/indian-express-malayalam/media/media_files/tAXL688CG9tqqpyKjFwm.jpg)
വിദ്യാർത്ഥി സംഘടനാ പ്രതിനിധികളുമായുള്ള യോഗത്തിന് ശേഷമാണ് മന്ത്രി തീരുമാനം വ്യക്തമാക്കിയത്
തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ താൽക്കാലിക ബാച്ച് അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സീറ്റ് പ്രതിസന്ധി സംബന്ധിച്ച് വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം വ്യാപിക്കുന്നതിനെ തുടർന്ന് വിളിച്ച് ചേർത്ത സംഘടനാ പ്രതിനിധികളുമായുള്ള യോഗത്തിന് ശേഷമാണ് മന്ത്രി തീരുമാനം വ്യക്തമാക്കിയത്. അധിക ബാച്ച് സംബന്ധിച്ച തീരുമാനങ്ങളെടുക്കാൽ രണ്ടംഗ സമിതിക്ക് ചുമതലപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
മലപ്പുറത്ത് 7478 സീറ്റുകളുടെയും കാസർകോട് 252 സീറ്റുകളുടെയും പാലക്കാട് 1757 സീറ്റുകളുടെയും കുറവാണ് നിലവിൽ ഉള്ളത്. മലപ്പുറത്ത് 7 താലൂക്കിൽ സയൻസ് സീറ്റ് അധികവും കൊമേഴ്സ്, ഹ്യൂമാനീറ്റിസ് സീറ്റുകള്‍ കുറവുമാണുള്ളത്. ഈ സാഹചര്യത്തിലാണ് മലപ്പുറത്ത് പുതിയ താൽക്കാലിക ബാച്ച് അനുവദിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
അധിക ബാച്ച് തീരുമാനിക്കാൻ നിയോഗിച്ച രണ്ടംഗ സമിതി ജൂലായ് 5 നുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. ഹയർസെക്കൻഡറി ജോയിൻ ഡയറക്ടറും മലപ്പുറം ആർ.ആർ.ഡിയുമാണ് സമിതി അംഗങ്ങൾ. സമിതിയുടെ റിപ്പോർട്ടിന്റെ അതിന്‍റെ അടിസ്ഥാനത്തിലാവും പ്രവേശനം നടത്തുകയെന്നും മന്ത്രി അറിയിച്ചു. ക്ലാസ് നഷ്ടമാകുന്നവർക്ക് ബ്രിഡ്ജ് കോഴ്സിനുള്ള സൗകര്യം ഏർപ്പെടുത്തുമെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി.
Read More
- വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്
- 'സംഘപരിവാറിന്റെ സവർണ്ണ രാഷ്ട്രീയം'; പ്രോ ടൈം സ്പീക്കറായി കൊടിക്കുന്നിലിനെ ഒഴിവാക്കിയതിനെതിരെ പിണറായി വിജയൻ
- ഇടതുപക്ഷം കനത്ത തോൽവി നേരിട്ടു, വിവിധ ജാതീയ സംഘടനകൾ വർഗീയ ശക്തികൾക്ക് കീഴ്പ്പെട്ടു: സിപിഎം
- 'ജീവിക്കാൻ അനുവദിക്കണം, പാർട്ടിയോടുള്ള അപേക്ഷയാണ്'; കണ്ണൂരിലെ ബോംബ് സ്ഫോടനത്തിൽ യുവതിയുടെ പരസ്യപ്രതികരണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.