/indian-express-malayalam/media/media_files/uploads/2018/04/Media.jpg)
എക്സ്പ്രസ് ഫയൽ ചിത്രം
24 ന്യൂസ് ചാനലിന്റെ വനിതാ റിപ്പോർട്ടർക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തി കേസെടുത്ത കേരള പൊലിസ് നടപടിയിൽ പ്രതിഷേധമറിയിച്ച് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ. യാതൊരു തരത്തിലുള്ള അക്രമ സംഭവങ്ങളേയും ന്യായീകരിക്കാനാകില്ലെന്നും അതേസമയം, ഒരു മാധ്യമ പ്രവർത്തകയ്ക്കെതിരായ പൊലിസ് നടപടിയെ ശക്തമായ ഭാഷയിൽ അപലപിക്കുന്നു. പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നത് മാധ്യമ ധർമ്മമാണെന്നും ക്രൈം അല്ലെന്നും എഡിറ്റേഴ്സ് ഗിൽഡ് ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
പ്രതിഷേധ സ്ഥലത്ത് ഒരു ജേണലിസ്റ്റ് ഉണ്ടായിരുന്നാൽ അവർക്ക് അതിൽ പങ്കാളിത്തം ഉണ്ടായിരുന്നുവെന്ന് വരുത്തിത്തീർക്കാനാകില്ല. തൊഴിലെടുക്കുന്ന ഒരു മാധ്യമ പ്രവർത്തകയെ അതിന്റെ പേരിൽ മോശക്കാരിയായി ചിത്രീകരിക്കാനുള്ള നീക്കത്തിൽ നിന്ന് കേരള സർക്കാർ പിന്മാറണമെന്ന് എഡിറ്റേഴ്സ് ഗിൽഡ് ആവശ്യപ്പെടുകയാണ്. അതോടൊപ്പം മാധ്യമ പ്രവർത്തകയ്ക്കെതിരായ പൊലിസ് നടപടി പിൻവലിക്കാൻ തയ്യാറാകുകയും മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാൻ തയ്യാറാകുകയും വേണമെന്നും എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ പ്രസിഡന്റ് ആനന്ദ് നാഥ് ആവശ്യപ്പെട്ടു.
നവകേരള യാത്രയിൽ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സഞ്ചരിച്ച ബസിന് നേരെ കെ എസ് യു പ്രവർത്തകർ സംഭവം ഷൂട്ട് ചെയ്തതുമായി ബന്ധപ്പെടുത്തിയാണ് 24 ചാനൽ റിപ്പോർട്ടർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഡിസംബർ 10നാണ് സംഭവം നടന്നത്. വി ജി വിനീതക്കെതിരെ കുറുപ്പംപടി പൊലിസാണ് 120 ബി പ്രകാരമുള്ള ഗൂഢാലോചന കുറ്റം ചുമത്തിയത്. റിപ്പോർട്ടറോട് ചോദ്യം ചെയ്യലിന് ഹാജരാകാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
Read More News Stories:
- 80 അടി ഉയരമുള്ള പപ്പാഞ്ഞി; റെക്കോർഡിട്ട് പുതുവർഷത്തെ വരവേൽക്കാൻ കൊച്ചിൻ കാർണിവൽ
- സെറ്റിൽ ലൈറ്റ് ബോയ്സിനു വരെ നായകന്റെ അതേ ഫുഡ് എന്ന പോളിസി നടപ്പാക്കിയ നായകൻ
- ഖത്തറില്‍ മലയാളി ഉള്‍പ്പടെയുള്ള മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥരുടെ വധശിക്ഷ റദ്ദാക്കി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us