/indian-express-malayalam/media/media_files/BNeJyLlDlqQBImBztUgQ.jpg)
വഖഫ് നിയമ ഭേദഗതി; സമസ്ത സുപ്രീം കോടതിയിലേക്ക്
Waqf Amendment Bill: കൊച്ചി: വഖഫ് നിയമഭേദഗതിയെ ചോദ്യം ചെയ്ത് സമസ്തയും സുപ്രീം കോടതിയിലേക്ക്. വഖഫ് സ്വത്തുക്കളുടെ വലിയ ഭാഗം സർക്കാർ സ്വത്താക്കി മാറ്റുന്നതിനാണ് വഖഫ് ഭേദഗതി നിയമമെന്ന് സമസ്ത ഹർജിയിൽ പറയുന്നു. മുസ്ലിം സമുദായത്തിൻറെ ഇഷ്ടാനുസരണം വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യാനുള്ള അവകാശം ലംഘിക്കപ്പെടുമെന്നും നിയമം കോടതി റദ്ദാക്കണമെന്നുമാണ് ആവശ്യം.
വഖഫ് ബോർഡുകളെ ദുർബലപ്പെടുത്തുമെന്നും വഖഫ് സ്വത്തുക്കൾ സർക്കാർ സ്വത്തുക്കളായി മാറുമെന്നും ഹർജിയിൽ സമസ്ത ചൂണ്ടിക്കാട്ടുന്നു. അഭിഭാഷകൻ സുൽഫിക്കർ അലിയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഹർജി സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.
വഖഫ് നിയമ ഭേദഗതിക്കെതിരെ മുസ്ലീം ലീഗ് നാളെ സുപ്രീം കോടതിയിൽ ഹർജി നൽകും. നിയമം ഭരണഘടന വിരുദ്ധവും മതസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റവുമാണെന്നാണ് ലീഗിൻറെ ആരോപണം. ലീഗിനായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജരാകും. ഹാരിസ് ബിരാൻ മുഖേനയാണ് ഹർജി നൽകുന്നത്.കോൺഗ്രസും വഖഫ് നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
അതേസമയം, രാഷ്ട്രപതി ദ്രൗപതി മുർമു ഇന്നലെ രാത്രി ഒപ്പ് വെച്ചതോടെ വഖഫ് ഭേദഗതി ബിൽ നിയമമായി. വഖഫ് ബിൽ നിയമമായതോടെ ഭേദഗതിക്കെതിരായ പ്രതിഷേധവും ശക്തമാവുകയാണ്. പ്രതിഷേധം രാജ്യവ്യാപകമാക്കാൻ മുസ്ലിം വ്യക്തി നിയമ ബോർഡ് തീരുമാനിച്ചു. മലപ്പുറം, ദില്ലി, മുംബൈ, കൊൽക്കത്ത, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, വിജയവാഡ, പറ്റ്ന, റാഞ്ചി, മലേർകോട്ല, ലഖ്നൗ എന്നിവിടങ്ങളിൽ പ്രതിഷേധം നടത്താനാണ് തീരുമാനം.
നേരത്തെ, ബില്ലിൽ ഒപ്പ് വയ്ക്കരുതെന്ന് മുസ്ലീം വ്യക്തിനിയമ ബോർഡും മുസ്ലീം ലീഗും രാഷ്ട്രപതിയോടഭ്യർത്ഥിച്ചിരുന്നു. ബില്ലിനെതിരെ കൂടുതൽ രാഷ്ട്രീയ പാർട്ടികൾ സുപ്രീകോടതിയെ സമീപിക്കാനുള്ള നീക്കത്തിലുമായിരുന്നു. ഇതിനിടയിലാണ് ബില്ലിൽ രാഷ്ട്രപതി ഒപ്പുവെക്കുന്നത്. പാർലമെന്റിന്റെ ഇരുസഭകളും വഖഫ് ബിൽ പാസാക്കിയതോടെയാണ് ബില്ല് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി നൽകിയത്.
Read More
- Waqf Amendment Bill: കത്തോലിക്ക സഭയുടെ ആസ്തി സംബന്ധിച്ചുള്ള ലേഖനം പിൻവലിച്ച് ഓർഗനൈസർ; പ്രതികരിക്കാതെ സഭാ നേതൃത്വം
 - Waqf Amendment Bill: വഖഫ് നിയമഭേദഗതിയിൽ സഭയ്ക്ക് രാഷ്ട്രീയമില്ല; കത്തോലിക്ക സഭ
 - Waqf Amendment Bill: മലപ്പുറം പ്രത്യേക രാജ്യം; വിവാദ പരാമർശവുമായി വെള്ളാപ്പള്ളി
 - Weather in Kerala: കോട്ടയത്ത് ഏഴ് പേർക്ക് ഇടിമിന്നലേറ്റു; മഴ മുന്നറിയിപ്പിൽ മാറ്റം
 - കൊച്ചിയിൽ തൊഴിലിടത്തിൽ ക്രൂര പീഡനം; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us