/indian-express-malayalam/media/media_files/BgBhui1OyIa2aOuPb5Rp.jpg)
വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതള്ളാനാവില്ലെന്ന് കേന്ദ്രം
കൊച്ചി: വയനാട് ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളണമെന്ന് ആവർത്തിച്ച് ഹൈക്കോടതി. ദുരന്തബാധിതരുടെ ജീവനോപാധിയാണ് ഇല്ലാതായത്, ഇത് കണ്ടില്ലെന്ന് നടക്കാനാവില്ലെന്ന് കോടതി പറഞ്ഞു. ദേശീയ ദുരന്തമായതുകൊണ്ടുതന്നെ കടബാധ്യത എഴുതിത്തള്ളാൻ വ്യവസ്ഥയില്ലേയെന്നും ഡിവിഷൻ ബെഞ്ച് ആരാഞ്ഞു. ലോണുകൾ എഴുതിത്തള്ളുന്നത് സർക്കാർ നയത്തിൻറെ ഭാഗമെന്ന് കേന്ദ്രം കോടതിയിൽ മറുപടി നൽകി.
കൊവിഡിൽ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് താൽക്കാലികമായിരുന്നു, എന്നാൽ വയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് സംഭവിച്ചത് അങ്ങനെയല്ലെന്ന് കോടതി പറഞ്ഞു. വയനാട് ദുരിതബാധിതരുടെ ജീവനോപാധി തന്നെയാണ് ഇല്ലാതായത്, അത് കണ്ടില്ലെന്ന് നടിക്കാനാവില്ല. ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നത് കേന്ദ്ര സർക്കാർ ഗൗരവമായി പരിശോധിക്കണമെന്നും ഹൈക്കോടതി വീണ്ടും ആവശ്യപ്പെട്ടു. കോടതി ഉത്തരവിറക്കിയാൽ അക്കാര്യം പരിശോധിക്കാമെന്നായിരുന്നു കേന്ദ്ര സർക്കാരിൻറെ മറുപടി.
വായ്പ എഴുതിതള്ളൽ കേന്ദ്ര സർക്കാരിൻ്റെ നയപരമായ തീരുമാനമാണന്നും ബാങ്കുകളെ നിര്‍ബന്ധിക്കാനാവില്ലെന്നും കേന്ദ്രം അറിയിച്ചു. മറ്റുള്ളവരുടെ പണം കൊണ്ടാണ് ബാങ്കുകള്‍ ബിസിനസ് ചെയ്യുന്നതെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.ബാങ്കേഴ്‌സ് സമിതിക്ക് വായ്പ എഴുതിതള്ളാന്‍ ശുപാര്‍ശ ചെയ്യാന്‍ അധികാരമില്ലെന്നും വ്യക്തമാക്കി.
വായ്പ എഴുതിത്തള്ളാൻ കേന്ദ്ര നിയമത്തിൽ വ്യവസ്ഥയുണ്ടെങ്കിലും ദേശീയ ദുരന്ത നിവരാണ അതോറിറ്റിയുടെയുടെ അനുമതി കൂടി വേണ്ടതുണ്ട്. വായ്പകൾ എഴുതിത്തള്ളമെന്ന് ബാങ്കുകളെ നിർബന്ധിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവുണ്ടെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാ എന്നറിയിച്ച കോടതി കേസ് പരിഗണിക്കുന്നത് വേനലവധിക്ക് ശേഷം മാറ്റി.
Read More
- Vineetha Murder Case: സ്റ്റോക്ക് മാർക്കറ്റിൽ പണം വേണ്ടപ്പോൾ കൊലപാതകം: രാജേന്ദ്രൻ കൊന്നത് നാലുപേരെ; വിനീത കൊലക്കേസിൽ സംഭവിച്ചത്
- GoldRate Today: സ്വർണവിലയിൽ വൻ കുതിപ്പ്; ഇന്ന് കൂടിയത് 2160 രൂപ
- Supplyco Vishu-Easter Fair: സപ്ലൈകോ വിഷു-ഈസ്റ്റർ ഫെയർ ഇന്ന് മുതൽ; 40 ശതമാനം വിലക്കിഴിവ്
- KeralaWeather: ഇന്ന് ശക്തമായ മഴ; ഏഴിടങ്ങളിൽ യെല്ലോ അലർട്ട്
- ഒന്നാം തീയതി മദ്യം നൽകാം; മദ്യനയത്തിന് അംഗീകാരം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.