Kerala News May 31 Highlights: വയനാടുകാരോട് നന്ദി പറയാൻ രാഹുൽ എത്തുന്നു, ജൂൺ 7 ന് കേരളത്തിലെത്തും

Kerala News May 31 Highlights: വിദേശകാര്യം, പാർലമെന്ററികാര്യ വകുപ്പുകളുടെ സഹമന്ത്രിയായാണ് വി.മുരളീധരൻ പ്രവർത്തിക്കുക

Rahul Gandhi, Congress, ie malayalam
Rahul Gandhi

Kerala News May 31 Highlights: തിരുവനന്തപുരം: രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ മന്ത്രിസഭയിലെ ഏക മലയാളിയാണ് വി.മുരളീധരൻ. അൽഫോൺസ് കണ്ണന്താനം, കുമ്മനം രാജശേഖരൻ, സുരേഷ് ഗോപി എന്നിവരുടെ പേരുകൾ മന്ത്രിസ്ഥാനത്തേക്ക് ഉയർന്നുകേട്ടുവെങ്കിലും അവസാനം നറുക്ക് വീണത് മുരളീധരനായിരുന്നു.

മന്ത്രിസഭയിൽ കേരളത്തിൽനിന്നുളള ഏക അംഗമായ വി.മുരളീധരന് രണ്ടു വകുപ്പുകളാണ്. വിദേശകാര്യം, പാർലമെന്ററികാര്യ വകുപ്പുകളുടെ സഹമന്ത്രിയായാണ് വി.മുരളീധരൻ പ്രവർത്തിക്കുക. തലശേരി സ്വദേശിയാണ് വി.മുരളീധരൻ. എബിവിപിയിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. എബിവിപിയുടെ സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.

കോൺഗ്രസ് അധ്യക്ഷൻ രഹുൽ ഗാന്ധി കേരളത്തിൽ വരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽനിന്നും രാഹുൽ മത്സരിച്ച് വിജയിച്ചിരുന്നു. വയനാട് നൽകിയ സ്നേഹത്തിനും പിന്തുണക്കും നന്ദി അർപ്പിക്കുവാനാണ് രാഹുൽ വരുന്നത്. ജൂൺ 7, 8 തീയതികളിൽ രാഹുൽ ഗാന്ധി വയനാട്ടിലെത്തും.

Live Blog

Kerala News May 31 LIVE Updates:














19:55 (IST)31 May 2019





















കേരള ഹൗസ് റസിഡന്റ്‌ കമ്മീഷണർ പുനീത് കുമാർ വിദേശകാര്യ പാർലമെൻററി കാര്യ സഹമന്ത്രി വി മുരളീധരനെ കേരള സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ആശംസ അറിയിക്കുന്നു.

17:49 (IST)31 May 2019





















മുളവുകാട് – കണ്ടെയ്നർ റോഡിലെ കാന പ്രശ്നം: ജൂൺ മൂന്നിന് കലക്ടറേറ്റിൽ യോഗം

മുളവുകാട് – കണ്ടെയ്നർ റോഡിലെ കാന നിർമ്മാണം അശാസ്ത്രീയമാണെന്നും തദ്ദേശവാസികൾക്ക് ഒട്ടും പ്രയോജനകരമല്ലന്നും പഞ്ചായത്തും പ്രദേശവാസികളും പരാതി നൽകിയതിനെ തുടർന്ന് ജില്ലാ കലക്ടർ മുഹമ്മദ് വൈ സഫീറുള്ള സ്ഥലം സന്ദർശിച്ചു. പരാതിക്ക് ആധാരമായ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് ജൂൺ മൂന്നിന് രാവിലെ 11 മണിക്ക് ജില്ലാ കലക്ടറുടെ ചേംബറിൽ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേർക്കുമെന്ന് കലക്ടർ അറിയിച്ചു.

17:28 (IST)31 May 2019





















ആർ.നിശാന്തിനിക്കെതിരെ സർക്കാർ പുതിയ അന്വേഷണം പ്രഖ്യാപിച്ചു

ബാങ്ക് മാനേജരെ കള്ളക്കേസിൽ കുടുക്കി മർദിച്ച കേസിൽ ഐ.പി.എസ് ഉദ്യോഗസ്ഥ ആർ.നിശാന്തിനിക്കെതിരെ സർക്കാർ പുതിയ അന്വേഷണം പ്രഖ്യാപിച്ചു. നിശാന്തിനിയെ കുറ്റവിമുക്തയാക്കിയ റിപ്പോർട്ട് റദ്ദാക്കിയെന്നും പുതിയ റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് കോടതിയെ അറിയിക്കുമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ ഉടൻ തീരുമാനിക്കുമെന്നും സർക്കാർ വ്യക്തമാക്കി. Read More

17:27 (IST)31 May 2019





















ശബരിമല വിഷയം; വിശ്വാസികള്‍ എതിരായത് തിരിച്ചടിയായെന്ന് സിപിഎം

ശബരിമല എന്ന വാക്ക് ഒഴിവാക്കി സിപിഎം സംസ്ഥാന സമിതിയില്‍ റിപ്പോര്‍ട്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയുള്ള റിപ്പോര്‍ട്ടിലാണ് സിപിഎം ശബരിമല എന്ന വാക്ക് പൂര്‍ണ്ണമായും ഒഴിവാക്കിയത്. ഒരു വിഭാഗം വിശ്വാസികള്‍ എതിരായത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയായെന്ന് സിപിഎം സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. എതിര്‍ചേരി തെറ്റിദ്ധാരണ പരത്തിയത് പ്രതിരോധിക്കാനായില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. Read More

17:10 (IST)31 May 2019





















രാഹുൽ ഗാന്ധി കേരളത്തിൽ എത്തുന്നു

ലോക്‌സഭയിലേക്ക് വയനാട്ടിൽനിന്നും മത്സരിച്ച് വിജയിച്ച രാഹുൽ ഗാന്ധി കേരളത്തിൽ എത്തുന്നു. വയനാട് നൽകിയ സ്നേഹത്തിനും പിന്തുണക്കും നന്ദി അർപ്പിക്കുവാനാണ് രാഹുൽ ഗാന്ധി ജൂൺ 7, 8 തീയതികളിൽ വയനാടിലെത്തുന്നത്.

17:06 (IST)31 May 2019





















നിർമ്മൽ NR-123 ഭാഗ്യക്കുറി, ഒന്നാം സമ്മാനം തൃശൂരിന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമ്മൽ NR-123 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം NW 886791 (തൃശൂർ) ടിക്കറ്റിന് ലഭിച്ചു. രണ്ടാം സമ്മാനം NZ 926697 (തിരുവനന്തപുരം) ടിക്കറ്റിനാണ്. Read More

16:28 (IST)31 May 2019





















പിണറായിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്

വയനാട്ടിലെ കര്‍ഷക ആത്മഹത്യയില്‍ അന്വേഷണം ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന് വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ കത്ത്. വയനാട്ടിലെ പനമരം പഞ്ചായത്തില്‍ വി.ദിനേഷ് കുമാര്‍ എന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തെ കുറിച്ച് അന്വേഷണം വേണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ ആവശ്യം. Read More

15:18 (IST)31 May 2019





















ശബരിമല യുവതീപ്രവേശനം; ഓര്‍ഡിനന്‍സിനെ കുറിച്ച് വ്യക്തത നല്‍കാതെ മുരളീധരന്‍

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താതെ കേന്ദ്രമന്ത്രി വി.മുരളീധരന്‍. ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് അടക്കമുള്ള കാര്യങ്ങള്‍ പരിഗണനയിലുണ്ടെന്ന് തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി നേതാക്കള്‍ അവകാശപ്പെട്ടിരുന്നു. Read More

15:15 (IST)31 May 2019





















നരേന്ദ്ര മോദി മന്ത്രിസഭയിൽ വി.മുരളീധരന് രണ്ട് വകുപ്പുകള്‍

നരേന്ദ്ര മോദി മന്ത്രിസഭയില്‍ സഹമന്ത്രിയായ വി.മുരളീധരന് രണ്ട് വകുപ്പുകള്‍. വിദേശകാര്യം, പാര്‍ലമെന്ററി കാര്യം എന്നീ വകുപ്പുകളാണ് മുരളീധരന് നല്‍കിയിരിക്കുന്നത്. വിദേശകാര്യ സഹമന്ത്രിയെന്ന നിലയിൽ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന് കീഴിലായിരിക്കും പ്രവർത്തിക്കുക. Read More

15:11 (IST)31 May 2019





















കേരളത്തിൽ ഇന്നു ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിൽ ഇന്നു ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. എറണാകുളം ജില്ലയിൽ യെല്ലോ അലർട്ട്. Read More

12:29 (IST)31 May 2019





















മന്ത്രിയാകാത്തതിൽ വിഷമമില്ലെന്ന് അൽഫോൺസ് കണ്ണന്താനം

നരേന്ദ്ര മോദിയുടെ രണ്ടാം മന്ത്രിസഭയിൽ തന്നെ ഉൾപ്പെടുത്താത്തതിൽ വിഷമമില്ലെന്ന് അൽഫോൺസ് കണ്ണന്താനം. മന്ത്രിയായിട്ടല്ല ഞാൻ ജനിച്ചത്. പ്രധാനമന്ത്രി എനിക്കൊരു അവസരം തന്നു. അതിന് നന്ദിയുണ്ട്. കേരളത്തിൽ ബിജെപിയുടെ വളർച്ച പോരെന്നും ഇനിയും വളരാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

11:59 (IST)31 May 2019





















ആലപ്പുഴയിൽ വീട് കുത്തിത്തുറന്ന് 60 പവൻ സ്വർണം കവർന്നു

ആലപ്പുഴ വളളിക്കുന്നത്ത് വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന് 60 പവൻ സ്വർണം കവർന്നു. പൂമംഗലത്ത് സദാനന്ദന്റെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

11:59 (IST)31 May 2019





















നിർമ്മൽ NR-123 ഭാഗ്യക്കുറിയുടെ ഫലം ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമ്മൽ NR-123 ഭാഗ്യക്കുറിയുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. വിശദമായ ഫലം വൈകീട്ട് നാലു മണിയോടെ malayalam.indianexpress.com ൽ അറിയാം. Read More

11:58 (IST)31 May 2019





















വിവാഹാഭ്യര്‍ത്ഥന നിരസിച്ചു, യുവതിയെ ഓട്ടോ ഡ്രൈവര്‍ വെട്ടി പരുക്കേല്‍പിച്ചു

വി​വാ​ഹ അ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​ക്കു വെ​ട്ടേ​റ്റു. തി​രു​വ​ന​ന്ത​പു​രം എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രി പു​ഷ്പ​യ്ക്കാ​ണ് വെ​ട്ടേ​റ്റ​ത്. ഇന്ന് രാവിലെയായിരുന്നു സംഭവം. രാ​വി​ലെ ജോ​ലി​ക്കു വ​രു​ന്പോ​ൾ മെ​ഡി​ക്ക​ൽ കോ​ളേജി​ന് സ​മീ​പ​ത്തെ റോ​ഡി​ൽ​വ​ച്ചാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. Read More

11:57 (IST)31 May 2019





















തിരുവനന്തപുരം വിമാനത്താവളം വഴിയുളള സ്വർണക്കടത്ത്: മുഖ്യപ്രതി കീഴടങ്ങി

വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണക്കടത്തിൽ മുഖ്യപ്രതി അഡ്വ. ബിജു മോഹന്‍ കീഴടങ്ങി. കൊച്ചി ഡിആര്‍ഐ ഓഫിസിലാണ് പ്രതി കീഴടങ്ങിയത്. ഇയാളെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്ത് വരികയാണ്. സിപിഎം അനുകൂലിയും അഭിഭാഷകനുമായ ബിജുവിന് സ്വർണക്കടത്തുമായി ബന്ധമുള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു. Read More

11:56 (IST)31 May 2019





















താനൂരില്‍ ബിജെപിയുടെ ആഹ്ളാദ പ്രകടനത്തിനിടെ മൂന്ന് പേര്‍ക്ക് കുത്തേറ്റു

താനൂരിൽ ബിജെപി ആഹ്ലാദ പ്രകടനത്തിനിടെ അക്രമം. രണ്ട് പേർക്ക് കല്ലേറിൽ പരുക്കേൽക്കുകയും മൂന്ന് പേർക്ക് കുത്തേൽക്കുകയും ചെയ്തു. എസ്ഡിപിഐ പ്രവർത്തകൻ ഷാഫി, ബിജെപി പ്രവർത്തകരായ പ്രകാശ്, പ്രണവ് എന്നിവർക്കാണ് കുത്തേറ്റത്. വ്യാഴാഴ്ച വൈകീട്ട് ഏഴോടെ താനൂര്‍ ജംങ്ഷനിലാണു സംഭവം. Read More

11:53 (IST)31 May 2019





















കേരളത്തിലെ ബിജെപിയിൽ ഇപ്പോൾ അഴിച്ചുപണി ആവശ്യമില്ല: മുരളീധരൻ

കേ​ര​ള​ത്തി​ൽ മോ​ദി ത​രം​ഗം ഉ​ണ്ടാ​കാ​ത്ത​ത് എ​ന്തെ​ന്ന് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്ന് കേ​ന്ദ്ര സ​ഹ​മ​ന്ത്രി വി.മു​ര​ളീ​ധ​ര​ൻ. രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് മ​ല​യാ​ളി​ക​ൾ​ക്ക് ധാ​ര​ണ​യി​ല്ലാ​ത്ത​താ​വാം ഇ​തി​നു കാ​ര​ണ​മെ​ന്നും മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ശേ​ഷം മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. കേരളത്തിലെ ബിജെപിയിൽ ഇപ്പോൾ അഴിച്ചുപണി ആവശ്യമില്ലെന്ന് മുരളീധരൻ പറഞ്ഞു. Read More

നരേന്ദ്ര മോദി മന്ത്രിസഭയില്‍ സഹമന്ത്രിയായ വി.മുരളീധരന് രണ്ട് വകുപ്പുകള്‍. വിദേശകാര്യം, പാര്‍ലമെന്ററി കാര്യം എന്നീ വകുപ്പുകളാണ് മുരളീധരന് നല്‍കിയിരിക്കുന്നത്. വിദേശകാര്യ സഹമന്ത്രിയെന്ന നിലയിൽ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന് കീഴിലായിരിക്കും പ്രവർത്തിക്കുക. ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള നാടാണ് കേരളമെന്നും പ്രവാസികളുടെ യാത്രാ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടുമെന്നും വി.മുരളീധരൻ പറഞ്ഞു.

വിദേശകാര്യ രംഗത്ത് നേരത്തെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. അതിനാല്‍ തനിക്ക് വിഷയങ്ങളില്‍ ഇടപെടാന്‍ സാധിക്കുമെന്ന് മുരളീധരന്‍ പറഞ്ഞു. എല്ലാവരേയും ഒരുമിച്ചു കൊണ്ടു പോവുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യമെന്നും മുരളീധരന്‍ പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala news may 31 politics weather crime traffic train airport police live updates

The moderation of comments is automated and not cleared manually by malayalam.indianexpress.com