും അയ്യന് ഈ തിരുവാഭരണം ചാർത്തിക്കൊണ്ടുള്ള ദീപാരാധന നടക്കുക.
അതേ സമയം മകരവിളക്കിനോടനുബന്ധിച്ച് സന്നിധാനത്തേക്കുള്ള തീർത്ഥാടകരുടെ ഒഴുക്ക് തുടരുകയാണ്. തിരക്ക് നിയന്ത്രിക്കാൻ ചിട്ടയായ ക്രമീകരണങ്ങളാണ് സന്നിധാനത്തും പമ്പയിലും പൊലീസും ദേവസ്വം ബോർഡും ഒരുക്കിയിരിക്കുന്നത്. മകരവിളക്ക് ദർശിക്കാൻ തീർത്ഥാടകർ പരമ്പരാഗതമായി എന്നുന്ന വനപ്രദേശങ്ങളായ പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ മകരവിളക്ക് ദർശനത്തിനായി വിപുലമായ ക്രമീകരണങ്ങളും സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
Read More
- അമ്പലപ്പുഴ -ആലങ്ങാട്ട് സംഘങ്ങൾ ഇന്ന് പേട്ട തുള്ളും: മകരവിളക്കിനൊരുങ്ങി ശബരിമല
- സവാദിന് ഒളിത്താവളമൊരുക്കിയവരെ കണ്ടെത്താൻ എൻ ഐ എ: തിരിച്ചറിയൽ പരേഡ് ഉടൻ
- ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ മുഖ്യപ്രതി 13 വർഷത്തിന് ശേഷം പിടിയിൽ
- എല്ലാ വേദനകളും ദുരിതങ്ങളും അനുഭവിച്ചു, ശിക്ഷാവിധി എന്നെ ബാധിക്കുന്നില്ല: പ്രൊഫ. ടി ജെ ജോസഫ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us