scorecardresearch

രക്ഷാപ്രവർത്തനത്തിന് തടസം; വയനാട്ടിൽ ഗതാഗത നിയന്ത്രണം

ആശുപത്രി, എയർപോർട്ട്, റയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാരെ തടയില്ല

ആശുപത്രി, എയർപോർട്ട്, റയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാരെ തടയില്ല

author-image
WebDesk
New Update
ls2

വയനാട്ടിലേക്ക് അത്യാവശ്യമല്ലാത്ത ഒരു വാഹനവും കടത്തിവിടില്ല

താമരശേരി: വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയിലും ചൂരൽമലയിലും രക്ഷാപ്രവർത്തനം തുടരുന്ന സാഹചര്യങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വയനാട്ടിലേക്ക് അത്യാവശ്യമല്ലാത്ത ഒരു വാഹനവും കടത്തിവിടില്ല. ദുരന്തനിവാരണ പ്രവർത്തനങ്ങൾ തടസമില്ലാതെ തുടരുന്നതിനും സൈന്യത്തിന്റെയും രക്ഷാപ്രവർത്തകരുടെയും വാഹനങ്ങൾ സുഗമമായി സഞ്ചരിക്കുന്നതിനുമാണ് ഈ നടപടി. 

Advertisment

ആശുപത്രി, എയർപോർട്ട്, റയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാരെ തടയില്ല. ഇവർക്ക് എന്തെങ്കിലും തടസമോ, ബുദ്ധിമുട്ടോ നേരിടുന്നുണ്ടെങ്കിൽ താമരശ്ശേരി ഡിവൈഎസ്‌പി പി.പ്രമോദിനെ നേരിട്ട് വിളിക്കാവുന്നതാണ്. നമ്പർ:+91 94979 90122.

ഈങ്ങാപ്പുഴയിൽ വാഹനങ്ങൾ തടഞ്ഞ് പൊലീസ് പരിശോധിക്കും. ഇതിനായി പൊലീസ് സംഘം ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്. വലിയ ചരക്ക് വാഹനങ്ങൾക്ക് ചുരം വഴിയുള്ള താൽക്കാലിക നിരോധനം നിലനിൽക്കുന്നുണ്ട്. വയനാട് വഴിയുളള മൈസൂര്‍ യാത്ര ഒഴിവാക്കണമെന്ന് കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്‍ യാത്രക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

മൈസൂരിലേക്ക് യാത്ര ചെയ്യുന്നവര്‍ ഇരിട്ടി-കൂട്ടുപുഴ റോഡു വഴി പോകണം. വയനാട്ടിലേക്ക് അടിയന്തരമായി എത്തേണ്ടവര്‍ തിരിച്ചറിയല്‍ കാര്‍ഡുകളും രേഖകളും പൊലീസ് ചെക്ക് പോസ്റ്റില്‍ നടത്തുന്ന പരിശോധനയില്‍ കാണിക്കണം. വാഹനങ്ങള്‍ കടത്തിവിടുന്നത് ചെക്ക് പോസ്റ്റിലെ പൊലീസ് പരിശോധനയ്ക്കു ശേഷമായിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.

Read More

Advertisment
Landslide Wayanad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: