scorecardresearch

ഒന്നാം തീയതി മദ്യം നൽകാം; മദ്യനയത്തിന് അംഗീകാരം

കള്ള് ഷാപ്പുകളുടെ ദൂരപരിധിയിൽ പുതിയ മദ്യനയത്തിലും മാറ്റമില്ല. കള്ള് ഷാപ്പുകളുടെ ദൂരപരിധി 400 മീറ്റർ ആയി തുടരും

കള്ള് ഷാപ്പുകളുടെ ദൂരപരിധിയിൽ പുതിയ മദ്യനയത്തിലും മാറ്റമില്ല. കള്ള് ഷാപ്പുകളുടെ ദൂരപരിധി 400 മീറ്റർ ആയി തുടരും

author-image
WebDesk
New Update
സംസ്ഥാനത്ത് മദ്യവില കൂടും; സർക്കാരിന്റെ അനുമതി തേടി

നിയമപ്രകാരമുള്ള മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മദ്യനയം മന്ത്രിസഭാ യോഗം അംഗീകരിച്ചു. വിനോദസഞ്ചാരത്തിന്റെ ഭാഗമായി ഒന്നാം തീയതിയും ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളിൽ മദ്യം നൽകാമെന്നതടക്കമുള്ള പുതുക്കിയ മദ്യനയത്തിനാണ്  മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്.വിവാഹം, അന്തർദേശീയ കോൺഫറൻസ് എന്നിവ സംഘടിപ്പിക്കുന്ന ഹോട്ടലുകൾക്കാണ് ഇളവ് നൽകിയിരിക്കുന്നത്.

Advertisment

ഇവിടങ്ങളിൽ മദ്യം നൽകുന്നതിന് ചടങ്ങുകൾ മുൻകൂട്ടി കാണിച്ച് എക്‌സൈസ് കമ്മീഷണറുടെ അനുമതി വാങ്ങണം. പ്രത്യേക അനുമതി ദിവസം ബാർ തുറക്കരുതെന്നും ചടങ്ങിൽ മാത്രം മദ്യം വിളമ്പാമെന്നുമാണ് നിർദേശം. പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള യാനങ്ങളിലും മദ്യ നൽകാം. യാനങ്ങൾക്ക് ബാർലൈസൻസ് നൽകും. കള്ള് ഷാപ്പുകളുടെ ദൂരപരിധിയിൽ മാറ്റമില്ല. 400 മീറ്റർ ദൂരപരിധി തുടരും. 

അതേസമയം, മുനമ്പം പ്രശ്നം സങ്കീർണമാണെന്നും വഖഫ് നിയമഭേദഗതിയിലൂടെ പ്രശ്നം പരിഹരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭാ യോഗതീരുമാനം വിശദീകരിക്കാൻ വിളിച്ചുചേർത്ത യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോൾ പാസാക്കിയ ബില്ലിലെ ഏത് ക്ലോസ് ഉപയോഗിച്ചാണ് മുനമ്പം പ്രശ്നം പരിഹരിക്കാനാകുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. 

ബിജെപിയുടെ ക്രിസ്ത്യൻ പ്രേമം വ്യാജമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യാജപ്രേമത്തിലെ ആദ്യത്തെ എപ്പിസോഡാണ് ഇപ്പോൾ കണ്ടത്. സംസ്ഥാനത്ത് വർഗീയ ധ്രൂവീകരണം ഉണ്ടാക്കാനാണ് ഇത്തരക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Advertisment

മാസപ്പടി വിവാദത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു.  മാസപ്പടി വിവാദം ഗൗരവമായി കാണുന്നില്ല. കോടതിയിലുള്ള കാര്യമായതിനാൽ അക്കാര്യത്തിൽ കുടുതൽ വിശദീകരണത്തിനില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Read More

Liquor Shop Liquor Policy Bar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: