/indian-express-malayalam/media/media_files/uploads/2017/03/Vellappally_Natesan.jpg)
വെള്ളാപ്പള്ളി നടേശൻ
Waqf Amendment Bill: മലപ്പുറം: മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും പ്രത്യേകം ചിലയാളുകളുടെ സംസ്ഥാനമാണെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മലപ്പുറത്ത് ഈഴവർക്കായി ഒന്നുമില്ലെന്നും വെറും തൊഴിലുറപ്പ് മാത്രമേയുള്ളൂവെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എൻഡിപി യോഗം നിലമ്പൂർ യൂണിയൻ സംഘടിപ്പിച്ച കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
"മലപ്പുറത്ത് സ്വതന്ത്രമായ വായു ശ്വസിച്ചും സ്വതന്ത്രമായി അഭിപ്രായം പറഞ്ഞും നിങ്ങൾക്ക് ജീവിക്കാൻ സാധിക്കും എന്നെനിക്ക് തോന്നുന്നില്ല. മലപ്പുറം പ്രത്യേകതരം രാജ്യമാണ്. പ്രത്യേക ചിലയാളുകളുടെ സംസ്ഥാനമാണ്. അവർക്കിടയിൽ ഭയന്ന് ജീവിക്കുന്നവരാണ് ഈഴവർ"-വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഇന്ത്യക്ക് സ്വാതന്ത്രം കിട്ടിയിട്ട് ഇത്രനാളായിട്ടും അതിന്റെ ഗുണഫലങ്ങൾ മലപ്പുറത്തെ പിന്നാക്ക വിഭാഗങ്ങൾക്ക് ലഭിച്ചില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ന്യൂനപക്ഷം സംഘടിതരായി നിന്ന് ഭൂരിപക്ഷത്തെ നിയന്ത്രിക്കുന്ന അവസ്ഥയിലേക്കാണ് കേരളത്തിലെ കാര്യങ്ങൾ നീങ്ങുന്നതെന്ന് യോഗത്തിൽ പങ്കെടുത്ത ബിഡിജിഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
വഖഫ് ബിൽ പാസാക്കിയത് നല്ലതെന്ന് വെള്ളാപ്പള്ളി
വഖഫ് ബിൽ പാസാക്കിയത് നല്ലതെന്ന് നേരത്തെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ബിൽ മുസ്ലിംകൾക്ക് എതിരല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചു പറയുന്നുണ്ട്. വർഷങ്ങളായി താമസിക്കുന്ന മുനമ്പത്തെ ജനങ്ങളെ അവരുടെ ഭൂമിയിൽ നിന്നും ഇറക്കി വിടുന്നത് ശരിയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ബിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ മുസ്‌ലിംകൾക്ക് എത്ര ശക്തിയുണ്ടെന്ന് തെളിയിച്ചു. അതിനെ ചെറുതായി കാണരുത്. നിയമഭേദ?ഗതി പാവപ്പെട്ട മുസ്‌ലിംകൾക്ക് എതിരല്ല. മുനമ്പത്ത് പോയി പ്രസംഗിച്ചവരും ബില്ലിനെ എതിർത്തു വോട്ടു ചെയ്തത് വിരോധാഭാസമാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
Read More
- Weather in Kerala: കോട്ടയത്ത് ഏഴ് പേർക്ക് ഇടിമിന്നലേറ്റു; മഴ മുന്നറിയിപ്പിൽ മാറ്റം
- കൊച്ചിയിൽ തൊഴിലിടത്തിൽ ക്രൂര പീഡനം; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
- ED Raids Gokulam Gopalan's Offices: ചട്ടം ലംഘിച്ച് ഗോകുലം ഗോപാലൻ 593 കോടി സമാഹരിച്ചെന്ന് ഇ.ഡി
- ED Raids Gokulam Gopalan's Offices: ഗോകുലം സ്ഥാപനങ്ങളിലെ റെയ്ഡ്; ഒന്നര കോടി രൂപ പിടിച്ചെടുത്തെന്ന് ഇ.ഡി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.