scorecardresearch

'ആവേശം' കുറച്ച് കൂടിപ്പോയി; കാറിൽ സ്വിമ്മിങ് പൂളൊരുക്കിയ യൂട്യൂബർക്ക് മുട്ടൻപണി!

രംഗണ്ണന്റെ അമ്പാൻ ലോറിയിലാണ് സ്വിമ്മിങ് പൂൾ ഒരുക്കിയതെങ്കിൽ, സ‍‍‍ഞ്ജു ടെക്കി എന്ന വ്ളോഗർ സഫാരി കാറിനുള്ളിലാണ് ഈ പണി ചെയ്തുവച്ചത്.

രംഗണ്ണന്റെ അമ്പാൻ ലോറിയിലാണ് സ്വിമ്മിങ് പൂൾ ഒരുക്കിയതെങ്കിൽ, സ‍‍‍ഞ്ജു ടെക്കി എന്ന വ്ളോഗർ സഫാരി കാറിനുള്ളിലാണ് ഈ പണി ചെയ്തുവച്ചത്.

author-image
WebDesk
New Update
Vlogger | Sanju Techie

വാഹനം പിടിച്ചെടുത്ത അധികൃതർ കാർ ഉടമയുടേയും ഡ്രൈവറുടേയും  ലൈസൻസ് റദ്ദാക്കി

ആലപ്പുഴ: ഫഹദ് ഫാസിൽ നായകനായ 'ആവേശം' സിനിമയിലെ ഒരു സീനിലേത് പോലെ, കാറിനുള്ളിൽ നിയമവിരുദ്ധമായി സ്വിമ്മിങ് പൂളൊരുക്കിയ യൂട്യൂബർക്കും സഹായികൾക്കും മുട്ടൻപണി കൊടുത്ത് ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ. രംഗണ്ണന്റെ അമ്പാൻ ലോറിയിലാണ് സ്വിമ്മിങ് പൂൾ ഒരുക്കിയതെങ്കിൽ, സ‍‍‍ഞ്ജു ടെക്കി എന്ന വ്ളോഗർ സഫാരി കാറിനുള്ളിലാണ് ഈ പണി ചെയ്തുവച്ചത്.

Advertisment

സ്വിമ്മിങ് പൂൾ സജ്ജീകരിച്ച വാഹനം സഞ്ജുവും സുഹൃത്തുക്കളും പൊതുനിരത്തിൽ ഓടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് അധികൃതർ നടപടിയെടുത്തിരിക്കുന്നത്. വാഹനം പിടിച്ചെടുത്ത അധികൃതർ കാർ ഉടമയുടേയും ഡ്രൈവറുടേയും  ലൈസൻസ് റദ്ദാക്കി.

Swimming Pool Inside A Car 😱🔥😭 Airbag പൊട്ടി അവസാനം police ഒക്കെ വന്നു

Swimming Pool Inside A Car 😱🔥😭 Airbag പൊട്ടി അവസാനം police ഒക്കെ വന്നു

Posted by Sanju Techy Vlogs on Saturday, May 18, 2024

വാഹനത്തിൽ കുളിച്ചു, യാത്ര ചെയ്തു, കാര്‍ സ്വിമ്മിങ് പൂളുമായി പോവുന്നതിന്റെ ദൃശ്യങ്ങൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു, വെള്ളം പൊതുനിരത്തിലേക്ക് ഒഴുക്കിവിട്ടു എന്നിങ്ങനെയാണ് ആർടിഒയുടെ വിശദീകരണം. എന്നാൽ വരുമാന മാർഗത്തിനാണ് ഇങ്ങനെ ചെയ്തതെന്ന് യൂട്യൂബർ സഞ്ജു ടെക്കി പറഞ്ഞു.

Advertisment

MVD എന്റെ License റദ്ദാക്കിയോ 😭😭🤬കാശിന്റെ കഴപ്പെന്നു പറയുന്നവരോട് എനിക്ക് പറയാനുള്ളത്

MVD എന്റെ License റദ്ദാക്കിയോ 😭😭🤬കാശിന്റെ കഴപ്പെന്നു പറയുന്നവരോട് എനിക്ക് പറയാനുള്ളത്

Posted by Sanju Techy Vlogs on Sunday, May 26, 2024

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് സഞ്ജു ടെക്കി വ്ളോഗ്‌സ് എന്ന യൂട്യൂബ് ചാനലില്‍ വീഡിയോ പങ്കുവച്ചത്. കാറിന്റെ പിന്‍ഭാഗത്തെ സീറ്റ് അഴിച്ചുമാറ്റി സ്വിമ്മിങ് പൂള്‍ സജ്ജീകരിക്കുകയായിരുന്നു. ടാര്‍പോളിന്‍ ഷീറ്റ് വലിച്ചുകെട്ടി അതിലാണ് വെള്ളം നിറച്ചത്. തുടര്‍ന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി കളയുകയായിരുന്നു.

Read More

Driving License Youtube

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: