/indian-express-malayalam/media/media_files/uploads/2023/03/v-d-satheesan.jpg)
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ (ഫയൽ ചിത്രം)
തിരുവനന്തപുരം: സി.പി.എമ്മിന് മീതെ സമ്മർദ്ദം ചെലുത്തി ലോക്സഭാ തിരഞ്ഞെടുപ്പിൽ ബന്ധമുണ്ടാക്കാനുള്ള ബി.ജെ.പി ശ്രമമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അതിനായി കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗപ്പെടുത്തുകയാണ്. അവിഹിതമായ ബന്ധം സംഘപരിവാറും സി.പി.എമ്മും തമ്മിലുണ്ട്. മാസപ്പടി കേസിൽ എസ്.എഫ്.ഐ.ഒ അന്വേഷണം തടസപ്പെടുത്താനാണ് മുഖ്യമന്ത്രിയും മകളും ശ്രമിച്ചതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
"എസ്.എഫ്.ഐ.ഒ എന്താണ് ചെയ്യാൻ പോകുന്നതെന്ന് സൂക്ഷ്മതയോടെ നോക്കും. സ്വർണ്ണക്കടത്ത് കേസിലും കരുവന്നൂർ കേസിലും സംഭവിച്ചത് തന്നെയാണ് ആവർത്തിക്കാൻ പോകുന്നത്. എസ്.എഫ്.ഐ.ഒയുടെ അന്വേഷണത്തിന് എന്തിനാണ് 8 മാസത്തെ കാലപരിധി? രണ്ടാഴ്ച കാലം കൊണ്ട് നോക്കിത്തീർക്കാവുന്ന ഫയലുകൾ മാത്രമാണ് ഉള്ളത്. എസ്.എഫ്.ഐ.ഒ അന്വേഷണം തടസപ്പെടുത്താനാണ് എക്സാലോജിക് കമ്പനിയുടെ പേരിൽ മുഖ്യമന്ത്രിയുടെ മകൾ വീണ ബെംഗളൂരു ഹൈക്കോടതിയിൽ പോയത്,"
"മടിയിൽ കനമുണ്ടെന്നതാണ് യാഥാർത്ഥ്യം. മുഖ്യമന്ത്രി ആദ്യം പറഞ്ഞത് അന്വേഷണത്തെ ഭയമില്ല എന്നാണ്. അന്വേഷണ സമയത്ത് ഇടപെടാൻ പാടില്ലെന്ന സുപ്രീം കോടതി വിധിയുണ്ട്. എന്നിട്ടും അന്വേഷണം തടസ്സപ്പെടുത്താൻ പോയത് അന്വേഷണത്തെ ഭയപ്പെടുന്നു എന്നതിന്റെ തെളിവാണ്," സതീശൻ പറഞ്ഞു.
അതേസമയം, കോൺഗ്രസിനെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പാർട്ടി അക്കൗണ്ടുകൾ മരവിപ്പിച്ചതെന്ന് വി.ഡി. സതീശൻ വിമർശിച്ചു. "ഇത് ജനാധിപത്യ നടപടിയാണ്. ബി.ജെ.പിയുടെ 6,500 കോടി രൂപയുള്ള അക്കൗണ്ട് മരവിപ്പിച്ചിട്ടില്ല. എന്തും ചെയ്യാൻ ഈ ഫാസിസ്റ്റ് ഭരണകൂടം മടിക്കില്ല എന്നതിന്റെ തെളിവാണിത്. നിയമപരമായി തന്നെ ഈ നടപടിയെ നേരിടും," സതീശൻ കൂട്ടിച്ചേർത്തു.
Read More
- നാലാം ദിനവും ദൗത്യം ഫലം കണ്ടില്ല; ദൗത്യസംഘത്തെ വട്ടം കറക്കി ബേലൂർ മഖ്ന
- സംസ്ഥാനങ്ങളുടെ അവകാശങ്ങൾ വികലമാക്കി, നികുതി വാങ്ങി ചെലവ് അടിച്ചേൽപ്പിച്ചു, കേന്ദ്രത്തിന്റേത് മനുഷ്യത്വവിരുദ്ധ സമീപനം: മുഖ്യമന്ത്രി
- കേരളാ തീരത്ത് കടലിനടിയിൽ തകർന്ന കപ്പൽ കണ്ടെത്തി; പിന്നിൽ അഡ്വഞ്ചർ ഡൈവിങ് സംഘം; വീഡിയോ പുറത്ത്
- 'കേരളത്തിൽ രണ്ടാഴ്ച്ചയ്ക്കിടെ ഒരാനയെ കൊല്ലുന്നു'; വനംവകുപ്പിനെതിരെ വിമർശനവുമായി മേനകാ ഗാന്ധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us