/indian-express-malayalam/media/media_files/2025/09/30/sabarimala-swarnapali-2025-09-30-13-08-07.jpg)
ഉണ്ണികൃഷ്ണൻ പോറ്റി
തിരുവനന്തപുരം: സ്വർണപാളി വിവാദത്തിൽ അന്വേഷണത്തോട് സഹകരിക്കുമെന്ന് ആവർത്തിച്ചു ഉണ്ണികൃഷ്ണൻ പോറ്റി. ഉദ്യോഗസ്ഥർക്ക് മുന്നിൽ മറുപടി നൽകി. തന്നെയാരും പ്രതികൂട്ടിലാക്കി എന്ന് കരുതുന്നില്ലെന്ന് ഉണ്ണികൃഷ്ണൻ പോറ്റി. ഇന്ന് അല്ലെങ്കിൽ നാളെ സത്യം തെളിയും എന്ന് അദേഹം പറഞ്ഞു. ഇന്ന് മൂന്ന് മണിക്കൂർ നേരമാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്തത്.
Also Read:ശബരിമല സ്വർണ്ണപ്പാളി വിവാദം; തന്റെ വീട്ടിൽ പൂജ നടന്നിട്ടില്ലെന്ന് ജയറാം
ശബരിമലയുമായി ബന്ധപ്പെട്ടു നടത്തിയ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളാണ് ഇന്ന് പ്രധാനമായും ചോദിച്ചറിഞ്ഞത്. എല്ലാം കോടതിയിൽ തെളിയുമെന്നായിരുന്നു ചോദ്യം ചെയ്യലിന് ശേഷമുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ പ്രതികരണം.സ്വർണം ചെമ്പാക്കി രേഖപ്പെടുത്തിയ ദേവസ്വം നടപടിയിലെ വീഴ്ചകൾ തെളിയിക്കുന്ന രേഖകളും ഇന്ന് പുറത്തു വന്നു.
സ്വർണപ്പാളി ഉപയോഗിച്ച് പണപ്പിരിവ് നടത്തിയിട്ടില്ലെന്നും,പ്രാർത്ഥനകളും പൂജകളും മാത്രമാണ് നടത്തിയതെന്നും ചോദ്യം ചെയ്യലിൽ മറുപടി നൽകി. താനടക്കം മൂന്ന് പേർ ചേർന്നാണ് സ്വർണം പൂശാനുള്ള ചെലവ് വഹിച്ചതെന്നും,15 ലക്ഷത്തോളം രൂപ ചെലവായെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് വീണ്ടും സാമ്പത്തിക ഇടപാടുകളിൽ ചോദ്യം ചെയ്തത്. സ്വർണ്ണപ്പാളിയുമായി ബന്ധപ്പെട്ടു കേരളത്തിനകത്തും പുറത്തും സംഭാവന സ്വീകരിച്ചിട്ടുണ്ടോ,തങ്കവാതിൽ ഘോഷയാത്രയുടെ പണച്ചിലവ് തുടങ്ങിയ കാര്യങ്ങളിലാണ് ദേവസ്വം വിജിലൻസ് വ്യക്തത തേടിയത്.
Also Read:ശബരിമല സ്വർണപ്പാളി വിവാദം: ഉണ്ണികൃഷ്ണൻ പോറ്റിയെ നാളെ ചോദ്യം ചെയ്യും
അതേസമയം, 2019ൽ കൈമാറിയത് സ്വർണം പൂശിയ ചെമ്പുപാളിയാകാമെന്ന് അക്കാലത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന എ പത്മകുമാർ. അതിൽ വ്യക്തത വരുത്തേണ്ടത് ഉദ്യോഗസ്ഥരാണ്. ഹൈക്കോടതി നിരീക്ഷണത്തിലും നിയന്ത്രണത്തിലുമുള്ള അന്വേഷണം വേണം. ശബരിമലയുമായി ബന്ധപ്പെട്ട് മോശമായ ഒന്നും താൻ ചെയ്തിട്ടില്ലെന്നും, ഒരു തരി പൊന്നും പോയിട്ടില്ലെന്നും എ പത്മകുമാർ പറഞ്ഞു.
Also Read:ശബരിമല പ്രക്ഷോഭം: ഗുരുതര സ്വഭാവമുള്ള കേസുകൾ പിൻവലിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി
നിരവധി പ്രശ്‌നങ്ങളുണ്ടായ കാലഘട്ടത്തിലാണ് പ്രസിഡണ്ട് ആയിരുന്നതെന്ന് എ പത്മകുമാർ പറയുന്നു. സ്വർണപാളി വിവാ?ദത്തിൽ ഇക്കാര്യത്തിൽ സത്യസന്ധമായ അന്വേഷണം നടക്കട്ടൈയന്നും ചോദ്യം ചെയ്യേണ്ടവരെ എല്ലാം തന്നെ ചോദ്യം ചെയ്യട്ടെയെന്നും എ പത്മകുമാർ പറഞ്ഞു. ശബരിമല സംബന്ധിച്ച് ഉയർന്നു വന്ന മുഴുവൻ കാര്യത്തിലും അന്വേഷണം വേണമെന്ന് അദേഹം ആവശ്യപ്പെട്ടു.
Read More:9 വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം; ചികിത്സാ പിഴവ് ഇല്ലെന്ന് അന്വേഷണ റിപ്പോർട്ട്; ഡോക്ടർമാർ മുറിവ് പരിശോധിച്ചില്ലെന്ന് കുടുംബം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.