/indian-express-malayalam/media/media_files/2025/02/07/jQ3qBUqZ7tL3ztusn9GR.jpg)
ഭൂനികുതി കുത്തനെ കൂട്ടി: 50 ശതമാനം വർധന
തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂനികുതി വർധിപ്പിച്ചു. ഭൂമിയിൽ നിന്ന് സർക്കാരിന് ലഭിക്കേണ്ട വരുമാനം മെച്ചപ്പെടുത്തുന്നതിനായി നിലവിലുള്ള നികുതി സ്ലാബുകളിലെ നിരക്കുകൾ 50 ശതമാനം വർധിപ്പിക്കുന്നതായി ധനമന്ത്രി അറിയിച്ചു.
സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തെ തുടർന്ന് കഴിഞ്ഞ ഏതാനും വർഷങ്ങളായി ഭൂമിയുടെ വരുമാന സാധ്യതകളും മൂല്യവും പതിന്മടങ്ങ് വർധിച്ചു. എന്നാൽ ഈടാക്കുന്ന അടിസ്ഥാന ഭൂനികുതി നാമമാത്രമാണ്. ഭൂമിയിൽ നിന്ന് സർക്കാരിന് ലഭിക്കേണ്ട വരുമാനം മെച്ചപ്പെടുത്തുന്നതിനായി നിലവിലുള്ള നികുതി സ്ലാബുകളിലെ നിരക്കുകൾ വർധിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും ധനമന്ത്രി ബജറ്റ് അവതരണ വേളയിൽ പറഞ്ഞു.
ഇതിനെ തുടർന്ന് അടിസ്ഥാന ഭൂനികുതി ഏറ്റവും കുറഞ്ഞ സ്ലാബ് നിരക്കായ ആർ ഒന്നിന് പ്രതിവർഷം അഞ്ച് രൂപ എന്നത് 7.5 രൂപയാക്കി ഉയർത്തി. ഏറ്റവും ഉയർന്ന സ്ലാബ് നിരക്കായ 30 എന്നത് 45 രൂപയാക്കിയും ഉയർത്തിയതായും ധനമന്ത്രി അറിയിച്ചു.
പുതിയ നിരക്ക് ഇങ്ങനെ
പഞ്ചായത്തുകളിൽ 8.1 ആർ വരെ (20 സെന്റ് വരെ) ആർ ഒന്നിന് പ്രതിവർഷം 7.50 രൂപയാകും പുതിയ നിരക്ക്. 8.6ന് മുകളിൽ ആർ ഒന്നിന് പ്രതിവർഷം എട്ടുരൂപയാണ് നിലവിലെ നിരക്ക്. ഇത് ആർ ഒന്നിന് 12 രൂപയാകും.
മുൻസിപ്പൽ പ്രദേശങ്ങളിൽ 2.4 ആർ വരെ ആർ ഒന്നിന് പ്രതിവർഷം പത്തു രൂപയായിരുന്നു നിരക്ക്. ഇത് ആർ ഒന്നിന് പതിനഞ്ച് രൂപയാകും. 2.6ന് മുകളിൽ നിലവിൽ ആർ ഒന്നിന് പതിനഞ്ച് രൂപയായിരുന്നു. ഇത് ആർ ഒന്നിന് 22.5 രൂപയാകും. കോർപ്പറേഷൻ മേഖലയിലും ഭൂനികുതി വർധിപ്പിച്ചു.
1. 62 ആർ വരെ ആർ ഒന്നിന് പ്രതിവർഷം 20 രൂപയായിരുന്നു നിരക്ക്. ഇത് ആർ ഒന്നിന് 30 രൂപയാക്കി വർധിപ്പിച്ചു. 1. 62 ആറിന് മുകളിൽ ആർ ഒന്നിന് 30 രൂപയായിരുന്നത് 45 രൂപയായാണ് വർധിപ്പിച്ചതെന്നും ധനമന്ത്രി അറിയിച്ചു. ഇതിലൂടെ നൂറ് കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us