/indian-express-malayalam/media/media_files/ks8iGrJjYNXDrWEGhSJk.jpg)
സ്പീക്കർ തിരഞ്ഞെടുപ്പിന് പിന്നാലെ ഓഫീസിലെത്തിയ കേന്ദ്രമന്ത്രിക്ക് ജീവനക്കാരുടെ നേതൃത്വത്തിൽ പിറന്നാൾ ആഘോഷങ്ങൾ ഒരുക്കിയിരുന്നു
ഡൽഹി: കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപിക്ക് ഇന്ന് 66ാം പിറന്നാൾ. കേന്ദ്ര മന്ത്രിയായതിന് പിന്നാലെയുള്ള ആദ്യ പിറന്നാൾ എന്ന് സവിശേഷത ഇത്തവണയുണ്ട്. ലോക്സഭാ സ്പീക്കർ തിരഞ്ഞെടുപ്പ് ആയതിനാൽ രാവിലെ പാർലമെന്റിലായിരുന്നു അദ്ദേഹം. തന്റെ പിറന്നാള്‍ ആഘോഷം ഇന്നല്ലെന്നും നക്ഷത്ര ദിനത്തിലാണ് ആഘോഷിക്കുന്നതെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.
"മന്ത്രിപദവുമായി പിറന്നാളാഘോഷത്തിന് ബന്ധമില്ല. കലാകാരനായത് കൊണ്ട് ഇഷ്ടപ്പെടുന്നവര്‍ ആഘോഷിക്കുമ്പോള്‍ അത് സ്വീകരിക്കുന്നു എന്നുമാത്രം. ഓഫീസില്‍ ജീവനക്കാര്‍ എന്തൊക്കെയോ കരുതിയിട്ടുണ്ട്. അത് താന്‍ സന്തോഷത്തോടെ സ്വീകരിക്കും," സുരേഷ് ഗോപി പറഞ്ഞു.
സ്പീക്കർ തിരഞ്ഞെടുപ്പിന് പിന്നാലെ ഓഫീസിലെത്തിയ കേന്ദ്രമന്ത്രിക്ക് ജീവനക്കാരുടെ നേതൃത്വത്തിൽ പിറന്നാൾ ആഘോഷങ്ങൾ ഒരുക്കിയിരുന്നു. കേക്ക് മുറിച്ച ശേഷം സുരേഷ് ഗോപി ജീവനക്കാർക്കൊപ്പം സന്തോഷം പങ്കിട്ടു. സമ്മാനങ്ങളും ആദരവുകളും ഏറ്റുവാങ്ങിയാണ് അദ്ദേഹം മടങ്ങിയത്. വീഡിയോ കാണാം...
ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ നിന്ന് ബിജെപി എംപിയായാണ് സുരേഷ് ഗോപി തിരഞ്ഞെടുത്തത്. ഇതിനു പിന്നാലെ വിനോദസഞ്ചാരം, പെട്രോളിയം - പ്രകൃതിവാതകം മന്ത്രാലയങ്ങളുടെ സഹമന്ത്രിയായി ബിജെപി എംപിയെ തിരഞ്ഞെടുക്കുകയായിരുന്നു.
മലയാളികൾക്കിടയിൽ തീപ്പൊരി ഡയലോഗ് കൊണ്ട് ആക്ഷൻ ഹീറോ പരിവേഷം നേടിയ താരം 1958 ജൂൺ 26ന് ജ്ഞാനലക്ഷ്മിയുടേയും ഗോപിനാഥൻ പിള്ളയുടേയും മകനായി കൊല്ലം ജില്ലയിൽ ജനിച്ചു. 1965ൽ കെ.എസ്. സേതുരാമൻ സംവിധാനം ചെയ്ത ‘ഓടയിൽ നിന്ന്’ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച് കൊണ്ടാണ് സുരേഷ് ഗോപി അഭിനയ രംഗത്തേക്ക് എത്തിയത്.
Read More
- പ്ലസ് വൺ സീറ്റ് പ്രതിസന്ധി: താൽക്കാലിക ബാച്ച് അനുവദിക്കുമെന്ന് മന്ത്രി ശിവൻകുട്ടി
- വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്
- 'സംഘപരിവാറിന്റെ സവർണ്ണ രാഷ്ട്രീയം'; പ്രോ ടൈം സ്പീക്കറായി കൊടിക്കുന്നിലിനെ ഒഴിവാക്കിയതിനെതിരെ പിണറായി വിജയൻ
- ഇടതുപക്ഷം കനത്ത തോൽവി നേരിട്ടു, വിവിധ ജാതീയ സംഘടനകൾ വർഗീയ ശക്തികൾക്ക് കീഴ്പ്പെട്ടു: സിപിഎം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.