scorecardresearch

വയനാട് ദുരന്തം; കൂടുതൽ ധനസഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഡൽഹിയിലേക്ക്

മുഖ്യമന്ത്രി നേരത്തെ തന്നെ വയനാട്ടിലെ ധനസഹായം സംബന്ധിച്ച കാര്യങ്ങൾ ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രിയെ കാണാൻ സമയം തേടിയിരുന്നു

മുഖ്യമന്ത്രി നേരത്തെ തന്നെ വയനാട്ടിലെ ധനസഹായം സംബന്ധിച്ച കാര്യങ്ങൾ ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രിയെ കാണാൻ സമയം തേടിയിരുന്നു

author-image
WebDesk
New Update
Pinarayi Vijayan, Wayanad landslide

പിണറായി വിജയൻ

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ- ചൂരൽമല ഉരുൾപ്പൊട്ടലിൽ കൂടുതൽ ധനസഹായം തേടി മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണും. ചൊവാഴ്ചയാണ് കൂടിക്കാഴ്ച നടത്തും. ഉച്ചയോടെ ആഭ്യന്തരമന്ത്രിയെ കാണുമെന്നും വൈകിട്ട് തന്നെ മടങ്ങുമെന്നുമാണ് വിവരം. അതിനിടെ പ്രധാനമന്ത്രിയെ കാണാനും നീക്കമുണ്ട്. 

Advertisment

Also Read:സ്വർണപാളി വിവാദം; തന്നെയാരും പ്രതികൂട്ടിലാക്കിയിട്ടില്ല, അന്വേഷണത്തോട് സഹകരിക്കും: ഉണ്ണികൃഷ്ണൻ പോറ്റി

മുഖ്യമന്ത്രി നേരത്തെ തന്നെ വയനാട്ടിലെ ധനസഹായം സംബന്ധിച്ച കാര്യങ്ങൾ ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രിയെ കാണാൻ സമയം തേടിയിരുന്നു. കൂടിക്കാഴ്ചയിൽ സംസ്ഥാനത്തെ മറ്റു വികസന വിഷയങ്ങളും ചർച്ചയാകും.

Also Read:9 വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം; ചികിത്സാ പിഴവ് ഇല്ലെന്ന് അന്വേഷണ റിപ്പോർട്ട്; ഡോക്ടർമാർ മുറിവ് പരിശോധിച്ചില്ലെന്ന് കുടുംബം

Advertisment

പ്രധാനമായും വയനാട് ദുരന്തനിവാരണത്തിനായുള്ള ധനസഹായമാണ് കൂടിക്കാഴ്ചയിലെ അജണ്ട. അതിൽ 2000 കോടി രൂപയുടെ പ്രത്യേക പാക്കേജ് എന്ന ആവശ്യം നേരത്തെ തന്നെ കേരളം മുന്നോട്ട് വെച്ചിരുന്നു. കേരളത്തിൽ നിന്നുള്ള എം പിമാർ നേരിട്ടായിരുന്നു ആഭ്യന്തരമന്ത്രിയെ നിവേദനം നൽകിയിരുന്നത്. എന്നാൽ കേന്ദ്രം അനുവദിച്ചത് 260 .56 കോടി രൂപയായിരുന്നു. 

Also Read:സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; ഇന്നു മുതൽ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്

കേരളം ആവശ്യപ്പെട്ടതിന്റെ എട്ടിൽ ഒന്നു തുക പോലും കേന്ദ്രം അനുവദിച്ചിട്ടില്ലെന്നും കേരളത്തോടുള്ള അനീതിയും അവഗണനയും അവസാനിപ്പിച്ച് മുണ്ടക്കൈ ചൂരൽമല പുനരധിവാസത്തിന് അർഹമായ സഹായം അനുവദിക്കാൻ കേന്ദ്രസർക്കാർ തയ്യാറാക്കണമെന്നുമാണ് നിലവിലെ ആവശ്യം. ദുരന്തം നടന്ന് 14 മാസത്തിനു ശേഷമാണ് കേന്ദ്രം തുക അനുവദിച്ചത്.

Read More:49-ാമത് വയലാർ അവാർഡ് ഇ. സന്തോഷ് കുമാറിന്

Pinarayi Vijayan Wayanad Landslide

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: