/indian-express-malayalam/media/media_files/2025/03/22/ls8hi3nD1gLx1bDx4NcL.jpg)
തിരുവനന്തപുരത്ത് നടക്കുന്ന ആശമാരുടെ സമരം
തിരുവനന്തപുരം: ആശമാരുടെ പ്രശ്‌നങ്ങൾ കേന്ദ്രസർക്കാരിനെ അറിയിച്ചെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ്. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വീണാ ജോർജ്.
ആശമാരുടെ ഇൻസെന്റീവ് കൂട്ടുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഉറപ്പുനൽകിയാതായി വീണാ ജോർജ് പറഞ്ഞു. ആശമാരുടെ പ്രശ്‌നങ്ങൾ അടക്കം നാലുകാര്യങ്ങൾ കേന്ദ്രമന്ത്രിയുമായി സംസാരിച്ചു. ആശമാരുടെ കാര്യത്തിൽ കേന്ദ്ര ഗൈഡ് ലൈൻ മാറ്റണമെന്ന് ആവശ്യപ്പെട്ടെന്നും വീണാ ജോർജ് പറഞ്ഞു. കേന്ദ്രാവിഷ്‌കൃത പദ്ധതിയയായ ആശയിൽ വേണ്ട മാറ്റങ്ങൾ സംബന്ധിച്ചുള്ള കാര്യങ്ങൾ ചർച്ചചെയ്‌തെന്നും വീണാ ജോർജ് അറിയിച്ചു.
ആശാ വർക്കർമാരെ വിമൻ വോളൻറിയേഴ്‌സ് എന്നത് മാറ്റി വർക്കേഴ്‌സ് ആക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.ഇപ്പോഴത്തെ സാഹചര്യത്തിൽ വളരെ ഗൗരവത്തോടെ തന്നെ ഈ പ്രശ്‌നം കേന്ദ്ര മന്ത്രി ജെ പി നദ്ദയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്,കേന്ദ്രം തുക വർദ്ധിപ്പിച്ചാൽ കേരളവും വർദ്ധിപ്പിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
നിലപാട് തിരുത്തി ഐഎൻടിയുസി
സെക്രട്ടറിറ്റേറ്റിന് മുന്നിൽ രാപ്പകൽ സമരം ചെയ്യുന്ന ആശാ വർക്കർമാർക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഐഎൻടിയുസി. നേരത്തെ ആശാ സമരത്തെ ഐഎൻടിയുസി തള്ളി പറഞ്ഞിരുന്നു. യുഡിഎഫ് സമരത്തെ പിന്തുണയ്ക്കുമ്പോൾ ഐഎൻടിയുസി എതിരായത് ചർച്ചയായിരുന്നു. അതിനിടെയാണ് ഇപ്പോൾ പിന്തുണ പ്രഖ്യാപിച്ച് ഐഎൻടിയുസി രംഗത്തുവന്നിരിക്കുന്നത്.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും, കെ സി വേണുഗോപാലിന്റെയും അഭ്യർത്ഥന മാനിച്ചാണ് പിന്തുണ എന്ന് ഐഎൻടിയുസി പ്രസിഡന്റ്‌റ് ആർ ചന്ദ്രശേഖരൻ പ്രസ്താവനയിൽ പറയുന്നു. തൊഴിലാളി താൽപര്യം ഉയർത്തിപ്പിടിച്ച് ഈ ആവശ്യം കേന്ദ്ര സംസ്ഥാന സർക്കാരുകളിൽ ഉന്നയിച്ച് പ്രക്ഷോഭം നടത്താൻ ഈ മേഖലയിലെ എല്ലാ യൂണിയനുകളും കേന്ദ്ര ട്രേഡ് യൂണിയനുകളും ഒരുമിച്ച് തയ്യാറാകണം. സമരത്തെ പിന്തുണയ്ക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും തയ്യാറാകണമെന്നും കേന്ദ്രസംസ്ഥാന സർക്കാരുകൾ 60 : 40 അനുപാതം നടപ്പിലാക്കണമെന്ന ആവശ്യവും ഐഎൻടിയുസി മുന്നോട്ടുവെച്ചു.
ആശമാരെ തൊഴിലാളികളായി അംഗീകരിച്ച് അർഹതപ്പെട്ട മുഴുവൻ ആനുകൂല്യ ങ്ങളും നൽകാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന കെ.സി. വേണുഗോപാലിന്റെ സെക്രട്ടറിയേറ്റിന് മുന്നിലെ പ്രഖ്യാപനം തീർത്തും സ്വാഗതാർഹമാണെന്നും ഐഎൻടിയുസി വ്യക്തമാക്കി.
Read More
- സംസ്ഥാനത്ത് ഉരുൾപ്പൊട്ടലിന് സാധ്യത;മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
- എമ്പുരാനെതിരെ ഹര്ജി; ബിജെപി ജില്ലാ കമ്മിറ്റി അംഗത്തിന് സസ്പെന്ഷൻ
- എമ്പുരാൻ റീ എഡിറ്റഡിൽ 24 വെട്ട്, സുരേഷ് ഗോപിയുടെ പേര് ഒഴിവാക്കി; മാറ്റങ്ങൾ ഇങ്ങനെ
- റീ എഡിറ്റിങ് എല്ലാവരുടെയും സമ്മതപ്രകാരം, പൃഥ്വിരാജിനെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ല: ആന്റണി പെരുമ്പാവൂർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.