PM Narendra Modi Government Full Cabinet Ministers Portfolio: ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം മന്ത്രിസഭയിലെ അംഗങ്ങളുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. 58 മന്ത്രിമാരാണ് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത്. അമിത് ഷായാണ് ആഭ്യന്തര മന്ത്രി. രാജ്നാഥ് സിങ്ങാണ് പ്രതിരോധ മന്ത്രി. മന്ത്രിസഭയിൽ കേരളത്തിൽനിന്നുളള ഏക അംഗമായ വി.മുരളീധരന് രണ്ടു വകുപ്പുകളാണ്. വിദേശകാര്യം, പാർലമെന്ററികാര്യ വകുപ്പുകളുടെ സഹമന്ത്രിയായാണ് വി.മുരളീധരൻ പ്രവർത്തിക്കുക.
PM Modi Cabinet Ministers 2019 Portfolio Live: Narendra Modi Government Ministers Portfolios
മന്ത്രിമാരുടെ വകുപ്പുകൾ
നരേന്ദ്ര മോദി (പ്രധാനമന്ത്രി)- പേഴ്സണൽ മന്ത്രാലയം, ആണവോര്‍ജ്ജ വകുപ്പ് , ബഹിരാകാശ വകുപ്പ്,പ്രധാനപ്പെട്ട എല്ലാ നയപരമായ വിഷയങ്ങളും ഒരു മന്ത്രിക്കും അനുവദിച്ചിട്ടില്ലാത്ത മറ്റ് എല്ലാ വകുപ്പുകളും.
കാബിനറ്റ് മന്ത്രിമാര്‍
1. രാജ്നാഥ് സിങ്-പ്രതിരോധം
2. അമിത് ഷാ- ആഭ്യന്തരകാര്യം
3. നിതിന്‍ ജയറാം ഗഡ്കരി- റോഡ് ഗതാഗതവും, ഹൈവേകളും, ചെറുകിട – ഇടത്തരം സംരംഭങ്ങള്‍
4. ഡി.വി.സദാനന്ദ ഗൗഡ-രാസവസ്തുക്കളും, വളങ്ങളും
5. നിർമ്മല സീതാരാമൻ- ധനകാര്യം, കോര്‍പറേറ്റ് കാര്യം
6. റാംവിലാസ് പാസ്വാന്- ഉപഭോക്തൃ കാര്യങ്ങള്‍, ഭക്ഷ്യവും, പൊതുവിതരണവും
7. നരേന്ദ്ര സിങ് തോമർ- കൃഷിയും, കര്‍ഷക ക്ഷേമവും; ഗ്രാമവികസനം, പഞ്ചായത്ത് രാജ്
8. രവിശങ്കർ പ്രസാദ്- നിയമവും, നീതിന്യായവും; വാര്‍ത്താ വിനിമയം, ഇലക്ട്രോണിക്സും, വിവര സാങ്കേതിക വിദ്യയും
9. ഹര്‍സിമ്രത് കൗര്‍ ബാദല്‍- ഭക്ഷ്യസംസ്കരണ വ്യവസായങ്ങള്‍
10. താവര്‍ചന്ദ് ഗെഹ്ലോട്ട്- സാമൂഹിക നീതിയും, ശാക്തീകരണവും
11. ഡോ. സുബ്രഹ്മണ്യം ജയശങ്കര്‍- വിദേശകാര്യം
12. രമേശ് പൊഖ്രിയാല്‍ നിഷാങ്ക്- മാനവവിഭവശേഷി വികസനം
13. അർജുൻ മുണ്ട- ആദിവാസി ക്ഷേമം
14. സ്മൃതി ഇറാനി-വനിതാ ശിശുവികസനവും, ടെക്സ്റ്റൈയില്‍സും
15. ഹർഷ്വർധൻ- ആരോഗ്യവും, കുടുംബക്ഷേമവും, ശാസ്ത്രവും, സാങ്കേതികവിദ്യയും, ഭൗമശാസ്ത്രവും
16. പ്രകാശ് ജാവദേക്കര്‍- പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം & വാര്‍ത്താ വിതരണവും പ്രക്ഷേപണവും.
17. പീയുഷ് ഗോയൽ- റെയില്‍വേ; വാണിജ്യവും, വ്യവസായവും
18. ധർമേന്ദ്ര പ്രധാൻ- പെട്രോളിയവും, പ്രകൃതിവാതകവും ഉരുക്കും
19. മുക്താർ അബ്ബാസ് നഖ്വി- ന്യൂനപക്ഷ കാര്യം
20. പ്രഹ്ലാദ് ജോഷി- പാർലമെന്ററി കാര്യം, കൽക്കരി, ഖനി
21. ഡോ. മഹേന്ദ്രനാഥ് പാണ്ഡെ- നൈപുണ്യവികസനവും, സംരംഭകത്വവും
22. അരവിന്ദ് ഗൺപത് സാവന്ത്- ഖനവ്യവസായങ്ങളും പൊതുസംരംഭങ്ങളും
23. ഗിരിരാജ് സിങ്- മൃഗസംരക്ഷണം, ക്ഷീരോല്പാദനവും ഫിഷറീസും
24. ഗജേന്ദ്ര ഷെഖാവത്ത്- ജലശക്തി
സഹമന്ത്രിമാര്‍ – (സ്വതന്ത്ര ചുമതല)
1. സന്തോഷ് കുമാര്‍ ഗംഗ്വാര്‍- തൊഴിലും ഉദ്യോഗവും
2. റാവു ഇന്ദർജിത് സിങ്- സ്റ്റാറ്റിസ്റ്റിക്സും പദ്ധതി നടത്തിപ്പും, ആസൂത്രണവും
3. ശ്രീപദ് യസ്സോ നായിക്- ആയുഷ് മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയും പ്രതിരോധ മന്ത്രാലയത്തില്‍ സഹമന്ത്രിയും
4. ജിതേന്ദ്ര സിങ്- വടക്ക് – കിഴക്കന്‍ മേഖലാ വികസന മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതല, പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി, പേഴ്സണല്‍, പൊതു ആവലാതികളും പെന്‍ഷനുകളും മന്ത്രാലയം, ആണവോര്‍ജ്ജ വകുപ്പ്, ബഹിരാകാശ വകുപ്പ് എന്നിവയുടെ സഹമന്ത്രി
5. കിരൺ റിജ്ജു- യുവജനകാര്യ സ്പോര്‍ട്സ് മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതല, ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ സഹമന്ത്രി
6. പ്രഹ്ലാദ് സിങ് പട്ടേൽ- സാംസ്കാരികം, വിനോദ സഞ്ചാരം
7. രാജ് കുമാർ സിങ്- ഊർജം, നവ പുനരുപയോഗ ഊർജം, നൈപുണ്യവികസവും, സംരംഭകത്വവും
8. ഹർദീപ് സിങ് പുരി- ഭവന നിര്‍മ്മാണവും, നഗരകാര്യവും, സിവില്‍ വ്യോമയാനം, വാണിജ്യവും, വ്യവസായവും
9. മന്‍സുഖ് എല്‍. മാണ്ഡവ്യ- ഷിപ്പിങ്, രാസവസ്തുക്കളും വളങ്ങളും
സഹമന്ത്രിമാര്‍ വകുപ്പുകൾ
1. ഫഗന്‍സിംഗ് കുലസ്തെ- ഉരുക്ക് മന്ത്രാലയം
2. അശ്വിനി കുമാര്‍ ചൗബെ- ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം
3. അര്ജ്ജുന് റാം മേഘ്വാള്- പാര്‍ലമെന്ററികാര്യ മന്ത്രാലയം, ഖനവ്യവസായങ്ങളും, പൊതുസംരംഭങ്ങളും മന്ത്രാലയം
4. ജനറല്‍ (റിട്ട.)വി.കെ.സിംഗ്- റോഡ് ഗതാഗത ഹൈവേ മന്ത്രാലയം
5. കൃഷന് പാല്- സാമൂഹ്യ നീതി ശാക്തീകരണ മന്ത്രാലയം
6. ദാന്‍വെ റാവുസാഹബ് ദാദാറാവു- ഉപഭോക്തൃകാര്യങ്ങള്‍, ഭക്ഷ്യവും പൊതുവിതരണവും മന്ത്രാലയം
7. ജി. കിഷന് റെഡ്ഡി- ആഭ്യന്തരകാര്യ മന്ത്രാലയം
8.പര്‍ഷോത്തം രുപാല- കൃഷിയും, കര്‍ഷക ക്ഷേമവും
9. രാംദാസ് അത്വാലെ- സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം
10. സാധ്വി നിരഞ്ജന് ജ്യോതി- ഗ്രാമവികസന മന്ത്രാലയം
11. ബാബുല്‍ സുപ്രിയോ- പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം
12. സഞ്ജീവ് കുമാര്‍ ബല്യാന്‍- മൃഗസംരക്ഷണം, ക്ഷീരവികസനം, ഫിഷറീസ് മന്ത്രാലയം
13. ധോത്രെ സഞ്ജയ് ശ്യാംറാവു- മനുഷ്യ വിഭവ ശേഷി വികസനം, വാര്‍ത്താ വിനിമയം, ഇലക്ട്രോണിക്സും, വിവര സാങ്കേതികവിദ്യയും
14. അനുരാഗ് സിങ് ഠാക്കൂര്‍- ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം
15. അങ്കടി സുരേഷ് ചന്നബാസപ്പ- റെയില്‍വേ മന്ത്രാലയം
16. നിത്യാനന്ദ് റായ്- ആഭ്യന്തരകാര്യം
17. രത്തന്‍ ലാല്‍ കട്ടാരിയ- ജലശക്തി, സാമൂഹ്യനീതിയും ശാക്തീകരണവും
18. വി. മുരളീധരന്- വിദേശകാര്യം, പാര്‍ലമെന്ററികാര്യം
19. രേണുക സിംഗ് സരുദ- ആദിവാസികാര്യ മന്ത്രാലയം
20. സോം പ്രകാശ്- വാണിജ്യ, വ്യവസായ മന്ത്രാലയം
21. രാമേശ്വര്‍ തെലി- ഭക്ഷ്യ സംസ്കരണ വ്യവസായങ്ങള്‍
22. പ്രതാപ് ചന്ദ്ര സാരംഗി- സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭങ്ങള്‍, മൃഗസംരക്ഷണം, ക്ഷീരവികസനം, ഫിഷറീസ്
23. കൈലാഷ് ചൗധരി- കൃഷി, കര്‍ഷക ക്ഷേമ മന്ത്രാലയം
24. ദേബശ്രീ ചൗധരി- വനിതാ ശിശുവികസന മന്ത്രാലയം
Congratulations to all those who took oath today. This team is a blend of youthful energy and administrative experience. It has people who have excelled as Parliamentarians and those who have had distinguished professional careers.
Together, we will work for India’s progress. pic.twitter.com/NKQh61eYCh
— Narendra Modi (@narendramodi) May 30, 2019
രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭ ഇന്നലെയാണ് സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം 58 മന്ത്രിമാരാണ് സത്യപ്രതിഞ്ജ ചെയ്തത്. 24 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള 9 സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. തുടർച്ചയായ രണ്ടാം തവണയും അധികാരത്തിലെത്തുന്ന ആദ്യ കോൺഗ്രസ് ഇതര സർക്കാരാണ് നരേന്ദ്ര മോദിയുടേത്.
Read More: നരേന്ദ്ര മോദി 2.0: പ്രധാനമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത് 57 മന്ത്രിമാർ
മന്ത്രിസഭയിലെ രണ്ടാമനായി രാജ്നാഥ് സിങ് സത്യപ്രതിജ്ഞ ചെയ്തപ്പോൾ അമിത് ഷാ മൂന്നാമനായാണ് സത്യപ്രതിജ്ഞ ചെയ്തത്. കഴിഞ്ഞ മന്ത്രിസഭയിലെ പ്രമുഖരായ അരുൺ ജെയ്റ്റ്ലി, സുഷ്മ സ്വരാജ്, മനേക ഗാന്ധി എന്നിവർ രണ്ടാം മന്ത്രിസഭയിലില്ല. ആരോഗ്യ കാരണങ്ങളാലാണ് അരുൺ ജെയ്റ്റ്ലിയും സുഷ്മ സ്വരാജും മാറി നിന്നതെന്നാണ് സൂചന.