scorecardresearch

ശബരിമല സ്വർണപ്പാളി വിവാദം: ഉണ്ണികൃഷ്ണൻ പോറ്റിയെ നാളെ ചോദ്യം ചെയ്യും

ശബരിമല ദ്വാരപാലക ശിൽപ്പത്തിൽ സ്വർണം പൂശിയതിനെച്ചൊല്ലിയുള്ള വിവാദത്തിലും, പീഠം കാണാതായതിലും ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്നും വിവരങ്ങൾ തേടും

ശബരിമല ദ്വാരപാലക ശിൽപ്പത്തിൽ സ്വർണം പൂശിയതിനെച്ചൊല്ലിയുള്ള വിവാദത്തിലും, പീഠം കാണാതായതിലും ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്നും വിവരങ്ങൾ തേടും

author-image
WebDesk
New Update
Sabarimala

ശബരിമല

പത്തനംതിട്ട : ശബരിമല സ്വർണപ്പാളി വിവാദത്തിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ ശനിയാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ദേവസ്വം വിജിലൻസ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് നിർദേശം നൽകിയിരുന്നു. കിളിമാനൂർ കാരേറ്റ് സ്വദേശിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകളിൽ അടിമുടി ദുരൂഹതയെന്നാണ് ദേവസ്വം വിജിലൻസിന്റെ വിലയിരുത്തൽ.

Advertisment

Also Read:പറയാനുള്ളത് കോടതിയിൽ പറയും: ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രതികരിച്ച് ഉണ്ണികൃഷ്ണൻ പോറ്റി

ശബരിമല ദ്വാരപാലക ശിൽപ്പത്തിൽ സ്വർണം പൂശിയതിനെച്ചൊല്ലിയുള്ള വിവാദത്തിലും, പീഠം കാണാതായതിലും ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്നും വിവരങ്ങൾ തേടും. 2019 ജൂലായ് 20 ന് സ്വർണപ്പാളികൾ ഇളക്കിയെങ്കിലും ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് എന്ന കമ്പനിയിൽ എത്തിച്ചത് 40 ദിവസം കഴിഞ്ഞാണ്. ഒരു മാസത്തിലേറെ ഇതെവിടെയായിരുന്നു എന്നാണ് ദേവസ്വം വിജിലൻസ് അന്വേഷിക്കുന്നത്.

Also Read:ശബരിമല ശിൽപ വിവാദം: ഉണ്ണിക്കൃഷ്ണൻ പോറ്റിയെയും വാസുദേവനെയും വീണ്ടും ചോദ്യം ചെയ്യും

Advertisment

തിരികെ ക്ഷേത്രത്തിൽ എത്തിച്ചപ്പോൾ ഭാരത്തിൽ നാലു കിലോയിലേറെ കുറവു വന്നത് മഹസറിൽ രേഖപ്പെടുത്താത്ത കാര്യവും വിജിലൻസ് അന്വേഷിക്കുന്നുണ്ട്. ഇതിൽ ദേവസ്വം ഉദ്യോഗസ്ഥരിൽ നിന്നും വിജിലൻസ് വിശദീകരണം തേടും. ശബരിമലയെ മുൻനിർത്തി ഉണ്ണികൃഷ്ണൻ പോറ്റി വ്യാപക പണപ്പിരിവ് നടത്തിയിരുന്നുവെന്ന് ദേവസ്വം വിജിലൻസ് വിലയിരുത്തുന്നു. ചട്ടങ്ങൾ മറികടന്ന് സ്വർണപ്പാളികൾ ബംഗലൂരുവിൽ എത്തിച്ചത് പണപ്പിരിവിന് വേണ്ടിയാണോയെന്നും അന്വേഷിക്കുന്നുണ്ട്.

Also Read:ശബരിമല സ്വര്‍ണപ്പാളി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി; 1999 മുതലുള്ള വിവരങ്ങളില്‍ അവ്യക്തത

അതേസമയം 2019 ൽ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ അറ്റകുറ്റപ്പണിക്ക് എത്തിച്ചത് ശുദ്ധമായ ചെമ്പുപാളികളായിരുന്നെന്ന് സ്ഥാപനത്തിന്റെ അഭിഭാഷകൻ കെ പി പ്രദീപ് വ്യക്തമാക്കിയിരുന്നു. സ്ഥാപനത്തിന്റെ പ്രോട്ടോക്കോൾ അനുസരിച്ച്, ഒരിക്കൽ സ്വർണം പൂശിയ ലോഹം അറ്റകുറ്റപ്പണിക്കായി സ്ഥാപനം സ്വീകരിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വർണപ്പാളി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിട്ട സംഭവത്തിൽ ഉദ്യോഗസ്ഥ തലത്തിൽ വീഴ്ച സംഭവിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വ്യക്തമാക്കിയിരുന്നു.

Read More:ഗാസയുടെ പേരുകൾ; കൂട്ടക്കുരുതിയിൽ മരിച്ച 18000 കുഞ്ഞുങ്ങളെ ഓർത്ത് കേരളം

Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: