/indian-express-malayalam/media/media_files/2024/11/12/9uwG1exFqLL9wsYIwzDo.jpg)
വഖഫ് ബോർഡ്
തൃശൂർ: തൃശൂർ ജില്ലയിലെ ചാവക്കാട് 37 കുടുംബങ്ങൾക്ക് വഖഫ് ബോർഡ് നോട്ടീസ് നൽകി. ചാവക്കാട് മണത്തല, ഒരുമനയൂർ ഒറ്റത്തെങ്ങ് കിഴക്ക്, ജെ കെ മാർബിളിന് പടിഞ്ഞാറ്, തങ്ങൾപടി, പാലയൂർ, ചക്കംകണ്ടം തുടങ്ങിയ ഇടങ്ങളിലെ കുടുംബങ്ങൾക്കാണ് വഖഫ് ഭൂമി തിരിച്ചുപിടിക്കലുമായി ബന്ധപ്പെട്ട് നോട്ടീസ് നൽകിയത്.
വഖഫ് ബോർഡിന്റെ നോട്ടീസ് ലഭിച്ച കുടുംബങ്ങൾക്ക് സംരക്ഷണം നൽകുമെന്ന് ബിജെപി വ്യക്തമാക്കി. വഖഫ് ഭീഷണി നേരിടുന്ന മുഴുവൻ കുടുംബങ്ങളെയും അണിനിരത്തി മുനമ്പം മാതൃകയിൽ ജനകീയ സമരത്തിന് നേതൃത്വം കൊടുക്കുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു.
വയനാട് മാനന്തവാടി തവിഞ്ഞാലിലെ 5 കുടുംബങ്ങൾക്കും വഖഫ് നോട്ടീസ് ലഭിച്ചിട്ടുണ്ട്. 5.77 ഏക്കർ വഖഫ് സ്വത്തിൽ 4.7 ഏക്കർ കയ്യേറിയെന്നാണ് നോട്ടീസ് ആരോപിക്കുന്നത്. വി പി സലിം, സി വി ഹംസ, ജമാൽ, റഹ്മത്ത്, രവി എന്നിവർക്കാണ് നോട്ടീസ് കിട്ടിയത്. അനധികൃതമായി കൈവശം വച്ച ഭൂമി തിരിച്ചുപിടിക്കുന്നതിന് വഖഫ് ആക്ട് പ്രകാരം നടപടി സ്വീകരിക്കുമെന്നും സ്ഥലവുമായി ബന്ധപ്പെട്ട രേഖകളുണ്ടെങ്കിൽ ഈ മാസം 16നുള്ളിൽ ഹാജരാക്കാനുമാണ് നിർദേശത്തിൽ പറഞ്ഞിരിക്കുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.