scorecardresearch

വീണാ വിജയന് തിരിച്ചടി; എക്സാലോജിക് കേസിലെ ഹർജി തള്ളി ഹൈക്കോടതി

എക്സാലോജിക്കിനെതിരായ എസ്.എഫ്‌.ഐ.ഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക് നല്‍കിയ ഹർജി തള്ളി കര്‍ണാടക ഹൈക്കോടതി

എക്സാലോജിക്കിനെതിരായ എസ്.എഫ്‌.ഐ.ഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക് നല്‍കിയ ഹർജി തള്ളി കര്‍ണാടക ഹൈക്കോടതി

author-image
WebDesk
New Update
veena vijayan | pinarayi vijayan

ഫയൽ ചിത്രം

ബെംഗളൂരു: എക്സാലോജിക്കിനെതിരായ എസ്.എഫ്‌.ഐ.ഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക് നല്‍കിയ ഹർജി തള്ളി കര്‍ണാടക ഹൈക്കോടതി. കേന്ദ്ര ഏജൻസിയായ എസ്.എഫ്‌.ഐ.ഒയ്ക്ക് അന്വേഷണവുമായി മുന്നോട്ടുപോകാനുള്ള പച്ചക്കൊടിയാണ് കോടതി നൽകിയത്. ഹർജി തള്ളുന്നതായി ഒറ്റവരി മാത്രമാണ് ഇന്ന് ജഡ്ജി പ്രസ്താവിച്ചത്. നാളെ രാവിലെയോടെ പൂർണമായ വിധിപ്രസ്താവം നൽകാമെന്നാണ് ജസ്റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് അറിയിച്ചത്.

Advertisment

കമ്പനി നിയമത്തിലെ 21ാം വകുപ്പ് കരിനിയമമായി ഉപയോഗിക്കുന്നു എന്നാണ് എക്‌സാലോജിക്കിന്റെ പ്രധാന വാദം. അതിന്റെ ഭാഗമാണ് എസ്.എഫ്‌.ഐ.ഒ അന്വേഷണം. അതീവ ഗുരുതര സാഹചര്യങ്ങളില്‍ മാത്രമാണ് എസ്.എഫ്‌.ഐ.ഒ അന്വേഷണം അനിവാര്യം. രണ്ട് കമ്പനികള്‍ സോഫ്റ്റ് വെയര്‍ കൈമാറ്റം നടത്തിയതിന് എസ്.എഫ്‌.ഐ.ഒ അന്വേഷണം ആനുപാതികം അല്ലെന്നുമായിരുന്നു എക്സാലോജിക്കിന്റെ വാദം.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ എക്സാലോജിക്ക് കമ്പനിക്ക് വേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അരവിന്ദ് പി. ദത്തറാണ് ഹാജരായത്. വിശദമായ അന്വേഷണത്തിനാണ് എസ്.എഫ്‌.ഐ.ഒ അന്വേഷണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ മറുപടി. അധികാര ദുര്‍വിനിയോഗ സാധ്യത പരിശോധിക്കാന്‍ ഉത്തരവിടാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ട്. ചില സാമ്പത്തിക ഇടപാടുകള്‍ സംശയകരമാണെന്നും കേന്ദ്ര കമ്പനികാര്യ മന്ത്രാലയം വാദിച്ചു. എക്സാലോജിക്ക് ഗുരുതര നിയമലംഘനം നടത്തിയെന്ന ഇടക്കാല തല്‍സ്ഥിതി റിപ്പോര്‍ട്ട് അനുസരിച്ചാണ് ഈ അന്വേഷണം.

എക്സാലോജികും സി.എം.ആര്‍.എലും തമ്മിലുള്ള ചില സാമ്പത്തിക ഇടപാടുകള്‍ സംശയകരമാണ്. ഇതിലാണ് അന്വേഷണം. രാഷ്ട്രീയ നേതാക്കള്‍ 135 കോടി രൂപ വാങ്ങിയെന്നാണ് മൊഴി. അതിനാൽ കേസില്‍ പൊതുതാല്‍പര്യം ഉള്‍പ്പെടുമെന്നുമാണ് എസ്.എഫ്‌.ഐ.ഒയുടെ വാദം. കേസിലെ അന്വേഷണത്തോട് എക്സാലോജിക്കിന് എതിര്‍പ്പില്ല. എസ്.എഫ്‌.ഐ.ഒ അന്വേഷണത്തോട് മാത്രമാണ് എതിര്‍പ്പ്.

Advertisment

കമ്പനി നിയമത്തിലെ 212 വകുപ്പനുസരിച്ച് എക്സാലോജികില്‍ എസ്.എഫ്‌.ഐ.ഒ അന്വേഷണം നടത്തുന്നത് നിയമ വിരുദ്ധമാണോ എന്നാണ് കോടതി പരിശോധിക്കുന്നത്. എക്സാലോജിക്കി ന്റെ ഉപഹര്‍ജിയിലെ സ്റ്റേ ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ വീണാ വിജയന് ആശ്വാസമാകും, ഇല്ലെങ്കില്‍ കനത്ത തിരിച്ചടിയും. രണ്ടായാലും വീണാ വിജയന് ഈ ദിവസം നിര്‍ണ്ണായകം. തിരിച്ചടിയെങ്കില്‍ ഇടക്കാല ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനാവും തീരുമാനം.

Read More

High Court Karnataka

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: