/indian-express-malayalam/media/media_files/uploads/2021/01/thomas-issac-1.jpg)
സര്‍ക്കാര്‍ പരിപാടികളില്‍ സ്ഥാനാർത്ഥി പങ്കെടുക്കരുതെന്നും ഐസക്കിന് വരണാധികാരി താക്കീത് നൽകി
പത്തനംതിട്ട: പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. ഐസക്ക് തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചുവെന്ന പരാതിയിൽ പ്രാഥമികമായ റിപ്പോർട്ടുകളും അദ്ദേഹത്തിന്റെ വിശദീകരണവും പരിശോധിച്ച ശേഷമാണ് ജില്ലാ വരണാധികാരിയുടെ നടപടി. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്ത് പ്രചരണം നടത്തിയതിനാണ് താക്കീത്. ഇത് കൃത്യമായ തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്നും ഇനി സര്‍ക്കാര്‍ പരിപാടികളില്‍ സ്ഥാനാർത്ഥി പങ്കെടുക്കരുതെന്നും ഐസക്കിന് വരണാധികാരി താക്കീത് നൽകി.
പത്തനംതിട്ടയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി തോമസ് ഐസക്ക് സർക്കാർ സംവിധാനങ്ങളെ ഉപയോഗിക്കുന്നുവെന്ന യുഡിഎഫിന്‍റെ പരാതിയെ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. നേരത്തേ ഇക്കാര്യത്തിൽ ഐസക്കിനോട് ജില്ലാ വരണാധികാരി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് യുഡിഎഫിന്റെ പരാതിയിലെ വിശദാംശങ്ങളും തോമസ് ഐസക്കിന്റെ വിശദീകരണവും പരിശോധിച്ച ശേഷമാണ് ജില്ലാ വരണാധികാരിയുടെ ഇപ്പോഴത്തെ നടപടി. ഇക്കാര്യത്തിൽ വിശദമായ റിപ്പോർട്ട് വരണാധികാരി തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി.
കുടുംബശ്രീ വഴിയുള്ള വായ്പ വാദ്ഗാനം, കെ ഡിസ്ക് വഴി തൊഴില്‍ദാന പദ്ധതി എന്നീ പ്രചരണ സമയത്തെ സർക്കാർ സംവിധാനവുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾക്കെതിരെയാണ് യുഡിഎഫ് പരാതി നൽകിയത്. അതേസമയം കുടുംബശ്രീ അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചിട്ടില്ലെന്ന വിശദീകരണമാണ് തോമസ് ഐസക് വരണാധികാരിക്ക് നൽകിയത്. ഇത് തള്ളിക്കൊണ്ടാണ് ഐസക്കിനെതിരായ നടപടിയെന്നതും ശ്രദ്ധേയമാണ്.
കുടുംബശ്രീയുമായുമായി തുടക്കം തൊട്ട് തന്നെ അടുപ്പമുള്ളതാണ്, കുടുംബശ്രീയുടെ ഔദ്യോഗികപരിപാടിയില്‍ പങ്കെടുത്തിട്ടില്ല, യോഗം നടക്കുന്നിടത്ത് പോയി വോട്ട് ചോദിക്കും- ഇതായിരുന്നു തോമസ് ഐസക്കിന്‍റെ വിശദീകരണം. അതേസമയം ഇന്ന് കളക്ട്രേറ്റിലെത്തി തോമസ് ഐസക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കുടുംബശ്രീ പ്രവർത്തകർ ആണ് എൽഡിഎഫ് സ്ഥാനാർത്ഥിക്ക് കെട്ടിവയ്ക്കാൻ തുക നൽകിയത്.
Read More:
- കേരളത്തിൽ നിന്ന് ബിജെപിക്ക് ഒരു എം.പിയെ നല്കിയാൽ മോദി അത്ഭുതം കൊണ്ടുവരും: നിർമ്മല സീതാരാമൻ
- ഇനി ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം; നിർണായക തീരുമാനവുമായി കേരള കലാമണ്ഡലം
- സിബിഐക്ക് രേഖകള്‍ കൈമാറുന്നതിൽ വീഴ്ച; 3 ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു മുഖ്യമന്ത്രി
- 'പ്രതിഷേധങ്ങൾ തണുപ്പിക്കാൻ വേണ്ടിയാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്'; നീതി കിട്ടുമോ എന്ന് സംശയമെന്ന് സിദ്ധാർത്ഥിന്റെ അച്ഛൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.