/indian-express-malayalam/media/media_files/uploads/2019/05/V-Muraleedharan.jpg)
ന്യൂഡല്‍ഹി: നരേന്ദ്ര മോദി മന്ത്രിസഭയില്‍ സഹമന്ത്രിയായ വി.മുരളീധരന് രണ്ട് വകുപ്പുകള്‍. വിദേശകാര്യം, പാര്‍ലമെന്ററി കാര്യം എന്നീ വകുപ്പുകളാണ് മുരളീധരന് നല്‍കിയിരിക്കുന്നത്. വിദേശകാര്യ സഹമന്ത്രിയെന്ന നിലയിൽ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന് കീഴിലായിരിക്കും പ്രവർത്തിക്കുക. ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള നാടാണ് കേരളമെന്നും പ്രവാസികളുടെ യാത്രാ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടുമെന്നും വി.മുരളീധരൻ പറഞ്ഞു.
വിദേശകാര്യ രംഗത്ത് നേരത്തെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. അതിനാല്‍ തനിക്ക് വിഷയങ്ങളില്‍ ഇടപെടാന്‍ സാധിക്കുമെന്ന് മുരളീധരന്‍ പറഞ്ഞു. എല്ലാവരേയും ഒരുമിച്ചു കൊണ്ടു പോവുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യമെന്നും മുരളീധരന്‍ പറഞ്ഞു.
Also Read: Kerala LIVE News Updates: മന്ത്രിയാകാത്തതിൽ വിഷമമില്ല: അൽഫോൺസ് കണ്ണന്താനം
രണ്ടാം മോദി മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂര്‍ത്തിയായി. അമിത് ഷാ ആഭ്യന്തര മന്ത്രിയാവും, രാജ് നാഥ് സിങ് പ്രതിരോധ മന്ത്രിയാകുമ്പോള്‍ മുന്‍ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ ധനകാര്യ വകുപ്പിന്റെ ചുമതല വഹിക്കും. നിതിന്‍ ഗഡ്കരിക്ക് ഗതാഗത വകുപ്പാണ് നല്‍കിയിരിക്കുന്നത്.
നേരത്തെ, കേരളത്തില്‍ മോദി തരംഗം ഉണ്ടാകാത്തത് എന്തെന്ന് വിശദമായി പരിശോധിക്കുമെന്ന് വി.മുരളീധരന്‍ പറഞ്ഞിരുന്നു. രാജ്യത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് മലയാളികള്‍ക്ക് ധാരണയില്ലാത്തതാവാം ഇതിനു കാരണമെന്നും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം മുരളീധരന്‍ പറഞ്ഞു.
Read More: അമിത് ഷായ്ക്ക് ആഭ്യന്തരം, രാജ്നാഥ് സിങ്ങിന് പ്രതിരോധം; ടീം മോദി തയ്യാർ
കേരളത്തിലെ ബിജെപിയില്‍ ഇപ്പോള്‍ അഴിച്ചുപണി ആവശ്യമില്ലെന്ന് മുരളീധരന്‍ പറഞ്ഞു. ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും അഴിച്ചുപണി നടത്താറില്ല. പാര്‍ട്ടിയില്‍ പുതിയ ഒരു അധികാരകേന്ദ്രമായി താന്‍ പ്രവര്‍ത്തിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എതിരാളികളെ ഇല്ലായ്മ ചെയ്യുന്ന ശൈലി സിപിഎം ആദ്യം അവസാനിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അടുത്തകാലത്ത് എതിര്‍ സ്ഥാനാര്‍ഥിയെ വധിക്കാന്‍ വരെ ശ്രമം നടന്നെന്നും സിപിഎം ഈ ശൈലി അവസാനിപ്പിച്ചാല്‍ മാത്രമേ കൊലപാതക രാഷ്ട്രീയത്തിന് അറുതി ഉണ്ടാവൂ എന്നും മന്ത്രി ആരോപിച്ചു.
Also Read: സുഷമ സ്വരാജ്, ജെയ്റ്റ്ലി, മേനക ഗാന്ധി: മന്ത്രിസഭയില്‍ ഇടം നേടാതെ പോയ മുന്‍ കേന്ദ്രമന്ത്രിമാര്‍
ശബരിമല വിഷയം കൂടുതല്‍ വോട്ടുകള്‍ നല്‍കി. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ അതുമാത്രം പോരായിരുന്നു. കേരളത്തില്‍ ന്യൂനപക്ഷങ്ങളെ കൂടുതലായി ആകര്‍ഷിക്കാന്‍ കഴിയേണ്ടതുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. ശബരിമലയില്‍ വിശ്വാസ സംരക്ഷണത്തിന് കേന്ദ്ര ഇടപെടലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമാണ് മുരളീധരന്‍. സത്യപ്രതിജ്ഞയ്ക്ക് ഏതാനും മണിക്കൂറുകള്‍ മുന്‍പ് വരെ അത്യന്തം സസ്‌പെന്‍സ് നിറഞ്ഞ അന്തരീക്ഷമായിരുന്നു. എംപിമാരുടെ വസതിയായ സ്വര്‍ണ ജയന്തി അപ്പാര്‍ട്ട്‌മെന്റില്‍ കെ.സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ക്കൊപ്പമായിരുന്നു വി.മുരളീധരന്‍. മൂന്ന് മണിയോടെ മന്ത്രി പദത്തിന്റെ ആദ്യ സൂചനകളെത്തി. 3.30യോടെ ബിജെപി അധ്യക്ഷന്‍ അമിത് ഷാ വിളിച്ചു. നിയുക്ത മന്ത്രിമാര്‍ക്കായി പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിലേക്ക് ക്ഷണവും നല്‍കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.