/indian-express-malayalam/media/media_files/80ViET73QC8xMaqf8vXV.jpg)
വിഷു ബമ്പർ ലോട്ടറിയുടെ ജേതാവ് ആരെന്ന് ഈ മാസം 29ന് ഉച്ചയ്ക്ക് കൃത്യം രണ്ടു മണിക്ക് അറിയാം (ഫൊട്ടോ: സ്ക്രീൻഗ്രാബ്)
തിരുവനന്തപുരം: സമയം ശരിയാണെങ്കില്‍ 12 കോടിയുടെ വിഷു ബമ്പർ ലോട്ടറി നിങ്ങളാകാം. വിഷു ബമ്പർ ലോട്ടറിയുടെ ജേതാവ് ആരെന്ന് ഈ മാസം 29ന് ഉച്ചയ്ക്ക് കൃത്യം രണ്ടു മണിക്ക് അറിയാം. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വിഷു ബമ്പറിന്റെ ഒന്നാം സമ്മാനമായി നല്‍കുന്നത് 12 കോടി രൂപയാണ്.
300 രൂപ മുടക്കി ഭാഗ്യത്തിന്റെ സമയം തിരയുന്ന ജനങ്ങള്‍ക്കൊപ്പം ആവേശത്തോടെ ലോട്ടറി വകുപ്പും മുന്നേറുകയാണ്. വിപണിയില്‍ ഇറക്കിയിട്ടുള്ള 36 ലക്ഷം ടിക്കറ്റുകളില്‍, 21ന് വൈകിട്ട് നാലു മണി വരെയുള്ള കണക്ക് അനുസരിച്ച് മുപ്പത്തിമൂന്ന് ലക്ഷത്തി ഇരുപത്തിയേഴായിരത്തി എണ്ണൂറ്റിയമ്പത് (33,27,850) ടിക്കറ്റുകളാണ് വിറ്റുപോയത്.
ഒരു കോടി വീതം ആറു പരമ്പരകള്‍ക്ക് നല്കുന്ന രണ്ടാം സമ്മാനവും 10 ലക്ഷം വീതം സമ്മാനം നല്കുന്ന (ആറു പരമ്പരകള്‍ക്ക്) മൂന്നാം സമ്മാനവും ആറു പരമ്പരകള്‍ക്ക് അഞ്ചു ലക്ഷം വീതം നാലാം സമ്മാനവും നല്കുന്ന വിധത്തിലാണ് ഘടന നിശ്ചയിച്ചിരുന്നത്.
Read MoreKeralaNewsHere
- കലിതുള്ളാൻ കാലവർഷമെത്തുന്നു; സംസ്ഥാനത്ത് നാല് ജില്ലകളിൽ റെഡ് അലർട്ട്
- കള്ളം പറഞ്ഞ് വിദേശത്തെത്തിച്ച് വൃക്ക തട്ടിയെടുക്കും; അവയവക്കടത്ത് സംഘത്തിലെ മുഖ്യകണ്ണി പിടിയില്‍
- 'മാധ്യമ അജണ്ടയ്ക്കൊപ്പം പോകാൻ ഞങ്ങളില്ല'; സോളാർ സമര വിവാദത്തിൽ എം.വി ഗോവിന്ദൻ
- എയർ ഇന്ത്യയ്ക്ക് തലവേദനയായി ഫ്ലൈറ്റുകളുടെ തകരാറുകൾ; അഗ്നിബാധയെ തുടർന്ന് വിമാനം തിരിച്ചിറക്കി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.