/indian-express-malayalam/media/media_files/BgBhui1OyIa2aOuPb5Rp.jpg)
ഫയൽ ഫൊട്ടോ
കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ വായ്പ എഴുതിതള്ളുന്നതില്‍ തീരുമാനം ഉടന്‍ വേണമെന്ന് ഹൈക്കോടതി. സാമ്പത്തിക വര്‍ഷം അവസാനിക്കാറായെന്നും തീരുമാനം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ബാങ്കുകളുമായി ആലോചിക്കണമെന്നും മൂന്നാഴ്ചക്കകം തീരുമാനം അറിയിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
പുനരധിവാസം തുടങ്ങിവയ്ക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. കടലാസിലൊതുങ്ങരുതെന്നും, 75 ശതമാനം തുക ചെലവഴിച്ച ശേഷം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി പറഞ്ഞു. 25 ശതമാനം നല്‍കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കാമെന്നും കോടതി വ്യക്തമാക്കി. ചെവല് ഓഡിറ്റിന് വിധേയമാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ദുരന്തബാധിതരുടെ വ്യക്തി​ഗത ലോണുകളും മോട്ടോർ വാഹന ലോണുകളും ഹൗസിങ് ലോണുകളും എഴുതി തള്ളാൻ സാധിക്കുമോ എന്ന് കേന്ദ്ര സർക്കാരിനോടും ദേശീയ ദുരന്തനിവാരണ അതോറിറ്റിയോടും കഴിഞ്ഞ വർഷം സെപ്റ്റംംബറിൽ ഹൈക്കോടതി ചോദിച്ചിരുന്നു.
അതേസമയം, മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസത്തിന് സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയ്ക്ക് പണം കണ്ടെത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാനം പൂർണ്ണമായും കേന്ദ്ര സർക്കാരിനെ ആശ്രയിക്കരുതെന്ന് കേന്ദ്രം ഹൈക്കോടതിയിൽ നിലപാടെടുത്തു. പുനരധിവാസത്തിൽ കേന്ദ്ര സഹായത്തിനായി കാത്തിരിക്കരുതെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചു.
Read More
- കൊല്ലത്തിന് ചാകരക്കോള്: ബജറ്റിൽ വാരിക്കോരി പ്രഖ്യാപനങ്ങൾ
- ക്ഷേമ പെൻഷൻ കൂട്ടില്ല: ശമ്പള പരിഷ്കരണത്തിൽ മൗനം; ജനപ്രിയ പ്രഖ്യാപനങ്ങളില്ലാതെ സംസ്ഥാന ബജറ്റ്
- ഇനി കേസ് കൊടുക്കുമ്പോൾ കീശ നോക്കണം; സംസ്ഥാനത്ത് കോടതി ഫീസ് കുത്തനെ കൂട്ടി
- ബജറ്റിൽ ഇരുട്ടടി; ഭൂനികുതി കുത്തനെ കൂട്ടി: 50 ശതമാനം വർധന
- കോളടിച്ച് കെഎസ്ആർടിസി; ബജറ്റിൽ 178 കോടി വകയിരുത്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us